Activate your premium subscription today
ന്യൂഡൽഹി ∙ പഹൽഗാമിൽ ആക്രമണത്തിന് ഇരയായ വിനോദസഞ്ചാരികൾ പോരാട്ടം നടത്തണമായിരുന്നുവെന്നും ഭർത്താക്കൻമാരെ നഷ്ടപ്പെട്ട സ്ത്രീകൾ യോദ്ധാക്കളെപ്പോലെ പെരുമാറണമായിരുന്നുവെന്നുമുള്ള ബിജെപി എംപി റാംചന്ദർ ജാംഗ്രയുടെ പരാമർശം വിവാദത്തിൽ. വിനോദസഞ്ചാരികൾക്ക് അഗ്നിവീർ പരിശീലനം ലഭിച്ചിരുന്നെങ്കിൽ മരണസംഖ്യ കുറയുമായിരുന്നെന്നും നമ്മുടെ ആളുകൾ കൂപ്പുകൈകളോടെയാണു മരിച്ചതെന്നും ഹരിയാനയിൽ നിന്നുള്ള രാജ്യസഭാംഗമായ ജാംഗ്ര പ്രതികരിച്ചിരുന്നു.
ന്യൂഡൽഹി∙ കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് വിജയ് ഷായ്ക്കെതിരെ കേസെടുത്തു. വിജയ് ഷായ്ക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്യാൻ മധ്യപ്രദേശ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകിയതിനെ തുടർന്ന് മാൻപൂർ പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. വിജയ് ഷായ്ക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി മോഹൻ യാദവ് പൊലീസിന് നിർദേശം നൽകി.
ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനങ്ങൾ കാര്യമായി നിരീക്ഷിക്കുന്നുണ്ടെന്നും രാജ്യാന്തര തലത്തിൽ ഇതു പതിവായി ചർച്ച ചെയ്യാറുണ്ടെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പാർലമെന്റിൽ പറഞ്ഞു. കഴിഞ്ഞ മാസം മാത്രം പാക്കിസ്ഥാനിൽ ഹിന്ദു സമൂഹത്തിനെതിരെ 10 അതിക്രമ കേസുകളും സിഖ് സമൂഹത്തിനെതിരെ മൂന്നു കേസുകളും അഹ്മദിയ സമുദായത്തിനെതിരെ രണ്ടു കേസുകളും മാനസിക വെല്ലുവിളി നേരിടുന്ന ഒരു ക്രിസ്ത്യാനിക്കെതിരെയും ദൈവനിന്ദ കുറ്റം ചുമത്തിയതായാണ് മന്ത്രി അറിയിച്ചത്.
ചെന്നൈ ∙ ബിജെപി പോസ്റ്ററിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു പകരം നടനും സംവിധായകനുമായ സന്താനഭാരതിയുടെ ചിത്രം. തമിഴ്നാട്ടിലെ റാണിപേട്ടിലും ആരക്കോണത്തും സ്ഥാപിച്ച പോസ്റ്ററുകള് ഇതിനോടകം വിവാദത്തിലായി. സിഐഎസ്എഫ് റൈസിങ് ഡേയില് പങ്കെടുക്കാനാണ് അമിത് ഷാ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെത്തിയത്. ഇതിനോടനുബന്ധിച്ചാണ് വിവിധ പ്രദേശങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
കോൺഗ്രസ് എംപി പ്രിയങ്കാ ഗാന്ധിക്ക് 1984 എന്നെഴുതിയ ബാഗ് സമ്മാനിച്ച് ബിജെപി എംപി അപരാജിത സാരംഗി. ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയ സംഖ്യകളിൽ നിന്ന് രക്തമിറ്റുവീഴുന്നത് പോലെയാണ് 1984 എഴുതിയിരിക്കുന്നത്. 1984ൽ ഉണ്ടായ സിഖ് വിരുദ്ധ കലാപത്തെ ഓർമിപ്പിച്ചുകൊണ്ടാണ് പ്രിയങ്കയ്ക്ക് ബാഗ് നൽകി ബിജെപി എംപി പ്രതിഷേധിച്ചത്.
ന്യൂഡൽഹി∙ ബിജെപി എംപിമാർ ചേർന്നു തന്നെ തള്ളിയിട്ടെന്ന് കാണിച്ച് കത്തു നൽകി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ. ലോകസഭാ സ്പീക്കർ ഓം ബിർളയ്ക്കാണ് ഖർഗെ കത്തു നൽകിരിക്കുന്നത്. കുറ്റക്കാരായ ബിജെപി എംപിമാർക്കെതിരെ അന്വേഷണം നടത്തണമെന്നും ഖർഗെ കത്തിൽ ആവശ്യപ്പെട്ടു.
‘‘തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഞങ്ങൾക്ക് നൽകാമോ?’’ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ ശിവകാശിയിൽനിന്ന് അന്വേഷണങ്ങൾ തൃശൂരിലെ പൂരം നടത്തിപ്പുകാർക്ക് വന്നുതുടങ്ങിയിരിക്കുന്നു. ഇന്നും ഇന്നലെയുമല്ല ‘ശിവകാശി ലോബി’ തൃശൂർ പൂരത്തിൽ കണ്ണുവച്ചു തുടങ്ങിയത്. കേരളത്തിൽ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ഭാഗമായി ഒരു വർഷം 1500 മുതല് 2000 കോടിയുടെ വെടിക്കെട്ടുകളാണ് നടത്തപ്പെടുന്നത്. ഇതിൽ നല്ലൊരു ഭാഗവും തയാറാക്കുന്നത് വെടിക്കെട്ട് ആശാൻമാർ എന്ന് നമ്മൾ വിളിക്കുന്ന പരമ്പരാഗതമായി വെടിക്കോപ്പുകൾ നിർമിക്കുന്ന കേരളത്തിലെ കലാകാരൻമാരാണ്. ഇവരുടെ അന്നത്തിലാണ് ശിവകാശി ലോബി കണ്ണുവയ്ക്കുന്നത്. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ആനകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മിക്ക വർഷങ്ങളിലും വിവാദമായി ഉയരുന്നതെങ്കിൽ ഇക്കുറി വെടിക്കെട്ടാണ് ആ സ്ഥാനത്ത്. അതിനു കാരണമായതാകട്ടെ കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനവും. കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന് ശേഷമാണ് കേന്ദ്രസർക്കാർ നാലംഗ ഉന്നതതല കമ്മിഷനെ സുരക്ഷ സംബന്ധിച്ച അന്വേഷണത്തിനായി നിയോഗിച്ചത്. പെസോ (പെട്രോളിയം ആൻഡ് എസ്ക്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ) ഉപാധ്യക്ഷൻ ഡോ.എ.കെ. യാദവ്, ഡോ.ആർ. വേണുഗോപാൽ, ഡോ. ജി.എം. റെഡ്ഡി, ഡോ. രാധാകൃഷ്ണൻ എന്നിവരടങ്ങുന്നതായിരുന്നു സമിതി. കമ്മിഷൻ റിപ്പോർട്ട് നൽകിയത് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. കമ്മിഷൻ നിർദേശിക്കാത്ത കാര്യങ്ങൾ വരെ കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിൽ കയറിപ്പറ്റി. ഇതെങ്ങനെ സംഭവിച്ചുവെന്ന ചോദ്യത്തിനും ഉത്തരമില്ല. പെസോയുടെ നിർദേശങ്ങൾക്കു പിന്നിൽ ശിവകാശി ലോബിയുടെ കൈകളാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറിയും പൂരം വെടിക്കെട്ടിന്റെ കൺവീനറുമായ പി. ശശിധരൻ. മനോരമ ഓൺലൈൻ പ്രീമിയത്തിലെ ‘ഇഷ്യു ഒപീനിയനി’ൽ അദ്ദേഹം മനസ്സുതുറക്കുന്നു.
ന്യൂഡൽഹി ∙ ആഭ്യന്തരം, പ്രതിരോധം തുടങ്ങി 11 സുപ്രധാന മന്ത്രാലയങ്ങൾക്കായുള്ള പാർലമെന്ററി സ്ഥിരം സമിതി അധ്യക്ഷരായി ബിജെപി എംപിമാരെ നിയമിച്ചു. വിദേശകാര്യം, വിദ്യാഭ്യാസം, കൃഷി, ഗ്രാമവികസനം എന്നിവയ്ക്കായുള്ള 4 സ്ഥിരം സമിതി അധ്യക്ഷ പദവികളാണ് കോൺഗ്രസിനു ലഭിച്ചത്. ഇതുൾപ്പെടെ 24 പാർലമെന്ററി സ്ഥിരം സമിതികളുടെ അധ്യക്ഷന്മാരുടെയും അംഗങ്ങളുടെ പട്ടിക ഇന്നലെ പാർലമെന്റ് സെക്രട്ടേറിയറ്റ് വിജ്ഞാപനം ചെയ്തു. തൃണമൂൽ കോൺഗ്രസിനും ഡിഎംകെയ്ക്കും രണ്ടു വീതവും ജെഡിയു, ടിഡിപി, എസ്പി, എൻസിപി(അജിത് പവാർ), ശിവസേന(ഷിൻഡെ) എന്നിവയ്ക്ക് ഓരോ അധ്യക്ഷ പദവിയും നൽകി. പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട സമിതിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അംഗമാണ്. മുൻ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ ആണ് കൽക്കരി, സ്റ്റീൽ മന്ത്രാലയങ്ങളുടെ സമിതിയുടെ അധ്യക്ഷൻ. കർണാടക മുൻമുഖ്യമന്ത്രിയും ബിജെപി എംപിയുമായ ബസവരാജ് ബൊമ്മെയാണ് തൊഴിൽ, ടെക്സ്റ്റൈൽസ്, നൈപുണ്യ വികസന സമിതിയുടെ അധ്യക്ഷൻ. ശശി തരൂരാണ് വിദേശകാര്യസമിതിയുടെ അധ്യക്ഷൻ.
ഈ വർഷം മാർച്ചിലാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഒടുവിൽ മാറ്റമുണ്ടായത്. അന്ന് കേന്ദ്രം ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കുകയായിരുന്നു. അതോടെ കേരളത്തിൽ വില പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമായി (തിരുവനന്തപുരം വില).
ന്യൂഡൽഹി∙ കർഷകരുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തി വീണ്ടും വിവാദത്തിലായി ബിജെപി എംപിയും നടിയുമായ കങ്കണ റനൗട്ട്. പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാർ പിൻവലിച്ച കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്നാണ് കങ്കണ പറഞ്ഞത്. ഇത് കർഷകർ തന്നെ ആവശ്യപ്പെടണമെന്നും കങ്കണ ചൂണ്ടിക്കാട്ടി. തന്റെ ലോക്സഭാ മണ്ഡലമായ മാണ്ഡ്യയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
Results 1-10 of 63