Activate your premium subscription today
മലപ്പുറം ∙ താനൂർ ബോട്ടപകടത്തിന് ഉത്തരവാദികളായവർ എത്ര ഉന്നതരാണെങ്കിലും അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്ന് ജുഡീഷ്യൽ കമ്മിഷൻ. 103 സാക്ഷികളുടെ വിചാരണയും തെളിവെടുപ്പും തിരൂർ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ഇന്നു തുടങ്ങും. 102 ദിവസം നീളും. അപകടത്തിനിടയാക്കിയ സാഹചര്യവും അതിൽ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഉള്ള
ദുബായ് ∙ മറീന ഹാർബറിൽ ബോട്ടിന് തീപിടിച്ചു. ആളപായമില്ല.മറൈൻ പെട്രോൾ സ്റ്റേഷന് സമീപം ഇന്നലെ ഉച്ചയ്ക്കായിരുന്നു അഗ്നിബാധ.
നാവിക സേനാ ബോട്ടും യാത്രാ ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ കാണാതായ മലയാളി ദമ്പതികൾ സുരക്ഷിതർ. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരെയാണ് കണ്ടെത്തിയത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഇവരുടെ ആറു വയസുകാരൻ മകനെ മാത്രമാണ് ബന്ധുക്കൾക്ക് കണ്ടെത്താൻ സാധിച്ചിരുന്നുള്ളൂ.
മുംബൈ ∙ നഗരത്തെ നടുക്കിയ ബോട്ടപകടത്തിൽ ആദ്യഘട്ടത്തിൽ രക്ഷകരായത് 3 സിഐഎസ്എഫ് ജവാൻമാർ. സിഐഎസ്എഫ് പട്രോളിങ് ബോട്ടായ ഷെറ-1 ൽ കുതിച്ചെത്തിയ ജവാൻമാർ കടലിൽ വീണ 35 പേരെയാണു രക്ഷിച്ചത്. ഗേറ്റ്വേ ഓഫ് ഇന്ത്യയിൽനിന്ന് എലിഫന്റാ ദ്വീപിലേക്കു നൂറിലധികം യാത്രക്കാരുമായി പോവുകയായിരുന്ന നീൽകമൽ യാത്രാബോട്ട് ഇന്ത്യൻ നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചതിനെ തുടർന്നാണ് ബുച്ചർ ദ്വീപിന് സമീപം മറിഞ്ഞത്.
മുംബൈ ∙ അമിതവേഗത്തിൽ നിയന്ത്രണംവിട്ടുവന്ന നാവികസേനാ സ്പീഡ് ബോട്ട് ഇടിച്ചതിനു പിന്നാലെ യാത്രാബോട്ട് ആടിയുലഞ്ഞപ്പോൾ യാത്രക്കാർ കടലിലേക്ക് എടുത്തുചാടിയതാണു മുംബൈ അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നു വിവരം. മുംബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ എലഫന്റാ ഗുഹകളിലേക്കു പോകുകയായിരുന്നു നീൽകമൽ എന്ന ബോട്ട്. ബോട്ടിൽ നൂറിലേറെ യാത്രക്കാർ ഉണ്ടായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കു മഹാരാഷ്ട്ര സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. നാവികസേന സംഭവം കൃത്യമായി അന്വേഷിക്കുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
തെക്കൻ ഇറ്റലിയിൽ ലാംപെദൂസ ദ്വീപിനു സമീപം മെഡിറ്ററേനിയൻ കടലിൽ ബോട്ടുമുങ്ങി 44 വിദേശികൾ മരിച്ചതായി സൂചന. അപകടത്തിൽപ്പെട്ട 11 വയസുകാരി പെൺകുട്ടിയെ മൂന്നുദിവസങ്ങൾക്കുശേഷം ലാംപെദൂസ ദ്വീപിന്റെ തീരത്തുനിന്ന് അവശ നിലയിൽ കണ്ടെത്തി. അരക്കെട്ടിൽ ലൈഫ് ജാക്കറ്റും രണ്ട് ടയർ ട്യൂബുകളുമായാണ് പെൺകുട്ടിയെ
അബുജ∙ വടക്കൻ നൈജീരിയയിലെ നൈജർ നദിയിൽ ബോട്ടുമറിഞ്ഞ് എട്ടുപേർ മരിച്ചു. നൂറോളം യാത്രക്കാരെ കാണാതായി. യാത്രക്കാരിൽ കൂടുതൽ പേരും സ്ത്രീകളാണ്.
ന്യൂഡൽഹി∙ മീൻപിടിത്ത ബോട്ടും ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ചു രണ്ടുപേരെ കാണാതായി. ഗോവ തീരത്തിനു 70 നോട്ടിക്കിൽ മൈൽ (129.64 കിലോമീറ്റർ) അകലെ വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണു സംഭവം. കാണാതായ മത്സ്യത്തൊഴിലാളികൾക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചതായി സേനാ വൃത്തങ്ങൾ പറഞ്ഞു.
തിരുവനന്തപുരം ∙ മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി തുറമുഖ വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ചും നിലവിലെ സാഹചര്യം വ്യക്തമാക്കിയും തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പയ്യന്നൂർ∙ പാലക്കോട് വലിയ കടപ്പുറം അഴിമുഖത്ത് മണൽ തിട്ടയിൽ തട്ടി തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പാലക്കോട് വലിയ കടപ്പുറത്തെ കെ.എ. നാസർ (52) ആണ് മരിച്ചത്. രാവിലെ 6.30നാണ് സംഭവം. ഒറീസക്കാരായ 2 മത്സ്യത്തൊഴിലാളികൾക്കൊപ്പം പാലക്കോട് ഫിഷ്ലാഡിങ് സെന്ററിൽ നിന്ന് പാലക്കോട് പുഴയിലൂടെ അഴിമുഖം വഴി
Results 1-10 of 165