Activate your premium subscription today
ദിവസവും 50 സിഗരറ്റ് വലിക്കുന്നയാളുടെ ആരോഗ്യം എങ്ങനെയുണ്ടാവും? ഏതാണ്ട് ഈ അവസ്ഥയിലൂടെയാണ് ഡൽഹി പോലുള്ള നഗരങ്ങളിൽ ജീവിക്കുന്നവരുടെ ശ്വാസകോശം കടന്നുപോകുന്നത്. വന് നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണമാണ് ജനങ്ങളുടെ ആരോഗ്യത്തെ പ്രധാനമായും കാർന്നുതിന്നുന്നത്. ഒരുവേള നമ്മുടെ രാജ്യതലസ്ഥാനം അന്തരീക്ഷ മലിനീകരണത്തിന്റെ ഗുരുതരമായ തലത്തിലേക്ക് എത്തിയിരുന്നു. അന്നു ക്ലാസുകൾ ഓൺലൈനാക്കിയും, ഓഫിസുകളുടെ പ്രവർത്തനം വർക്ക് ഫ്രം ഹോം രീതിയിലാക്കിയും ജനങ്ങളെ പുറത്തിറക്കാതെ വീടുകളിൽ ഇരുത്താനാണ് അധികൃതര് ശ്രദ്ധിച്ചത്. ഒടുവിൽ കൃത്രിമ മഴപോലും പെയ്യിക്കാനുള്ള തയാറെടുപ്പും ഡൽഹി ഭരണകൂടം സ്വീകരിച്ചിരുന്നു. ഇപ്പോഴും ഡല്ഹിയിൽ കാണാം പൊടിശല്യവും മലിനീകരണവും തടയാന് റോഡിലൂടെ വെള്ളം ചിതറിച്ചു പോകുന്ന വാഹനങ്ങൾ. എന്നാൽ മഹാനഗരങ്ങളിൽ എത്രനാൾ വീട്ടിനുള്ളിൽ ആളുകളെ അടച്ചിടാനാവും? എത്രകാലം ഇങ്ങനെ വെള്ളം ചിതറിച്ചു മുന്നോട്ടു പോകാനാകും? അങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം കൂട്ടുന്നതിനെ കുറിച്ച് രാജ്യം ആഴത്തിൽ ചിന്തിച്ചു തുടങ്ങിയത്. ലോകത്ത് വായുമലിനീകരണം രൂക്ഷമായ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ളത് ഇന്ത്യയിലെ നഗരങ്ങളാണ്. ഈ പട്ടികയിൽ കേരളത്തിലെ നഗരങ്ങളൊന്നും നിലവിൽ ഇല്ലെങ്കിലും അന്തരീക്ഷ മലിനീകരണത്തിൽ നമുക്കും വേണം ശ്രദ്ധ. കാരണം മലിനീകരണത്തിനു പ്രധാന കാരണമായ വാഹനപ്പെരുപ്പം കേരളത്തിലുമുണ്ട്. എന്തുകൊണ്ടാണ് കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങൾ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയമായി എന്നു പറയുന്നത്?
കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ബയോമൈനിങ്ങിന് നേരത്തേ കരാർ നൽകിയിരുന്ന സോണ്ട ഇൻഫ്രാടെക്കിൽ നിന്ന് 120 കോടി രൂപ നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാൻ കോർപറേഷൻ ഒരുങ്ങുന്നു. ഇത്രയും തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഹർജി നൽകണമെങ്കിൽ 13.24 കോടി രൂപ കോടതിയിൽ കെട്ടിവയ്ക്കണം. ഇക്കാര്യത്തിൽ എന്തു
ബ്രഹ്മപുരം∙ ബ്രഹ്മപുരത്ത് തീപിടിത്ത സാധ്യത ഇനി ഉണ്ടാകില്ലെന്ന മന്ത്രിയുടെ ഉറപ്പിനു പിന്നാലെ വീണ്ടും തീപിടിത്തം. മന്ത്രിയുടെ സന്ദർശനം ഒരു മാസം തികയും മുൻപേ ഇന്നലെ ഉച്ചയ്ക്ക് 2ന് പുതിയ സിബിജി പ്ലാന്റിന് സമീപത്താണ് തീപിടിത്തമുണ്ടായത്. തൃക്കാക്കര, പട്ടിമറ്റം എന്നിവിടങ്ങളിൽ നിന്നുള്ള യൂണിറ്റുകൾ എത്തി
കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പദ്ധതി പ്രദേശത്തു സുരക്ഷയ്ക്കായി പൊലീസ് നിരീക്ഷണം ഉറപ്പാക്കുമെന്നു മേയർ എം.അനിൽകുമാർ. ഇതിനായി പൊലീസ് കമ്മിഷണർക്ക് കത്തു നൽകും.‘നിലവിൽ അവിടെ ക്യാമറയുണ്ട്. രാത്രികാലങ്ങളിൽ പുറത്തുനിന്നു മാലിന്യം എത്തിക്കുന്നതു തടയാൻ ആവശ്യമെങ്കിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്ന
കൊച്ചി ∙ മാലിന്യമലകൾ നീക്കിയ ബ്രഹ്മപുരത്ത് ഇപ്പോൾ ക്രിക്കറ്റ് കളിക്കാമെന്ന് മന്ത്രി എം.ബി.രാജേഷ്. ബ്രഹ്മപുരം സന്ദർശിച്ച മന്ത്രി അവിടെ മേയർ എം.അനിൽകുമാറിനും പി.വി.ശ്രീനിജൻ എംഎൽഎയ്ക്കുമൊപ്പം ക്രിക്കറ്റ് കളിക്കുകയും ചെയ്തു. കലക്ടർ എൻ.എസ്.കെ.ഉമേഷും ഇവർക്കൊപ്പമുണ്ടായിരുന്നു.
കാക്കനാട്∙ ബ്രഹ്മപുരം ഭാഗത്ത് ഇന്നും പുകയുടെ മണം. പരിസരവാസികൾക്ക് വീട്ടിൽ ഇരിക്കാൻ ആകുന്നില്ലെന്ന് പരാതി. കഴിഞ്ഞ ഒന്ന് രണ്ട് ആഴ്ചയ്ക്ക് ഇടയിൽ ഇത് അഞ്ചാറു തവണയായി തുടരുന്നു എന്ന് പരിസരവാസിയായ ജയകുമാർ അറിയിച്ചു. ഫ്ലാറ്റ് ഒാണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ രൂപീകരിച്ച ബ്രഹ്മപുരം ആക്ഷൻ കൗൺസിൽ
കൊച്ചി ∙ ബ്രഹ്മപുരത്തു ഭാരത് പെട്രോളിയം കോർപറേഷന്റെ (ബിപിസിഎൽ) കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം. സ്വച്ഛ് ഭാരത് മിഷൻ പത്താം വാർഷികത്തിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ പദ്ധതികൾക്കൊപ്പം സിബിജി പ്ലാന്റിനും
കൊച്ചി∙ തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം ഒഴുകിയെത്താൻ കാരണമെന്തെന്നും എങ്ങനെ നീക്കം ചെയ്യുമെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. റെയിൽവേയും കലക്ടറും തിരുവനന്തപുരം കോർപറേഷനും ആർക്കാണ് ഉത്തരവാദിത്തമെന്നു വ്യക്തമാക്കണം. ഹർജി 26ന് വീണ്ടും പരിഗണിക്കും.
ബ്രഹ്മപുരം∙ മെംബർ ജംക്ഷനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മലയ്ക്ക് തീപിടിച്ചിട്ട് 8 ദിവസം പിന്നിട്ടു. ഇപ്പോഴും തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തുടരുകയാണ്. എന്നാൽ സ്വകാര്യ സ്ഥലത്ത് വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യം
കൊച്ചി∙ബ്രഹ്മപുരം മാലിന്യപ്ലാന്റ് ഹൈക്കോടതി ജഡ്ജിമാര് സന്ദർശിച്ചു. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്,പി. ഗോപിനാഥ് എന്നിവരാണ് ഇന്നു പ്ലാന്റിൽ പരിശോധന നടത്തിയത്. മാലിന്യ സംസ്കരണം, സുരക്ഷാ കാര്യങ്ങൾ തുടങ്ങിയവയും ജഡ്ജിമാരുടെ സംഘം വിലയിരുത്തി.ബ്രഹ്മപുരത്തെ ബിപിസിഎൽ മാലിന്യ പ്ലാന്റിന്റെ നിർമാണ
Results 1-10 of 348