Activate your premium subscription today
നക്ഷത്രങ്ങൾ മണ്ണിലേക്കു വിരുന്നുവരുന്ന കാലമാണ് ക്രിസ്മസ്. കായികലോകത്തെ നക്ഷത്രങ്ങൾക്കും ഇത് അവധി ദിനം. മത്സരങ്ങളിൽ നിന്നും മറ്റു തിരക്കുകളിൽ നിന്നും വിട്ടുനിന്ന് കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം ആഘോഷത്തിലായിരുന്നു എല്ലാവരും.
ക്രിസ്മസ് ദിനത്തിലും തലേന്നുമായി കേരളത്തിൽ ബവ്റിജസ് കോർപറേഷൻ വിൽപ്പന നടത്തിയത് 152.06 കോടിരൂപയുടെ മദ്യം. 24ന് 97.42 കോടിരൂപയുടെ മദ്യവും 25ന് 54.64 കോടിരൂപയുടെ മദ്യവും വിറ്റു. കഴിഞ്ഞ വർഷം 24ന് 71 കോടിരൂപയുടെയും 25ന് 51.14 കോടിരൂപയുടെയും മദ്യമാണ് വിറ്റത്. 24ന് ഏറ്റവും കൂടുതൽ മദ്യം വിറ്റത് ബവ്റിജസ് കോർപറേഷന്റെ ചാലക്കുടിയിലെ ഷോപ്പിലാണ്
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ യെൽദോപ്പെരുന്നാൾ (ക്രിസ്മസ്) ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ കൊൽക്കത്ത ഭദ്രാസനാധിപനും, കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രസിഡന്റുമായ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിച്ചു.
തിരുപ്പിറവിയുടെ സ്മരണകളിൽ ധ്യാനവും വ്രതപുണ്യവും വിശുദ്ധമാക്കിയ മനസ്സുമായി യുഎഇയിലെ ക്രൈസ്തവ വിശ്വാസികൾ ക്രിസ്മസ് ആഘോഷത്തിന്റെ നിറവിൽ. മഞ്ഞുപുതച്ച രാവിൽ മിന്നിത്തെളിഞ്ഞ നക്ഷത്രങ്ങളെ സാക്ഷിയാക്കി പള്ളിമണികൾ മുഴങ്ങിയതോടെ ദേവാലയങ്ങളിൽ വിശ്വാസികൾ ഒത്തുചേർന്നു പ്രാർഥനകളിൽ അണിനിരന്നു. ഗൾഫിലെ
ഖത്തറിൽ നിന്ന് ഇത്തവണയും വേറിട്ട ക്രിസ്മസ് കാരൾ ഗാനമൊരുക്കി ശ്രദ്ധ നേടുകയാണ് പത്തനംതിട്ടക്കാരായ ദോഹയിലെ പ്രവാസി സുഹൃത്തുക്കൾ. ക്രിസ്മസ് പകർന്നു നൽകുന്ന സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശമാണ് ''ഇന്നീ രാവിൻ മഞ്ഞിൽ മാറിൽ'' എന്നു തുടങ്ങുന്ന ക്രിസ്മസ് ഗാനത്തിലൂടെ ഇവർ നൽകുന്നത്.
പൂർവ മാതാപിതാക്കളായ ആദമും ഹവ്വയും തിന്നരുതെന്നു ദൈവം കല്പിച്ച ഏദെൻ തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു. കല്പന ലംഘനത്തിലൂടെ പാപത്തിനും മരണത്തിനും അധീനരായി.
അബുദാബി/ദുബായ് ∙ യുഎഇയിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ക്രിസ്മസ് ശുശ്രൂഷകൾക്കു തുടക്കമായി.
ദാർ പ്രയർ ഗ്രൂപ്പ് ക്രിസ്മസ് കാരൾ സംഘടിപ്പിച്ചു.
അബുദാബി ∙ നാടിന്റെ രുചിക്കൂട്ടിൽ പരമ്പരാഗത ‘നസ്രാണി സദ്യ’യൊരുക്കി മറുനാട്ടിൽ വിശ്വാസികളെ വിരുന്നൂട്ടുകയാണ് യുഎഇയിലെ ഹോട്ടലുകൾ. ചെറുതും വലുതുമായ ഹോട്ടലുകളിൽ ശനിയാഴ്ച ആരംഭിച്ച ക്രിസ്മസ് വിരുന്ന് പുതുവർഷം വരെ തുടരും.
യൂ ആർ പ്രോഡക്ഷൻസിന്റെ ബാനറിൽ, ബി.കെ ഹരിനാരായണന്റെ വരികള്ക്ക് ഉദയ് രാമചന്ദ്രൻ സംഗീതം നല്കി ബിനു മല്ലശ്ശേരി ആലപിച്ച ക്രിസ്മസ് ഗാനം ആരാധകശ്രദ്ധ നേടുന്നു. സങ്കീർത്തനം എന്ന ആൽബത്തിലേതാണ് ഈ ഗാനം. എബി സാൽവിൻ തോമസ് ആണ് ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്.
Results 1-10 of 46