Activate your premium subscription today
ഫോർട്ട്കൊച്ചി ∙ കൊച്ചിൻ കാർണിവൽ റാലിയിൽ 41–ാം വർഷം നിശ്ചല ദൃശ്യം ഒരുക്കി തോപ്പുംപടി ആതിര ആർട്സ് ക്ലബ്. കാർണിവലിന്റെ ചരിത്രത്തിൽ ഒരു വർഷം പോലും മുടങ്ങാതെ ഫ്ലോട്ട് ഇറക്കുന്ന ആതിര ആർട്സ് ഇത്തവണ വന്യജീവികൾ നാട്ടിലേക്കിറങ്ങി ഭീതി പരത്തുന്ന ദൃശ്യമാണ് കാടിറങ്ങുന്ന ഭീതി എന്ന പേരിൽ അവതരിപ്പിച്ചത്.15 പേർ
കോട്ടയം∙ ക്രിസ്മസ് ആഘോഷത്തിനു തലസ്ഥാനത്തെ സുഹൃത്തിന്റെ വീട്ടിലെത്തിയതാണു ഡൽഹിയിൽ നിന്നുള്ള ദമ്പതികൾ. മടക്കയാത്രയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു കാത്തിരുന്നെങ്കിലും സീറ്റില്ല. പലവിധ മാർഗങ്ങൾ നോക്കിയെങ്കിലും എല്ലാവരും കൈമലർത്തി. വിമാന ടിക്കറ്റ് നോക്കിയെങ്കിലും വലിയ നിരക്കാണ്. യാത്ര അനിശ്ചിതത്വത്തിലായി. അവധി കഴിഞ്ഞതോടെ മടക്കയാത്രയ്ക്കായി സീറ്റുകളൊപ്പിക്കാൻ കൂട്ടപ്പാച്ചിലാണ് എങ്ങും. ടിക്കറ്റ് കിട്ടാത്തവരെ കാത്തിരിക്കുന്നതു മണിക്കൂറുകളോളം നിൽപ്പും വാതിൽപ്പടിയിൽ ഇരുന്നുമുള്ള ദുരിതയാത്ര.
കൊച്ചി∙ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മരണത്തെ തുടർന്ന് കൊച്ചിൻ കാര്ണിവലിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ റദ്ദാക്കി. കാർണിവൽ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്. ഫോർട്ട് കൊച്ചി പരേഡ് മൈതാനിയിൽ പപ്പാഞ്ഞിയെ കത്തിക്കുന്നതും പുതുവത്സര ദിനത്തിലെ റാലിയും റദ്ദാക്കി.
കൊച്ചി ∙ ക്രിസ്മസും പുതുവർഷവും തമ്മിൽ ദിവസങ്ങളുടെ അകലമേ ഉള്ളൂവെങ്കിലും ഫോർട്ട്കൊച്ചിക്കാർക്ക് 10 ദിവസം നീളുന്ന ആഘോഷരാവുകളാണ്. ഫോർട്ട്കൊച്ചി കാർണിവലിനെ വ്യത്യസ്തമാക്കുന്നതും ഇതാണ്. വെളി മൈതതാനത്തു നക്ഷത്രക്കണ്ണു തുറക്കുന്ന മഴമരവും സ്വദേശിയുംവിദേശിയുമായ ലക്ഷക്കണക്കിന് ആളുകൾ പ്രവഹിക്കുന്ന പൗരാണികത നിറഞ്ഞ തെരുവുകളും പപ്പാഞ്ഞിയെ കത്തിക്കലുമെല്ലാമായി ക്രിസ്മസ്–പുതുവത്സര ആഘോഷത്തിലാണു ഫോർട്ട്കൊച്ചി. 500 വർഷത്തിലേറെ പഴക്കമുള്ള സാന്താക്രൂസ് ബസിലിക്കയിൽ ഇന്നത്തെ പാതിരാക്കുർബാനയോടെ ഫോർട്ട്കൊച്ചിയിൽ ക്രിസ്മസ്–പുതുവത്സരാഘോഷങ്ങൾക്ക് തുടക്കമാകും.
ഫോർട്ട്കൊച്ചി∙ കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ചുള്ള കലാ പരിപാടികൾക്ക് ഇന്ന് തുടക്കം. ഇന്ന് വാസ്കോഡ ഗാമ സ്ക്വയറിൽ മാപ്പിളപ്പാട്ട്, കരോക്കെ ഗാന മത്സരം നടക്കും.നാളെ പരേഡ് മൈതാനത്ത് ഓട്ട മത്സരം, വൈകിട്ട് 3ന് ഇന്റർ ഡൈവിന്റെ നീന്തൽ മത്സരങ്ങൾ, 6.30ന് വാസ്കോഡ ഗാമ സ്ക്വയറിൽ ബാൻഡ് മേളം. 22ന് രാവിലെ 6ന് വെളി
കൊച്ചി∙ ആഘോഷങ്ങൾ അവസാനിച്ചെങ്കിലും കാർണിവലിനായി കെട്ടിയ തോരണങ്ങൾ അഴിച്ചുമാറ്റാഞ്ഞതിനെ തുടർന്നു ഫോർട്ടുകൊച്ചിയിൽ അപകടം. തോരണം കഴുത്തിൽ ചുറ്റി ഇരുചക്ര വാഹനയാത്രക്കാരനു പരുക്കേറ്റു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ ഫോർട്ടുകൊച്ചിയിൽനിന്നു
ക്രുവൽറ്റി ടു സാന്റാ ക്ലോസ്’ – പുതുവർഷ രാത്രിയിൽ കൊച്ചി കാർണിവൽ കാഴ്ചകൾ കാണാനിറങ്ങിയ പത്തുവയസുകാരിയുടേതാണ് പ്രതികരണം. ഫോട്ടുകൊച്ചി പൊലീസ് ഗ്രൗണ്ടിൽ കത്തിച്ച പാപ്പാഞ്ഞിക്ക് സാന്താക്ലോസുമായി കാര്യമായ സാമ്യമൊന്നും ഇല്ലായിരുന്നെങ്കിലും പ്രധാനമന്ത്രിയുമായി സാമ്യമുണ്ടായിരുന്നു എന്ന പേരിലുണ്ടായ കോലാഹലം
മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും കൊച്ചി സിറ്റി പോലീസും ചേർന്ന് കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് ക്വിസ്റ്റിവൽ ക്വിസ് മത്സരം സംഘടിപ്പിച്ചു . സ്കൂൾ, കോളേജ് വിദ്യാർഥികൾ, ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിൽ നിന്നായി കേരളത്തിനകത്തും പുറത്തുമായി നൂറിലധികം ടീമുകൾ പങ്കെടുത്തു. പ്രശസ്ത
കൊച്ചി∙ കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ പുതുവർഷത്തലേന്നു കത്തിക്കാനൊരുക്കുന്ന പാപ്പാഞ്ഞിക്ക് പുതിയമുഖമൊരുക്കും. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖഛായയെന്ന ആക്ഷേപവുമായി ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചതിനെ
കൊച്ചി∙ ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ പുതുവർഷത്തലേന്നു കത്തിക്കാനൊരുക്കുന്ന പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖഛായയെന്ന ആക്ഷേപവുമായി ബിജെപി പ്രവർത്തകർ. പ്രവർത്തകർ പ്രതിഷേധിച്ചതോടെ മുഖഛായ മാറ്റാമെന്ന് സംഘാടകർ സമ്മതിച്ചു. കഴിഞ്ഞ ദിവസം പാപ്പാഞ്ഞിക്കു
Results 1-10 of 14