Activate your premium subscription today
ജനറൽ ഫുൽജനികോ ബാറ്റിസ്റ്റയെ പുറത്താക്കിയാണ് ഇതുപോലൊരു ജനുവരിയിൽ 74 വർഷം മുൻപ് ഫിദൽ കാസ്ട്രോ ക്യൂബയുടെ അധികാരം പിടിച്ചത്. യുഎസിനെ ഈ വിപ്ലവം നന്നായി അലോസരപ്പെടുത്തി. ശീതയുദ്ധകാലമാണ്. തങ്ങളോട് കീഴ്പെട്ട ഒരു രാജ്യം ഇതാ സോവിയറ്റ് ചേരിയിലേക്കു പോകുന്നു. ഉപരോധങ്ങളും സമ്മർദ്ദങ്ങളും ഫലിച്ചില്ല.1961
ഗ്രീൻലൻഡിലെ മഞ്ഞിനുള്ളിൽ മറഞ്ഞുകിടന്ന ശീതകാല രഹസ്യ സൈനികകേന്ദ്രം കണ്ടെത്തി നാസ. 1959ൽ യുഎസ് നിർമിച്ച ക്യാംപ് സെഞ്ചുറിയെന്ന അതീവ രഹസ്യ മിസൈൽതാവളത്തിന്റെ ശേഷിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. ആർക്ടിക് മേഖലയിൽ നിന്ന് മിസൈലുകൾ വിക്ഷേപിക്കാനായി ലക്ഷ്യമിട്ട് നിർമിച്ച കേന്ദ്രമായിരുന്നു ക്യാംപ് സെഞ്ചുറി.
വടക്കൻ പോളണ്ടിൽ യുഎസ് മിസൈൽ, വ്യോമപ്രതിരോധ കേന്ദ്രം തുറന്നത് ബാൾട്ടിക് മേഖലയിലെ ശ്രദ്ധേയനീക്കമായി. യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ജയിച്ചത് മേഖലയിൽ സൃഷ്ടിച്ച ആശങ്കകൾക്കിടെയാണ് ഈ നീക്കം. 24 വർഷമായി നിർമാണത്തിലിരുന്ന ബേസ് ബാൾട്ടിക് തീരത്തിനടുത്ത് റെഡ്സിക്കോവോ പട്ടണത്തിലാണ് സ്ഥിതി
1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് അവസാന ആണിക്കല്ലുമടിച്ച് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് രാജിവെച്ചു. പിന്നാലെ സോവിയറ്റ് യൂണിയൻ പിരിച്ചുവിടുന്നുവെന്ന് പുതിയ പ്രസിഡന്റ് ബോറിസ് യിത്സിന്റെ പ്രഖ്യാപനമെത്തി. 29 കോടിയോളം വരുന്ന സോവിയറ്റ് യൂണിയനിലെ ജനങ്ങൾ പുതിയ രാജ്യങ്ങളുടെയും പുതിയ ദേശീയതകളുടെയും
1953 ലാണ് ഇയാൻ ഫ്ലെമിങ് തന്റെ ഹിറ്റ് നോവലായ കസിനോ റൊയാലിലൂടെ ജയിംസ് ബോണ്ടിനെ അവതരിപ്പിച്ചത്. ബ്രിട്ടിഷ് സീക്രട്ട് സർവീസിന്റെ ഏറ്റവും വിലപിടിപ്പുള്ള ചാരൻ എന്ന നിലയിൽ ബോണ്ട് അവതരിപ്പിക്കപ്പെട്ടു . തുടർന്ന് 1961ൽ ആദ്യ ജയിംസ്ബോണ്ട് ചിത്രമായ ഡോക്ടർ നോ പുറത്തിറങ്ങി. .007 എന്ന കോഡ് നെയിമും അന്നത്തെ
യുഎസും റഷ്യയും തമ്മിൽ കഴിഞ്ഞദിവസം 24 തടവുകാരെ കൈമാറിയ സംഭവം പഴയ ശീതയുദ്ധകാലത്തിന്റെ ഓർമകൾ ഉണർത്തുന്നു. ഒരു പത്രപ്രവർത്തകൻ, ഒരു മുൻ അമേരിക്കൻ മറീൻ ഭടൻ എന്നിവരുൾപ്പെടെ റഷ്യയിൽ പല കുറ്റങ്ങൾ ആരോപിക്കപ്പെട്ട് തടവുകാരായിരുന്ന 16 പാശ്ചാത്യ പൗരന്മാരെയാണ് തുർക്കിയിലെ അങ്കാറയിൽ അവരുടെ രാജ്യങ്ങളിലെ അധികൃതർക്ക് റഷ്യ കൈമാറിയത്. പകരം യുഎസ്, സ്ലൊവേനിയ, നോർവേ, പോളണ്ട് എന്നീ രാജ്യങ്ങളിൽ തടവിലായിരുന്ന 8 റഷ്യക്കാരെ മോചിപ്പിച്ചു. ശീതയുദ്ധകാലത്ത് യുഎസും സോവിയറ്റ് യൂണിയനും പരസ്പരം തടവുകാരെ കൈമാറിയിരുന്നത് ലോകരാഷ്ട്രീയത്തിൽ ഇടയ്ക്കിടെയുള്ള നാടകീയ സംഭവങ്ങളായിരുന്നു.
1945 ജൂലൈ 24. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിയിൽനിന്ന് സോവിയറ്റ് യൂണിയൻ പിടിച്ചെടുത്ത പോട്സ്ഡാമിൽ ആ കൂടിക്കാഴ്ച നടക്കുകയാണ്. ‘ബിഗ് ത്രീ’ എന്നു ലോകം വിശേഷിപ്പിച്ച മൂന്നു ലോകശക്തികളുടെ കൂടിക്കാഴ്ച. യുഎസ്എസ്ആറിന്റെ (സോവിയറ്റ് യൂണിയൻ) തലവൻ ജോസഫ് സ്റ്റാലിൻ, യുഎസ് പ്രസിഡന്റ് ഹാരി ട്രൂമാൻ, യുകെയുടെ പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിൽ. യുദ്ധാനനന്തരം, പിടിച്ചെടുത്ത ജർമനിയെ എങ്ങനെ വിഭജിക്കുമെന്നതായിരുന്നു ചർച്ചയുടെ കാതൽ. ആ കൂടിക്കാഴ്ചയുടെ ഇടവേളകളിലൊന്നിൽ ട്രൂമാനും ചർച്ചിലും നാടകീയമായി ജോസഫ് സ്റ്റാലിനരികിലേക്ക് ചെന്നു. അനൗദ്യോഗികമായി തുടങ്ങിയ സംഭാഷണം പക്ഷേ അവസാനിച്ചത് ഒരു ‘ബോംബിങ്ങി’ലായിരുന്നു. ന്യൂമെക്സിക്കോയിലെ രഹസ്യകേന്ദ്രത്തിൽ 1945 ജൂലൈ 16ന് യുഎസ് അണുബോംബ് വിജയകരമായി പരീക്ഷിച്ച വിവരം ട്രൂമാൻ സ്റ്റാലിനെ അറിയിച്ചു.
തങ്ങളുടെ ആയുധപ്പുരയിൽ നിന്ന് രാസായുധങ്ങൾ പൂർണമായി ഒഴിവാക്കിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ്. വരുന്ന സെപ്റ്റംബർ 31ന് ഉള്ളിൽ ഈ ലക്ഷ്യം പൂർത്തീകരിക്കാനായി കൊണ്ടുപിടിച്ച ശ്രമങ്ങളാണ് യുഎസ് നടത്തിയത്. ഇതു നേരത്തെ ഫലപ്രാപ്തിയിലെത്തി. ഒരു നൂറ്റാണ്ടിന്റെ ചരിത്രം കൂടിയാണ്
ചരിത്രത്തിൽ ഇതുപോലൊരു ഘോരയുദ്ധം നടന്നിട്ടില്ല, നേരിട്ട് ഒരുതുള്ളി ചോരപോലും പൊടിയാത്ത മഹായുദ്ധം! കോൾഡ് വാർ എന്ന് ഇംഗ്ലിഷിൽ വിളിക്കുന്ന ശീതയുദ്ധം പക്ഷേ ലോകത്തുണ്ടാക്കിയ ആഘാതം അളവറ്റതാണ്. യുഎസും യുഎസ്എസ്ആറും ബലാബലം തെളിയിക്കാൻ വ്യഗ്രത കാണിച്ചപ്പോൾ, ലോകം രണ്ടുചേരിയായി. ഭീതിയുടെ അക്കാലം ഓർക്കാൻ ആരും ഇഷ്ടപ്പെടുന്നില്ലെങ്കിലും കടുപ്പമേറിയ മഷിയിലാണ് ചരിത്രത്തിൽ അതു രേഖപ്പെടുത്തിയിട്ടുള്ളത്. .. | New Cold War | US | China | Russia | USSR | Manorama Online
Results 1-9