Activate your premium subscription today
ബാങ്കോക്ക് ∙ ഒരു ഡസനിലധികം വ്യത്യസ്ത ഇനം അണലി ഉൾപ്പെടെയുള്ള വിഷപാമ്പുകളുമായെത്തിയ യാത്രക്കാരൻ മുംബൈ വിമാനത്താവളത്തിൽ പിടിയിലായി. തായ്ലൻഡിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗേജിൽ നിന്നാണ് വിഷപാമ്പുകൾ മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് പിടികൂടിയത്.
ന്യൂഡൽഹി∙ അറബിക്കടലിൽ കേരള തീരത്തോടു ചേർന്ന് അപകടത്തിൽപ്പെട്ട കപ്പലിലുണ്ടായിരുന്ന ചരക്കുകൾ സംബന്ധിച്ച പൂർണ വിവരങ്ങൾ പുറത്തുവിടാത്തതിൽ ദുരൂഹത. അപകടകരമായ കാർഗോ എന്നാണു സംസ്ഥാന സർക്കാർ ദുരന്തനിവാരണ അതോറിറ്റി വഴി ആദ്യ ദിവസം പറഞ്ഞത്. കാൽസ്യം കാർബൈഡ് ഉൾപ്പെടെ രാസവസ്തുക്കളുണ്ടെന്നും ഉപയോഗശൂന്യമായ എണ്ണയുണ്ട് എന്നെല്ലാമുള്ള വിവരങ്ങൾ പിന്നീടു പുറത്തുവന്നു.
ചെന്നൈ ∙ മലേഷ്യയിൽ നിന്നു കടത്തിയ 70 ലക്ഷം രൂപയുടെ ഇ-സിഗരറ്റുകളും കണക്കിൽപ്പെടാത്ത യുഎസ് ഡോളറും യാത്രക്കാരിയിൽനിന്നു പിടികൂടി. ക്വാലലംപുരിൽ നിന്നുള്ള വിമാനം ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണു സംഭവം. പതിവ് പരിശോധനകൾക്കിടെ, പരസ്പര വിരുദ്ധമായ മറുപടി നൽകിയ വനിതയുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ്
കൊച്ചി∙ കരയ്ക്കടിയുന്ന കണ്ടെയ്നറുകളിൽനിന്നു സാധനങ്ങൾ മാറ്റുന്നതും മോഷണം നടത്തുന്നതും നിയമവിരുദ്ധമാണെന്നു കസ്റ്റംസ് മുന്നറിയിപ്പ്. കപ്പലിലെ കണ്ടെയ്നറുകളിലുണ്ടായിരുന്ന സാധനങ്ങൾക്കു തീരുവ അടച്ചിട്ടില്ല. ഇതിനാൽ കരയിലെത്തുന്ന സാധനങ്ങൾ പിടിച്ചെടുക്കും. തീരദേശമാകെ ഇതിനായി കസ്റ്റംസ് മറൈൻ ആൻഡ് പ്രിവന്റീവ് യൂണിറ്റുകളെയും വിന്യസിച്ചു. കരതൊടുന്ന കണ്ടെയ്നറുകൾ കസ്റ്റംസ് സംഘമെത്തി പരിശോധിക്കും.
ദുബായ് ∙ ഈ വർഷം ആദ്യ 3 മാസത്തിൽ ദുബായ് കസ്റ്റംസ് നടത്തിയ 69 പരിശോധനകളിൽ 42.195 ദശലക്ഷം ദിർഹം വിലമതിക്കുന്ന വ്യാജ ഉൽപന്നങ്ങൾ പിടികൂടി.അതേസമയം, കഴിഞ്ഞ വർഷം ഏകദേശം 92.695 ദശലക്ഷം ദിർഹം വിലമതിക്കുന്ന 285 വസ്തുക്കളുടെ കണ്ടുകെട്ടലുകളാണ് റിപോർട്ട് ചെയ്തത്. കൂടാതെ, 63 വാണിജ്യ ഏജൻസികൾ 159 വ്യാപാരമുദ്രകളും
ദുബായ് ∙ യുഎഇയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം ദുബായ് പരാജയപ്പെടുത്തി. തുറമുഖത്ത് 147.4 കിലോഗ്രാം ലഹരിമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും പിടികൂടി. ദുബായ് കസ്റ്റംസിന്റെ പരിശോധനാ സംഘങ്ങൾ നൂതന സ്ക്രീനിങ് സംവിധാനങ്ങൾ ഉപയോഗിച്ച് ട്രാൻസിറ്റിങ് ഷിപ്പ്മെന്റിലെ ക്രമക്കേടുകൾ
കൊച്ചി∙ കഴിഞ്ഞ 6 മാസത്തിനിടെ കൊച്ചിയിൽ മാത്രം കസ്റ്റംസ് പിടികൂടിയത് 85 കിലോഗ്രാമോളം ഹൈബ്രിഡ് കഞ്ചാവ്. 15 പേർ ഈ കേസുകളിൽ പിടിയിലായി. ഇതര സംസ്ഥാനക്കാരാണു പിടിയിലായതിലേറെയും.സ്ഥിരമായി പ്രത്യേക കാലാവസ്ഥ(മൈക്രോ ക്ലൈമറ്റ്) നിലനിൽക്കുന്ന കുന്നുകൾ, താഴ്വരകൾ എന്നിവിടങ്ങളിലാണു കഞ്ചാവ് തഴച്ചുവളരുക.
ബത്ത ബോർഡർ ക്രോസിങ് തുറമുഖത്ത് സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി 1,364,706 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി.
ന്യൂഡൽഹി ∙ അറസ്റ്റിൽ ക്രിമിനൽ നടപടിച്ചട്ടം പ്രതികൾക്കു നൽകുന്ന അവകാശങ്ങൾ കസ്റ്റംസ്, ജിഎസ്ടി നിയമങ്ങൾക്കും ബാധകമാകുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. കസ്റ്റംസ് ഓഫിസർമാരെ പൊലീസുകാരായി പരിഗണിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. ജിഎസ്ടി, കസ്റ്റംസ് നിയമങ്ങളിൽ ഉദ്യോഗസ്ഥർക്കുള്ള അറസ്റ്റ് അധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ചുള്ള വിധിയിലാണു പരാമർശം.
ഫ്രഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്ഥിരമായി തിരച്ചിലിന് ഇറങ്ങുന്ന സ്ഥലമാണ് ഇറ്റാലിയൻ അതിർത്തിക്കടുത്തുള്ള ഫ്രാൻസിന്റെ മെഡിറ്ററേനിയൻ തീരപ്രദേശം. ഇതുവഴി പോകുന്ന വാഹനങ്ങൾ പൊലീസ് നായയുടെ സഹായത്തോടെ പരിശോധിക്കുന്നത് പതിവാണ്.
Results 1-10 of 351