Activate your premium subscription today
ഉത്തരേന്ത്യയിലെ ദലിതരുടെ ആചാരത്തിന്റെ ദൃശ്യം എന്ന രീതിയിൽ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീകൾ രണ്ട് കൈകളും പിറകിൽ കെട്ടി നിലത്ത് നിന്നും ഭക്ഷണമെടുത്ത് കഴിക്കുന്നതായി വിഡിയോയിൽ കാണാം. എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ ഉത്തരേന്ത്യയിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ആ ഇന്ത്യ, ഗാന്ധിജിയുടെയും മറ്റു സ്വാതന്ത്ര്യസമരപ്പോരാളികളുടെയും മനോഹര സങ്കൽപമായിരുന്ന, ഭരണഘടനാശിൽപികൾ സ്വപ്നം കണ്ട, സമത്വസുന്ദരവും ജനാധിപത്യദൃഢവുമായ അമൂല്യ രാഷ്ട്രം വാസ്തവത്തിൽ ഉണ്ടായിട്ടുണ്ടോ?’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സക്കറിയയുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്, മനോരമ ഹോർത്തൂസിന്റെ വേദിയിൽ നടത്തിയ സംഭാഷണത്തിന്റെ കാതൽ ഈ ചോദ്യമായിരുന്നു. ഒരു എഴുത്തുകാരനും മാധ്യമപ്രവർത്തകനും തങ്ങളുടെ കാലത്തെയും സമൂഹത്തെയും വായിച്ചെടുക്കുന്നതും പൂരിപ്പിക്കാൻ ശ്രമിക്കുന്നതും എങ്ങനെയെന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നു. വാർത്തയും ഫിക്ഷനും തമ്മിലുള്ള അതിരുകൾ മായ്ച്ച്, പ്രച്ഛന്ന ജനാധിപത്യവും വ്യാജ മതനിരപേക്ഷതയും പറഞ്ഞ്, ഇന്ത്യയെന്ന അമൂല്യ സങ്കൽപത്തെ തകർക്കാൻ ശ്രമിക്കുന്ന അപകടകരമായ കാലത്തിന്റെ നേർചിത്രമാകുന്നു ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന സംവാദം. രണ്ടു കോട്ടയംകാർ കോഴിക്കോട്ടിരുന്നു നടത്തിയ വർത്തമാനത്തിൽ കേരളവും ഇന്ത്യയുമാകെ വിഷയമാകുന്നു. മലയാള മനോരമയിൽ സക്കറിയ എഴുതുന്ന ‘പെൻഡ്രൈവ്’ എന്ന ദ്വൈവാര പംക്തിയിലെ ലേഖനങ്ങൾ സമാഹരിച്ചുള്ള ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന പുസ്തകം പശ്ചാത്തലമാക്കിയ സംഭാഷണത്തിന്റെ ഒന്നാം ഭാഗം വായിക്കാം
പത്തനംതിട്ട ∙ അറുപതോളം പേർ പീഡിപ്പിച്ച കായികതാരമായ ദലിത് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത് ആൺ സുഹൃത്ത്. പീഡനദൃശ്യങ്ങള്‍ സുഹൃത്ത് തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. ഇതുകാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു ആൺ സുഹൃത്തിന്റെ സുഹൃത്തുക്കള്‍ പെൺകുട്ടിയെ പീഡിപ്പിച്ചത്. മദ്യപിക്കുന്ന ശീലമുള്ള പിതാവിന്റെ ഫോണ്‍ രാത്രികാലങ്ങളില്‍ പെണ്‍കുട്ടി ഉപയോഗിക്കുമായിരുന്നു.
ബെംഗളൂരു ∙ കർണാടകയിലെ ബീദറിൽ ഇതരജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചതിനു ദലിത് വിഭാഗത്തിൽപെട്ട കോളജ് വിദ്യാർഥിയെ തല്ലിക്കൊന്നു. കമലനഗറിലെ കോളജിലെ ബിരുദ വിദ്യാർഥിയായ സുമിത്ത് (19) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ സഹോദരൻ രാഹുലിനെയും അച്ഛൻ കൃഷ്ണറാവുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
എയര്‍പോര്‍ട്ടില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദലിത് നേതാവ് ഭജന്‍ലാല്‍ ജാദവ് ഹാരമണിയിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി സ്വീകരിക്കാന്‍ വിസമ്മതിച്ചുവെന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. സ്വീകരണത്തിനിടെ ഒരാള്‍
മലപ്പുറം ∙ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നു പി.വി.അൻവർ എംഎൽഎ. പരാമർശങ്ങൾ ദലിത് വിരുദ്ധമാണെന്ന ആരോപണം വ്യക്തിവൈരാഗ്യത്തിന്റെ പുളിച്ചുതികട്ടലല്ലാതെ മറ്റൊന്നുമല്ല. ദലിത് വിഭാഗത്തിൽപെട്ടവർ മേക്കപ്പിട്ടു നടക്കരുതെന്ന നിലപാട് ഇവിടെ ആർക്കുമില്ല.
നല്ലതു വരട്ടെ’ എന്നത് നല്ലൊരു ആശംസയാണ്. പടിഞ്ഞാറൻ യുപിയിലെ മുസഫർനഗറിൽ തിത്തോറ ഗ്രാമത്തിലെ രാജേന്ദ്ര കുമാർ എന്ന ദിവസക്കൂലിക്കാരന്റെ മകൻ അതുൽ കുമാറിനോടാണ് ‘നല്ലതു വരട്ടെ’ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കഴിഞ്ഞദിവസം ആശംസിച്ചത്. അതുൽ ചീഫ് ജസ്റ്റിസിനു നന്ദി പറഞ്ഞു. അതുലിനു ധൻബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദ കോഴ്സിനു സീറ്റ് ലഭിച്ചു. പ്രവേശനത്തിന്റെ അവസാനകടമ്പയായ 17,500 രൂപ ഫീസ് അടയ്ക്കൽ സമയപരിധിക്കുള്ളിൽ സാധിക്കാതെ സീറ്റ് നഷ്ടമായപ്പോഴാണ് അതുൽ സുപ്രീം കോടതിയിലെത്തിയത്. പണം അടയ്ക്കേണ്ട അവസാനതീയതിയായ ജൂൺ 24നു രാജേന്ദ്ര കുമാർ പലരോടായി കടം വാങ്ങി 17,500 തികയ്ക്കാൻ നോക്കുന്നതിനിടെ, പ്രവേശന പോർട്ടലിൽ ലോഗിൻ ചെയ്യാൻ അതുൽ പലതവണ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു. ഉച്ചകഴിഞ്ഞ് 4.45നു പണം തികഞ്ഞു. പക്ഷേ, അഞ്ചു മണിക്കകം പണം അടയ്ക്കൽ പൂർത്തിയാക്കാൻ സാധിച്ചില്ല. 11 മാസം ദിവസവും 18 മണിക്കൂറെന്ന തോതിൽ പഠിച്ച് പ്രവേശനപരീക്ഷ പാസായ അതുൽ, നഷ്ടപ്പെട്ട സീറ്റിലേക്കുള്ള വാതിൽ നിയമവഴിയിലൂടെ തുറക്കാനുള്ള പല ശ്രമങ്ങൾ പരാജയപ്പെട്ട് ഒടുവിൽ സുപ്രീം കോടതിയിൽ എത്തുകയായിരുന്നു.അതുലിൽനിന്നു പണം സ്വീകരിച്ച് സീറ്റ് നൽകാൻ നിർദേശിക്കുന്നതിനു പൂർണനീതി ഉറപ്പാക്കാനുള്ള സവിശേഷാധികാരം പ്രയോഗിച്ച സുപ്രീം കോടതിയെ വിദേശമാധ്യമങ്ങളുൾപ്പെടെ പ്രകീർത്തിച്ചു. ‘ദരിദ്രവിദ്യാർഥിയുടെ കോളജ് മോഹം സാക്ഷാത്കരിച്ച് ഇന്ത്യയിലെ പരമോന്നത കോടതി’യെന്നു ബിബിസി.
വാഷിങ്ടൻ ∙ ഇന്ത്യയിൽ സംവരണം അവസാനിപ്പിക്കാറായിട്ടില്ലെന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വിവേചനങ്ങളില്ലാത്ത സ്ഥിതി ഉണ്ടായാൽ സംവരണം നിർത്തുന്നതു കോൺഗ്രസ് ചിന്തിക്കുമെന്നും ജോർജ്ടൗൺ സർവകലാശാലയിൽ വിദ്യാർഥികളുമായുള്ള സംവാദത്തിൽ അദ്ദേഹം വ്യക്തമാക്കി. സംവരണം എത്രകാലം തുടരുമെന്നായിരുന്നു ചോദ്യം.
പട്ടികജാതി – പട്ടികവർഗ സംവരണപ്പട്ടിക അട്ടിമറിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് ആരോപിച്ച് നാളെ സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്ന് വിവിധ ആദിവാസി – ദലിത് സംഘടനകൾ അറിയിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഭീം ആർമിയും വിവിധ സംഘടനകളും ദേശീയതലത്തിൽ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഭാഗമായാണു ഹർത്താൽ എന്ന് ഊരുകൂട്ടം ഏകോപന സമിതി ചെയർമാൻ നോയൽ വി. ശാമുവേൽ അറിയിച്ചു. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാടിനെ ഒഴിവാക്കും.
കടുത്തുരുത്തി ∙ രജനി പാലാംപറമ്പിലിന്റെ ‘ആ നെല്ലിമരം പുല്ലാണ്’ ഇനി എംജി സർവകലാശാലയിൽ പാഠപുസ്തകം. ബിഎ മലയാളം സിലബസിലാണ് ‘ആ നെല്ലിമരം പുല്ലാണ്’ പഠനത്തിനായി ഉൾപ്പെടുത്തുന്നത്. കടുത്തുരുത്തി സ്വദേശിനി രജനിയുടെ ആത്മകഥയാണ്; ആദ്യ പുസ്തകവും. നെല്ലിമരം മലയാളിക്ക് സ്കൂൾ കാലഘട്ടത്തിലെ മധുരിക്കുന്ന ഓർമയാണ്. എന്നാൽ രജനിക്ക് അത് ആഴത്തിലേറ്റ മുറിവാണ്.
Results 1-10 of 66