Activate your premium subscription today
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ് അനുവദിച്ച് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്ക് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനം ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്തുകൊണ്ടാണ് ഈ കമ്പനിക്ക് മാത്രം അനുമതി നല്‍കിയതെന്ന് ചോദിച്ച അദ്ദേഹം ഇഷ്ടക്കാര്‍ക്ക് ദാനം ചെയ്യാന്‍ ഇത് രാജഭരണമല്ല, ജനാധിപത്യ ഭരണമാണെന്നും പറഞ്ഞു.
ന്യൂഡൽഹി ∙ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഡൽഹി മദ്യനയ കേസിൽ ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി ബിജെപിക്ക് രാഷ്ട്രീയമായും ഭരണപരമായും കനത്ത തിരിച്ചടിയാണ്. സിബിഐക്കെതിരെയുള്ള വിമർശനത്തോട് സർക്കാർ പ്രതികരിച്ചിട്ടില്ല. വിധിയെ കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യാസഖ്യം പാർട്ടികൾ സ്വാഗതം ചെയ്തപ്പോൾ അറസ്റ്റ് നിയമപരമെന്നു കോടതി പറഞ്ഞതിനാൽ കേജ്രിവാൾ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ് ബിജെപി ചെയ്തത്.
ന്യൂഡൽഹി ∙ മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാളിനു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഭിന്നാഭിപ്രായം രേഖപ്പെടുത്തിയാണു ജഡ്ജിമാർ വിധി പറഞ്ഞത്. കേജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളിൽ അപാകതകളൊന്നും ഉണ്ടായിട്ടില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
ന്യൂഡൽഹി∙ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത ബിആർഎസ് എംഎൽസിയും മുൻമുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. അറസ്റ്റിലായി 5 മാസത്തിനു ശേഷമാണ് സുപ്രീം കോടതി കവിതയ്ക്ക് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും 10 ലക്ഷം രൂപ ബോണ്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ബി. ആർ. ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കവിതയുടെ ഹർജി പരിഗണിച്ചത്. ജാമ്യം ലഭിച്ച കവിത വൈകാതെ തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങും.
ന്യൂഡൽഹി ∙ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും എഎപി എംഎൽഎ ദുർഗേഷ് പഥക്കിനെയും വിചാരണ ചെയ്യാൻ അനുമതി ലഭിച്ചതായി സിബിഐ റൗസ് അവന്യു കോടതിയെ അറിയിച്ചു. പ്രത്യേക ജഡ്ജി കാവേരി ബവേജയ്ക്ക് മുമ്പാകെയാണ് ഇക്കാര്യം അറിയിച്ചത്. കേസിൽ കേജ്രിവാളിനെതിരെ പുതിയ അനുബന്ധ കുറ്റപത്രവും വെള്ളിയാഴ്ച സിബിഐ സമർപ്പിച്ചു. ഹർജി തുടർവാദത്തിനായി 27നു മാറ്റി.
ന്യൂഡല്‍ഹി∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിആര്‍എസ് നേതാവ് കെ. കവിതയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഓഗസ്റ്റ് 27ലേക്ക് മാറ്റി. കവിതയുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ആവശ്യപ്പെട്ട മറുപടി വ്യാഴാഴ്ച നല്‍കാമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യഹര്‍ജി മാറ്റിവച്ചത്. കേസില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തായിരുന്നു കവിത സുപ്രീം കോടതിയെ സമീപിച്ചത്.
ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ ജയിലിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസ് 23ന് വീണ്ടും പരിഗണിക്കും. സിബിഐയുടെ അറസ്റ്റും റിമാന്‍ഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നല്കിയ ഹര്‍ജികളാണ് സുപ്രീം കോടതിയിൽ നൽകിയിരുന്നത്.
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുകയായിരുന്ന ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ. കവിതയെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഡൽഹി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കുറയുന്ന പ്രശ്നം നേരിടുന്ന കവിതയ്ക്ക് ജയിലിൽ വൈദ്യസഹായം നൽകിവരികയായിരുന്നു.
ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐയും.
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ വിചാരണക്കോടതിയുടെ ജാമ്യം ലഭിച്ച് ഇന്നലെ ജയിൽ മോചിതനാകേണ്ടിയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ വീണ്ടും അഴിക്കുള്ളിലാക്കി ഹൈക്കോടതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഹർജി. ഹർജിയിൽ വിശദമായ വാദം കേട്ട ജസ്റ്റിസ് സുധീർ കുമാർ ജെയിൻ വിചാരണക്കോടതി ഉത്തരവ് ഇടക്കാലത്തേക്കു സ്റ്റേ ചെയ്തു. അന്തിമ ഉത്തരവ് 2–3 ദിവസത്തിനുള്ളിലുണ്ടാകുമെന്ന് അറിയിച്ചു.
Results 1-10 of 83