Activate your premium subscription today
ഇത്തവണത്തെ തൃശൂർ പൂരത്തിനു പങ്കെടുക്കുന്നതിൽനിന്ന് സേവാഭാരതിക്ക് സർക്കാരും കൊച്ചിൽ ദേവസ്വവും വിലക്കേർപ്പെടുത്തിയെന്ന അവകാശവാദത്തോടെ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ ചിത്രവും പ്രസ്തുത അവകാശവാദത്തോടൊപ്പം പ്രചരിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല ഉൾപ്പടെയുള്ള വിവിധ ക്ഷേത്രങ്ങളുടെയും ബോർഡിന്റെയും ആവശ്യങ്ങൾക്കായി ഭക്തർ 4 വാഹനങ്ങൾ സമർപ്പിച്ചു. ഫോഴ്സ് ഗൂർഖ ഓഫ് റോഡ് ആംബുലൻസ്, മഹീന്ദ്ര പിക്കപ്പ്, ടൊയോട്ട ഇന്നോവ, മഹീന്ദ്ര ട്രാക്ടർ എന്നീ വാഹനങ്ങളാണ് സമർപ്പിച്ചത്. വാഹനങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്.പ്രശാന്ത്, ദേവസ്വം ബോർഡ് മെമ്പർ അഡ്വ. എ.അജികുമാർ, ദേവസ്വം കമ്മിഷണർ സി.വി.പ്രകാശ്, സെക്രട്ടറി എസ്.ബിന്ദു,
കൊച്ചി ∙ കൊല്ലം കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെ വിപ്ലവഗാനം പാടിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. എങ്ങനെയാണ് ഇത്തരം പരിപാടികളൊക്കെ ക്ഷേത്രപരിസരത്ത് അനുവദിക്കുന്നതെന്ന് കോടതി ആരാഞ്ഞു. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറുടെ സീലോടു കൂടിയ രസീത് ഉപയോഗിച്ചു മാത്രമേ ക്ഷേത്ര ഉപദേശക സമിതി ഭക്തരിൽ നിന്ന് പിരിവു നടത്താവൂ എന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ഈ മാസം 10ന് ഗായകൻ അലോഷി അവതരിപ്പിച്ച ഗാനമേളയിൽ പാടിയ പാട്ടുകൾക്ക് എതിരെയാണ് പരാതി ഉയർന്നത്.
കൊല്ലം ∙ കടയ്ക്കലില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ വിപ്ലവ ഗാനം ആലപിച്ചത് കാണികൾ ആവശ്യപ്പെട്ടതിനാലെന്ന് ഗായകൻ അലോഷി. ശ്രോതാക്കൾ ആവശ്യപ്പെട്ട പാട്ട് പാടുന്നത് കലാകാരന്റെ ധർമ്മമാണെന്നും അതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐയുടെ പതാകയും എഴുത്തും പശ്ചാത്തലത്തിൽ വന്നതിനെ കുറിച്ച് അറിയില്ലെന്നും അലോഷി പറഞ്ഞു.
തിരുവനന്തപുരം ∙ കൊല്ലം കടയ്ക്കലില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങള്‍ ആലപിക്കുകയും പിന്നിലെ സ്ക്രീനില്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടികളുടെ ദൃശ്യം കാട്ടുകയും ചെയ്ത സംഭവം ദേവസ്വം വിജിലന്‍സ് അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ഒരു പാര്‍ട്ടിയുടെയും ചിഹ്നങ്ങളോ കൊടിയോ ഒന്നും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് വ്യക്തമായ ഹൈക്കോടതി വിധി ഉണ്ടെന്നും പ്രശാന്ത് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ ക്ഷേത്രങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയമില്ല.
ത്രിഭാഷ നയത്തെ ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതും സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ പത്മകുമാർ നടത്തിയ പ്രതികരണവുമാണ് ഇന്നത്തെ പ്രധാനവാർത്തകൾ. അതിനിടെ, മദ്യനിര്‍മാണശാലയ്ക്കു വെള്ളം നല്കാന് ജല അതോറിറ്റി അനുമതി കൊടുത്തിട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയില്‍ വ്യക്തമാക്കി. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ.
പത്തനംതിട്ട∙ പാർട്ടിക്കെതിരായ പ്രതിഷേധം ആവർത്തിച്ച് സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ.പത്മകുമാർ. പാർട്ടിയുടെ, തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവർത്തകനായി തുടരുമെന്നും പത്മകുമാർ അറിയിച്ചു.
കൊച്ചി ∙ ശബരിമലയെ മാലിന്യമുക്തമാക്കുന്നതിനും ദർശനം സുഗമമാക്കുന്നതും ലക്ഷ്യമിട്ട് രൂപീകരിച്ച ‘പുണ്യം പൂങ്കാവനം’ പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നടപടി.
ന്യൂഡൽഹി ∙ ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത തീരുമാനം പിൻവലിക്കാതെ സുപ്രീംകോടതി. സ്റ്റേ നീക്കണമെന്ന അപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീം കോടതി നിരസിച്ചത്. കേരളത്തിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാള്‍ കൊല്ലപ്പെട്ടെന്നും രണ്ടു ഡസനിലേറെപ്പേര്‍ക്ക് പരുക്കേറ്റെന്നും ചൂണ്ടിക്കാട്ടിയാണു സംഘടന ആവശ്യം ഉന്നയിച്ചത്.
പന്തളം ∙ മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനായി ആഘോഷപൂർവം കൊണ്ടുപോയ തിരുവാഭരണങ്ങൾ പന്തളം കൊട്ടാരത്തിൽ തിരിച്ചെത്തിച്ചു. കൊട്ടാരം നിർവാഹകസംഘം, ക്ഷേത്ര ഉപദേശകസമിതി, ദേവസ്വം ബോർഡ്, ക്ഷേത്ര ഭരണസമിതികൾ, അയ്യപ്പനഗർ റസിഡന്റ്സ് അസോസിയേഷൻ, അയ്യപ്പസേവാസംഘം, മറ്റു സംഘടനകൾ തുടങ്ങിയവ പാതയോരങ്ങളിൽ സ്വീകരണമൊരുക്കി.
Results 1-10 of 87