Activate your premium subscription today
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനു രണ്ടാംഘട്ട പട്ടിക തയാറാക്കാൻ മാർഗനിർദേശങ്ങളായി. ദുരന്തഭൂമിയിൽ വാസയോഗ്യമാണെന്ന് (ഗോ സോൺ) ജോൺ മത്തായി സമിതി കണ്ടെത്തിയ പ്രദേശങ്ങളിലുള്ളതും എന്നാൽ വാസയോഗ്യമല്ലാത്ത(നോ ഗോ സോൺ) പ്രദേശങ്ങളിലൂടെ മാത്രം എത്തിപ്പെടാൻ കഴിയുന്നതുമായ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താനും തീരുമാനമായി. വാസയോഗ്യമല്ലാത്ത (നോ ഗോ സോൺ) പ്രദേശങ്ങളിലുള്ളവരെയും രണ്ടാംഘട്ടത്തിൽ പുനരധിവസിപ്പിക്കും. പട്ടിക തയാറാക്കേണ്ട ചുമതല മാനന്തവാടി സബ് കലക്ടർക്കാണ്. ഇതിനായി റേഷൻ കാർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥലപരിശോധന നടത്തും.
തിരുവനന്തപുരം∙ വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേൽനോട്ടത്തിനു പ്രത്യേക സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുനരധിവാസത്തിനുള്ള കരട് പദ്ധതി മന്ത്രിസഭാ യോഗം ചർച്ച ചെയ്തു. ചീഫ് സെക്രട്ടറി കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
കൊച്ചി∙ നിലവിൽ സംസ്ഥാനത്തിന്റെ ദുരന്ത പ്രതികരണ നിധിയിൽ (എസ്ഡിആർഎഫ്) 61.03 കോടി രൂപ മാത്രമാണുള്ളതെന്നു ഹൈക്കോടതിയിൽ അഡ്വക്കറ്റ് ജനറൽ (എജി) കെ.ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. ഡിസംബർ 10ലെ കണക്കു പ്രകാരം എസ്ഡിആർഎഫിലുള്ള 700.5 കോടി രൂപയാണ്. ഇതിൽ 638.97 കോടി രൂപ ഇതുവരെയുള്ള ചെലവുകൾക്കു നൽകാനുള്ളതാണ്. ബാക്കി 61.03 കോടി രൂപയാണുള്ളത്. പ്രകൃതിദുരന്തത്തിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 152.09 കോടി രൂപ ഭരണാനുമതി നൽകി.
കൊച്ചി ∙ വയനാട്ടിലെ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കണക്കിൽ തപ്പിത്തടഞ്ഞും കോടതിയുെട രൂക്ഷവിമർശനമേറ്റു വാങ്ങിയും സംസ്ഥാന സർക്കാർ. സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ ബാക്കിയുള്ള തുകയിൽ എത്ര ചെലവഴിക്കാൻ കഴിയുമെന്ന ചോദ്യത്തിന് മറുപടി നൽകാൻ സർക്കാരിനായില്ല. പണം ചോദിക്കുമ്പോൾ കൃത്യമായ കണക്കു കൊടുത്താലേ കിട്ടൂ എന്നു മനസ്സിലാക്കണമെന്നും സർക്കാരിന്റെ അക്കൗണ്ടുകൾ കൃത്യമാക്കാനും കോടതി നിർദേശം നൽകി.
തിരുവനന്തപുരം∙ കേരളത്തിന് അര്‍ഹമായ ദുരന്തസഹായം വൈകുന്നതിലുള്ള പ്രതിഷേധം പാര്‍ലമെന്റില്‍ അറിയിക്കണമെന്ന് കേരളത്തില്‍നിന്നുള്ള എംപിമാരോട് മുഖ്യമന്ത്രി പിണറായി വിജയന്. വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നു പ്രത്യേക ധനസഹായമൊന്നും ഇതുവരെ
ഒരുവന്റെ ജീവിതത്തിലെ കഠിന പ്രയത്നത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അയാളുടെ വീട്. പ്രകൃതി ദുന്തമോ മറ്റോ കാരണം വീടിനെ സംരക്ഷിക്കുക എന്നത് പ്രധാനമാണ്. ഒരു കുടുംബത്തിന്റെ മൊത്തം ജീവിത സമ്പാദ്യവും സംരക്ഷിക്കുന്നതിന് വീടിന് ഇന്‍ഷുറന്‍സ് എടുത്താല്‍ മാത്രമേ അത് സാധ്യമാകു എന്നാണ് സാമ്പത്തിക വിദഗ്ധര്‍
ഇടുക്കി∙ പെരുവന്താനം സെന്റ് ആന്റണീസ് കോളജിന്റെയും, മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിന്റെയും നേതൃത്വത്തിൽ ‘സ്വയം രക്ഷിക്കുക ഒപ്പം മറ്റുള്ളവരെയും’ എന്ന ടാഗ് ലൈനിൽ ഡിസാസ്റ്റർ മാനേജ്മെന്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ 26, 27 തീയതികളിൽ പെരുവന്താനം സെന്റ് ആന്റണീസ്
തിരുവനന്തപുരം∙ പ്രകൃതിക്ഷോഭത്തിൽ വീടു നഷ്ടമായവർക്കു ഒന്നര വർഷമായി കേരളം നഷ്ടപരിഹാരം നൽകുന്നില്ല. മുഖ്യമന്ത്രിക്കു കീഴിലുള്ള സംസ്ഥാന ദുരന്തനിവാരണ വകുപ്പിനു കീഴിലെ ദുരന്തപ്രതികരണ നിധിയിൽനിന്ന് ഒരു ലക്ഷം രൂപയിലേറെയുള്ള സഹായമാണു മുടങ്ങിയത്. നിധിയിൽ 150 കോടിയിലേറെ രൂപ ഉണ്ടായിരിക്കെ രണ്ടു ലക്ഷത്തിൽപരം പേരാണു നഷ്ടപരിഹാരം കാത്തിരിക്കുന്നത്. വയനാട് ഉരുൾപൊട്ടലിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്കു കേന്ദ്ര സഹായം ലഭിച്ചില്ലെന്നു കേരളം പരാതിപ്പെടുമ്പോഴാണു സംസ്ഥാനത്ത് ദുരന്തപ്രതികരണനിധിയിൽനിന്നുള്ള സഹായം മുടങ്ങിയിരിക്കുന്നത്.
പട്ന ∙ കോസി, ഭാഗ്മതി നദികൾ കരകവിഞ്ഞതോടെ ബിഹാറിൽ 16 ജില്ലകൾ പ്രളയക്കെടുതിയിൽ. കോസി നദിയിൽ തടയണകൾ തകർന്നു ദർഭംഗയിലെ കിർതാർപുർ, ഘനശ്യാംപുർ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കവചം (KaWaCHam – Kerala Warning Crisis and Hazards Management System) എന്ന പേരിൽ നടപ്പാക്കുന്ന ദുരന്ത മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവ൪ത്തന പരീക്ഷണം ഒക്ടോബ൪ ഒന്ന് ചൊവ്വ നടക്കും. ഇതിന്റെ ഭാഗമായി
Results 1-10 of 70