Activate your premium subscription today
കീവ്∙ യുക്രെയിനിലെ വിവിധ മേഖലകളിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒഡേസയിലെ ഒരു ആശുപത്രിയിലെ പ്രസവ വാർഡ് തകർന്നു. പ്രസവ വാർഡും എമർജൻസി മെഡിക്കൽ കെട്ടിടങ്ങളും ജനവാസമേഖലകളും ലക്ഷ്യമിട്ട് വലിയ ഡ്രോൺ ആക്രമണം നടന്നതായി ഗവർണർ ഒലെഹ് കിപ്പെർ പറഞ്ഞു. ആർക്കും ജീവൻ നഷ്ടമായിട്ടില്ല. രോഗികളെയും ജീവനക്കാരെയും ഉടൻ തന്നെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചെന്നും ഗവർണർ പറഞ്ഞു.
കീവ് ∙ യുക്രെയ്നിലെ വിവിധമേഖലകളിൽ റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം. പടിഞ്ഞാറ് പോളണ്ട് അതിർത്തിക്കടുത്ത സൈനികവിമാനത്താവളത്തിൽ നാശമുണ്ടായി. 479 റഷ്യൻ ഡ്രോണുകളിൽ 460 എണ്ണവും 20 മിസൈലുകളിൽ 19 എണ്ണവും വെടിവച്ചിട്ടെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. ആഴ്ചകളായി ഏറ്റുമുട്ടൽ നടക്കുന്ന നിപ്രോപെട്രോവ്സ്ക് പ്രവിശ്യയിലെ തന്ത്രപ്രധാനമായ പ്രദേശം പിടിച്ചെടുത്തതായി റഷ്യൻ സേന അവകാശപ്പെട്ടു. ഇതോടെ കിഴക്കൻ പ്രവിശ്യയായ ഡോണെറ്റ്സ്കിൽ ചെറുത്തുനിൽപ് തുടരുന്ന യുക്രെയ്ൻ സേനയ്ക്കു സഹായമെത്തിക്കാനുള്ള വഴിയടയും.
ന്യൂഡൽഹി ∙ റഷ്യൻ വ്യോമസേനാ താവളങ്ങളിലേക്ക് ഗറില്ലാ ശൈലിയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിയായി കീവ് ഉൾപ്പടെ 9 പ്രദേശങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണം ശക്തമാണെന്ന പ്രതീതിയുണ്ടാക്കുന്നെങ്കിലും വളരെ സൂക്ഷിച്ചു നടത്തിയ പ്രഹരമാണെന്നു വ്യക്തം. നാൽപതോളം മിസൈലുകളും നാനൂറോളം ഡ്രോണുകളും റഷ്യ ഉപയോഗിച്ചെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറയുന്നത്. എന്നാൽ 4 പേർ കൊല്ലപ്പെട്ടതായാണു റിപ്പോർട്ടുകൾ.
വാഷിങ്ടൻ ∙ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമത്തിന് റഷ്യയുടെ തിരിച്ചടി. വടക്കൻ യുക്രെയ്നിലെ പ്രൊലുക്കി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 5പേർ മരിച്ചു. ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകൾ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി വൊളോഡിമർ സെലൻസ്കിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മോസ്കോ ∙ യുക്രെയ്ൻ നടത്തി ഡ്രോൺ ആക്രമണത്തെ തുടർന്ന് തകരാറിലായ വൈദ്യുതി പുനഃസ്ഥാപിച്ച് റഷ്യ. സാപൊറീഷ്യ, കെര്സൺ മേഖലകൾ ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ ഡ്രോൺ, ഷെൽ ആക്രമണത്തിലാണ് വൈദ്യുതി സബ്സ്റ്റേഷനുകളുടെ പ്രവർത്തനത്തെ ബാധിച്ചത്. വൈദ്യുതി നഷ്ടപ്പെട്ടത് ആകെ ഏഴു ലക്ഷം പേരെയാണ് ബാധിച്ചത്.
ന്യൂഡൽഹി ∙ ഡ്രോണുകളുപയോഗിച്ച് നടത്തുന്ന ആദ്യത്തെ സർജിക്കൽ സ്ട്രൈക്ക് ആവാം ഞായറാഴ്ച യുക്രെയ്ൻ സൈന്യം റഷ്യയിൽ നടത്തിയത്. റഷ്യയുടെ 5000 കിലോമീറ്ററിലധികം ഉള്ളിലേക്ക് കരമാർഗം 117 ഡ്രോണുകൾ ലോറികളിൽ അയച്ച്, തകർക്കാനുദ്ദേശിച്ച ലക്ഷ്യങ്ങളായ വ്യോമത്താവളങ്ങളുടെ തൊട്ടടുത്തെത്തി, അവിടെ നിന്ന് പ്രഹരം.
കീവ് ∙ ഒന്നര വർഷത്തോളം നീണ്ട തയാറെടുപ്പ്, അതീവരഹസ്യമായ ഓപ്പറേഷൻ, ഒടുവിൽ യുക്രെയ്ൻ ഒരുക്കിയ ‘ചിലന്തി വല’യിൽ കുടുങ്ങി റഷ്യ. ഞായറാഴ്ച റഷ്യയ്ക്കു നേരിടേണ്ട വന്നത് യുക്രെയ്ൻ ഇതുവരെ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തെയാണ്. നഷ്ടമായത് കോടിക്കണക്കിനു ഡോളർ വിലമതിക്കുന്ന, റഷ്യയുടെ ആകാശക്കരുത്തിന്റെ പോർമുനകളായിരുന്ന യുദ്ധവിമാനങ്ങളും. റഷ്യയുടെ എസ്–300, എസ്–400 എന്നീ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശേഷിയും ഇതോടെ സംശയത്തിലായി. റഷ്യയുടെ സുരക്ഷാ സംവിധാനങ്ങളെയെല്ലാം ഭേദിച്ച് രഹസ്യമായി അകത്തുകടന്ന ‘യുക്രെയ്നിയൻ ചാരന്മാർ’ സൈബീരിയയിൽ നടത്തിയ വൻ ആക്രമണം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
മോസ്കോ ∙ റഷ്യയിൽ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് വൻ ഡ്രോണാക്രമണം നടത്തി യുക്രെയ്ൻ. റഷ്യയ്ക്കു നേരെ യുക്രെയ്ൻ നടത്തിയിട്ടുള്ളതിൽ വച്ചേറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിൽ ഒന്നാണിത്. നാൽപതോളം റഷ്യൻ വിമാനങ്ങൾ ആക്രമിച്ചതായി യുക്രെയ്ൻ സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ദ് കീവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
കീവ് ∙ തുടർച്ചയായ രണ്ടാം രാത്രിയും തലസ്ഥാന നഗരമായ കീവ് അടക്കം യുക്രെയ്നിലെ വിവിധ മേഖലകളിൽ റഷ്യയുടെ കനത്ത മിസൈൽ, ഡ്രോൺ ആക്രമണം. 3 കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. കഴിഞ്ഞ രാത്രി മാത്രം 298 ഡ്രോണുകളും 69 മിസൈലുകളുമാണു റഷ്യ തൊടുത്തത്.
മോസ്കോ∙ നഗരത്തിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്ന്, കനിമൊഴി എംപിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ എംപിമാരുടെ സംഘം സഞ്ചരിച്ച വിമാനത്തിന് നിലത്തിറങ്ങാനാകാതെ ആകാശത്ത് കുറച്ചുനേരം വട്ടമിട്ടു പറക്കേണ്ടിവന്നു. ഡ്രോണാക്രമണ ഭീഷണി ഒഴിവായതിനെ തുടർന്ന് വിമാനം പിന്നീട് സുരക്ഷിതമായി നിലത്തിറങ്ങിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായുള്ള നടപടികൾ വിശദീകരിക്കാനാണ് ഇന്ത്യൻ പ്രതിനിധി സംഘം റഷ്യയിലെത്തിയത്.
Results 1-10 of 110