Activate your premium subscription today
ഭക്തലക്ഷങ്ങൾക്ക് ആത്മനിർവൃതിയേകി ശബരിമലയിൽ മറ്റൊരു തീർഥാടനകാലംകൂടി കടന്നുപോവുകയാണ്. കഠിനവ്രതത്തിന്റെയും പൂർണസമർപ്പണത്തിന്റെയും മണ്ഡല– മകരവിളക്ക് തീർഥാടനം ഇത്തവണ പൊതുവേ പരാതിരഹിതമായതിൽ ബന്ധപ്പെട്ടവർക്കെല്ലാം അഭിമാനിക്കാം. കഴിഞ്ഞ തീർഥാടനകാലത്തെ പോരായ്മകൾ മനസ്സിലാക്കി, കൃത്യമായി ഒരുക്കങ്ങൾ നടത്തിയതിന്റെയും ദേവസ്വം ബോർഡും പൊലീസും സർക്കാരിന്റെ വിവിധ വകുപ്പുകളും കൈകോർത്തു പ്രവർത്തനങ്ങൾ നടത്തിയതിന്റെയും വിജയമാണിത്.
വിതരണക്കരാറുകാരുടെ പണിമുടക്ക് രണ്ടാഴ്ചയിലെത്തുകയും റേഷൻ വ്യാപാരികൾ 27 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുകയും ചെയ്തതോടെ സംസ്ഥാനത്തു റേഷൻ വിതരണരംഗം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. സംസ്ഥാനത്തെ 14,000ൽപരം റേഷൻ കടകളിലെ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) യന്ത്രങ്ങളുടെ സാങ്കേതിക പരിപാലനം നടത്തുന്ന കമ്പനി ഈ മാസം അവസാനത്തോടെ സേവനം നിർത്തുകകൂടി ചെയ്യുമ്പോൾ സ്ഥിതി കൂടുതൽ സങ്കീർണമായേക്കും.
അധികാരം എന്നത് സർവാധിപത്യമാകുന്നുവെന്നും നടക്കുന്നതു നേതൃപൂജയാണെന്നുമാണ് പിണറായി വിജയൻ ഇരിക്കുന്ന വേദിയിൽ സാക്ഷാൽ എം.ടി. വാസുദേവൻ നായർ ഈ വർഷമാദ്യം കോഴിക്കോട്ടു പറഞ്ഞത്. ഭരണാധികാരി നൽകുന്ന ഔദാര്യമല്ല ജനത്തിന്റെ സ്വാതന്ത്ര്യമെന്നുകൂടി അദ്ദേഹം പറഞ്ഞുവച്ചു. വർഷം കടന്നുപോകുന്നതിനൊപ്പം എംടിയും
ശ്രീനാരായണഗുരു കോട്ടയം നാഗമ്പടം ശിവക്ഷേത്രത്തിൽ വിശ്രമിക്കുമ്പോഴാണ് ഏതാനും ഭക്തർ അദ്ദേഹത്തെ സന്ദർശിച്ച് ശിവഗിരി തീർഥാടനത്തിന് അനുമതി തേടിയത്. തീർഥാടനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും അവ അനുഷ്ഠിക്കേണ്ട രീതികളെക്കുറിച്ചും ഗുരുദേവൻ വിശദീകരിച്ചു. സകല മനുഷ്യരുടെയും പുരോഗതിക്കാവശ്യമായ അഷ്ടലക്ഷ്യങ്ങളാണ്
ദിനംപ്രതിയുള്ള വാഹനാപകടവാർത്തകൾ ഉറക്കംകെടുത്തുന്ന നമ്മുടെ സംസ്ഥാനത്ത് റോഡ് സുരക്ഷയ്ക്കായുള്ള ഏതു നീക്കവും സമൂഹത്തിനു പ്രതീക്ഷ നൽകുന്നതാണ്. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനു മൂക്കുകയറിട്ട് റോഡുകൾ സുരക്ഷിതമാക്കാൻ ഗതാഗത വകുപ്പ് കർശനനടപടി തുടങ്ങിയത് ഈ ദിശയിലുള്ള ഉചിതതീരുമാനമാണ്.
ഉഗ്രപ്രതാപികൾ വാണ ചെസ് കളങ്ങളിൽ വീണ്ടും ഇന്ത്യയുടെ വെന്നിക്കൊടി. ഡി.ഗുകേഷ് എന്ന പതിനെട്ടുകാരൻ ലോക ചാംപ്യനായിരിക്കുന്നു. വിശ്വം ജയിച്ചയാൾ എന്നുകൂടി ഗുകേഷ് എന്ന വാക്കിന് ഇനി അർഥമുണ്ടാകും. അഞ്ചുവട്ടം ലോകചാംപ്യനായ വിശ്വനാഥൻ ആനന്ദിന്റെ പിൻഗാമി കളിക്കളത്തിലെ അനന്യമായ പ്രതിഭകൊണ്ട് വിശ്വം കീഴടക്കിയിരിക്കുന്നു.
അരികിലുണ്ട് ഇവരെല്ലാം - സ്കൂൾ പാചകത്തൊഴിലാളിയും ട്രാഫിക് വാർഡനും ഹരിതകർമസേനാംഗവും ഹോംഗാർഡും ആശാ വർക്കറും ഉൾപ്പെടെ പല രംഗങ്ങളിലുമുള്ള പതിനായിരങ്ങൾ. നമ്മുടെ ദൈനംദിന ജീവിതം സുഗമവും സുരക്ഷിതവുമാക്കുന്ന വിവിധ മേഖലകളിലാണെങ്കിലും ഇവരുടെയെല്ലാം ജീവിതത്തിന്റെ പൊതുവിശേഷണം ഒന്നുതന്നെ: അരക്ഷിതാവസ്ഥ!
വിലക്കയറ്റമടക്കമുള്ള ആഘാതങ്ങൾകൊണ്ട് അല്ലെങ്കിൽത്തന്നെ നട്ടെല്ലൊടിഞ്ഞ കേരളത്തിന് ഇപ്പോഴുണ്ടായ വൈദ്യുതിനിരക്കുവർധന കഠിനഭാരം തന്നെയാണു നൽകുന്നത്. സംസ്ഥാനത്തെ ഒരു കോടിയിലേറെ ഗാർഹിക ഉപയോക്താക്കളെ ഈ വർധന പൊള്ളലേൽപിക്കുന്നു. കേരളത്തിലെ വൈദ്യുതിപ്രതിസന്ധിയും അതിന്റെ തുടർച്ചയായി ഉണ്ടാവുന്ന വൻ നിരക്കുവർധനയും വൈദ്യുതി ഉൽപാദന, പ്രസരണ രംഗങ്ങൾ വർഷങ്ങളായി അവഗണിക്കപ്പെട്ടതിനു നാം കൊടുക്കേണ്ടിവരുന്ന വിലകൂടിയല്ലേ?
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലുണ്ടാക്കിയ കൊടുംദുരിതത്തിൽനിന്നു കരകയറാൻ എല്ലാവരും വയനാടിനെ ചേർത്തുപിടിക്കുന്ന വേളയാണിത്. സംസ്ഥാന സർക്കാരിനു തനിച്ചു നേരിടാൻ കഴിയുന്നതല്ല ഇതുപോലുള്ള വൻദുരന്തത്തിൽനിന്നുള്ള പുനരുജ്ജീവനമെന്നതിനാൽ കേന്ദ്ര സർക്കാരിന്റെ നിർലോഭമായ സാമ്പത്തികസഹായം അനിവാര്യമാണ്. അതുകൊണ്ടുതന്നെ, ഉരുൾപൊട്ടലുണ്ടായി പതിനൊന്നാം ദിവസം ഈ മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണു കേരളം കണ്ടത്. എന്നാൽ, സഹായവാഗ്ദാനം നൽകി ഒരു മാസം കഴിഞ്ഞിട്ടും ദുരന്തബാധിതരെ സഹായിക്കാനുള്ള നടപടിയൊന്നും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
വ്യവസായസൗഹൃദമല്ല കേരളം എന്ന അപഖ്യാതിയിൽനിന്നു നാം പതിയെ മുക്തമായി വരികയാണ്. വ്യവസായസൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇത്തവണ കേരളം നേടിയ അംഗീകാരം അതിന്റെ സൂചനയായിക്കരുതാം. എന്നാൽ, അതിൽനിന്നു മുന്നോട്ടുപോകണമെങ്കിൽ ഇനിയും കുരുക്കുകളേറെ അഴിക്കേണ്ടതുണ്ടെന്നാണ് മലയാള മനോരമ കൊച്ചിയിൽ സംഘടിപ്പിച്ച വികസന സെമിനാറിൽ ഉയർന്നുവന്ന ആശയങ്ങളും ആശങ്കകളും നൽകുന്ന സൂചന. കേരളത്തിന്റെ വികസനസ്വപ്നങ്ങളും പ്രതിബന്ധങ്ങളും പരിഹാരമാർഗങ്ങളുമാണ് സെമിനാർ ആഴത്തിൽ ചർച്ച ചെയ്തത്.
Results 1-10 of 1464