Activate your premium subscription today
തിരുവനന്തപുരം∙ ഉത്തരകേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിനു സാധ്യതയെന്ന് കെഎസ്ഇബി. കക്കയം ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി വ്യാഴാഴ്ച രാവിലെ മുതൽ വൈദ്യുതോത്പാദനം നിർത്തിവച്ചിരിക്കുകയാണ്. ഉത്പാദനത്തിൽ 150 മെഗാവാട്ടിന്റെ കുറവാണ് ആകെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ 24 മുതൽ 26 വരെ ഉത്തരകേരളത്തിന്റെ ചില ഭാഗങ്ങളിൽ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
കൊടുംചൂടിൽ ഫാനും എസിയും ഇല്ലാതെ രാത്രിയും പകലും തള്ളിനീക്കാനാകാത്ത സ്ഥിതിയാകുമെന്നതിനാൽ എല്ലാ വീടുകളിലും വൈദ്യുതിബില്ല് വർധിക്കുമെന്നത് ഉറപ്പ്. എന്നാൽ ഇത്തവണ എരിതീയിൽ എണ്ണയൊഴിക്കാനായികെഎസ്ഇബിയുടെ രണ്ടുതരം നിരക്കുവർധനയുണ്ട് ഏപ്രിൽ ഒന്നുമുതൽ. അതായത്, ജാഗ്രത പാലിച്ചില്ലെങ്കിൽ നിങ്ങളുടെ ബില്ല് വരും
കൊടുംചൂടിൽ ഫാനും എസിയും ഇല്ലാതെ രാത്രിയും പകലും തള്ളിനീക്കാനാകാത്ത സ്ഥിതിയാകും എന്നതിനാൽ ഏപ്രിലിലും മേയിലും കേരളത്തിലെ എല്ലാ വീടുകളിലും വൈദ്യുതിബിൽ വർധിക്കുമെന്നത് ഉറപ്പ്. എന്നാൽ ഇത്തവണ എരിതീയിൽ എണ്ണയൊഴിക്കാനായി കെഎസ്ഇബിയുടെ രണ്ടുതരം നിരക്കുവർധനയുണ്ട് ഏപ്രിൽ ഒന്നുമുതൽ. അതായത്, ജാഗ്രത പാലിച്ചില്ലെങ്കിൽ വരും മാസങ്ങളിൽ നിങ്ങളുടെ ബിൽ രണ്ടോ മൂന്നോ മടങ്ങായാലും അദ്ഭുതപ്പെടാനില്ല. കുടുംബ ബജറ്റിനെ പോലും ഇതു ബാധിച്ചേക്കാം. ഈ ബിൽ തുക പിടിച്ചുനിർത്താൻ എന്തെങ്കിലും മാർഗമുണ്ടോ? അതിന് ആദ്യം വർധന എങ്ങനെയെല്ലാം എന്നറിയണം. പിന്നീട് അതിന്മേൽ എങ്ങനെ കടിഞ്ഞാണിടാമെന്നും. എന്തുകൊണ്ടാണിപ്പോൾ വൈദ്യുതി ബിൽ കൂടുന്നത്?
ഇലക്ട്രിക് ലാംപ് ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞനെന്ന് തോമസ് ആൽവ എഡിസനെയാണ് പലരും പറയാറുള്ളത്.പലരുടെയും മനസ്സിൽ ഇങ്ങനെയൊരു ധാരണ ഉറച്ചിട്ടുണ്ടെങ്കിലും ഇതു സത്യമല്ല.1802ൽ വിഖ്യാത ശാസ്ത്രജ്ഞനായ സർ ഹംഫ്രി ഡേവിയാണ് ആദ്യമായി വിദ്യുച്ഛക്തി ഉപയോഗിച്ച് ഒരു പ്രകാശ സംവിധാനം രൂപപ്പെടുത്തിയത്.ഇലക്ട്രിക് ആർക്
മൂലമറ്റം ∙ വൈദ്യുതനിലയത്തിന്റെ ഭാഗമായ സ്വിച്ച് യാഡിലെ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചു. ഇന്നലെ പുലർച്ചെ 1.10നാണു മൂലമറ്റം വൈദ്യുതനിലയത്തിൽ നിന്നു വൈദ്യുതിവിതരണ ശൃംഖലയുടെ ഭാഗമായ സ്വിച്ച്യാഡിൽ പൊട്ടൻഷ്യൽ ട്രാൻസ്ഫോമർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. തുടർന്നു തീപിടിച്ചു.സംഭവസമയത്തു സ്വിച്ച് യാഡിലുണ്ടായിരുന്ന ഓവർസീയർ എം.പി.വിൻസ് തീയണയ്ക്കാൻ ഫയർ എക്സ്റ്റിങ്ഗ്യൂഷർ സംവിധാനം ഉപയോഗിച്ചു. അഗ്നിരക്ഷാസേനയെയും അറിയിച്ചു.
അമിത വൈദ്യുതി ഉപഭോഗം മൂലം രാജ്യത്ത് ഇന്നലെ വിവിധ മേഖലകളില്‍ വൈദ്യുതി തടസ്സം നേരിട്ടു. ഒന്നു മുതല്‍ രണ്ടുമണിക്കൂറോളം പവര്‍കട്ട് ഏര്‍പ്പെടുത്തിയരുന്നു. 45 പാര്‍പ്പിടപ്രദേശങ്ങള്‍, 5 വ്യവസായ ഇടം, കുടാതെ, മൂന്ന് കൃഷിയിടങ്ങളിലുമായിരുന്നു പവര്‍കട്ട് ഏര്‍പ്പെടുത്തിയത്.
തിരുവനന്തപുരം∙ പ്രതിമാസം 500 യൂണിറ്റിനു മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന 100 ചതുരശ്ര മീറ്റർ എങ്കിലും പുരപ്പുറമുള്ള വീടുകളിൽ സോളർ പ്ലാന്റ് നിർബന്ധമാക്കാൻ 2025 ലെ കരട് വൈദ്യുതി നയത്തിൽ ശുപാർശ. കുറഞ്ഞത് ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാന്റാണു സ്ഥാപിക്കേണ്ടത്. 100 ചതുരശ്ര മീറ്ററിനു മേൽ കെട്ടിട വിസ്തൃതിയുള്ള എല്ലാ വാണിജ്യ ഉപയോക്താക്കളും കുറഞ്ഞത് 3 കിലോവാട്ട് ശേഷിയുള്ള സോളർ പ്ലാന്റും 400 ചതുരശ്ര മീറ്ററിനു മുകളിലുള്ളവർ 5 കിലോവാട്ട് ശേഷിയുള്ള പ്ലാന്റും സ്ഥാപിക്കണം.
തിരുവനന്തപുരം∙ വൈദ്യുതി വാഹന ചാര്‍ജിങ് കൂടുകയും എസിയുടെ ഉപയോഗം വര്‍ധിക്കുകയും ചെയ്യുന്നതോടെ സംസ്ഥാനത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ വൈദ്യുതിയുടെ ആവശ്യം കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ട്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 2024ല്‍ 5,302 മെഗാവാട്ട് ആയിരുന്നെങ്കില്‍ 2027 ആകുമ്പോള്‍ അത് 7,000 മെഗാവാട്ട് കവിയുമെന്നാണ് എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ (ഇഎംസി) പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ആവശ്യകത ഇതുവരെ 5797 മെഗാവാട്ട് ആയിരുന്നു.
തിരുവനന്തപുരം ∙ മാസം 250 യൂണിറ്റിനു മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് മൂന്നു സമയക്രമങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്ന ടൈം ഓഫ് ഡേ (ടിഒഡി) ബില്ലിങ് ഏർപ്പെടുത്തിയ ശേഷം ആ പരിധിയിൽ പുതിയതായി ഉൾപ്പെട്ട ഭൂരിഭാഗത്തിനും പതിവു ബില്ലിനൊപ്പം ഇടക്കാല (ഇന്ററിം) ബിൽ കൂടി നൽകിയത് ആശയക്കുഴപ്പത്തിനിടയാക്കി. ടിഒഡി മീറ്റർ സ്ഥാപിച്ച ശേഷം നൽകിയ ബിൽ ആണ് പ്രശ്നമായത്. ഇക്കാര്യത്തിൽ കെഎസ്ഇബി അറിയിപ്പു കൊടുത്തില്ലെന്നാണ് പരാതി.
പട്ടാമ്പി (പാലക്കാട്) ∙ കുളിമുറിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മേലെ പട്ടാമ്പി കോളജ് സ്ട്രീറ്റിൽ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കുംപറമ്പിൽ മുഹമ്മദ് റിയാസുദ്ദീന്റെയും ഷാഹിദയുടെയും ഏക മകൻ ജാസിം റിയാസ് (15) ആണു മരിച്ചത്. കൊണ്ടുർക്കര മൗണ്ട്ഹിറ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്.
Results 1-10 of 762