Activate your premium subscription today
തിരുവനന്തപുരം ∙ മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കി ഉപയോക്താക്കളുടെ സംതൃപ്തി വർധിപ്പിക്കുന്നതുൾപ്പെടെ ലക്ഷ്യമിട്ട് കെഎസ്ഇബി ‘സ്മാർട് സെക്ഷൻ’ പദ്ധതി നടപ്പാക്കും. പരീക്ഷണാടിസ്ഥാനത്തിൽ, സംസ്ഥാനത്തെ തിരഞ്ഞെടുത്ത സെക്ഷൻ ഓഫിസുകളെ സ്മാർട് നിലവാരത്തിലെത്തിക്കും. ഇതിനായി വിതരണ വിഭാഗം ഡയറക്ടറുടെ നേതൃത്വത്തിൽ തയാറാക്കിയ നിർദേശങ്ങൾ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്തു. ജീവനക്കാർ നിർദേശിച്ച മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തി ബോർഡ് ഓഫ് ഡയറക്ടേഴ്സിനു കൈമാറും. നിലവിൽ അറ്റകുറ്റപ്പണികൾക്കായി ഫീഡർ ഓഫ് ചെയ്യുമ്പോൾ അതിനു കീഴിലെ മുഴുവൻ ഉപയോക്താക്കൾക്കും വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പോലുള്ള പ്രധാന നഗരങ്ങളിൽ റിങ് മെയിൻ യൂണിറ്റ് (ആർഎംയു) സംവിധാനം ഉപയോഗിച്ച് വ്യത്യസ്ത ഫീഡറുകളെ ബന്ധിപ്പിച്ചു മുടക്കമില്ലാത്ത വൈദ്യുതി ലഭ്യമാക്കുന്നുണ്ട്.
കേരളത്തിൽ വൈദ്യുതി നിരക്കിൽ വ്യത്യാസം വരുന്നു അതിനായി കെഎസ്ഇബി ടൈംസ് ഓഫ് ദ ഡേ (ടിഒഡി) എന്ന സംവിധാനം നിലവിൽകൊണ്ടു വന്നു എന്ന അവകാശവാദത്തോടെ ഒരു അറിയിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ മാറ്റത്തെത്തുടർന്ന് വൈദ്യുതി നിരക്കിലുണ്ടാകാൻ പോകുന്ന മാറ്റങ്ങൾ എന്തായിരിക്കുമെന്നും ഇതിൽ
കൊച്ചി ∙ നാലു മാസത്തിനിടയിൽ രണ്ടാമതും കെഎസ്ഇബിയുടെ വൈദ്യുതി ചാർജ് വർധന.യൂണിറ്റിന് 5 പൈസ മുതൽ 20 പൈസ വരെയാണു കൂട്ടിയത്. ഫിക്സഡ് ചാർജ് യൂണിറ്റിന് 5 മുതൽ 20 രൂപ വരെ വർധിപ്പിച്ചു. ഏപ്രിൽ ഒന്നു മുതൽ ചാർജ് വർധന നിലവിൽ വന്നു. 2024 ഡിസംബർ 5 നാണു താരിഫ് റിവിഷൻ നിലവിൽ വന്നത്. ആ ഉത്തരവിൽ തന്നെ 2025–26 വർഷത്തെ ചാർജ് വർധനയ്ക്കും റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയിരുന്നു. എങ്കിലും ഉപയോക്താക്കൾക്കു മുന്നറിയിപ്പു നൽകാതെയാണു ചാർജ് വർധിപ്പിച്ചത്.വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള ഏപ്രിലിലാണു പുതിയ താരിഫ് നിലവിൽ വന്നതെന്നതിനാൽ കെഎസ്ഇബിക്ക് ഡിസംബറിലെ താരിഫ് വർധനയേക്കാൾ ഇതു ലാഭമാണ്.
തിരുവനന്തപുരം∙ ജൂണിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെഎസ്ഇബി. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവര്ക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സർചാർജ് ഇനത്തിൽ കുറവ് ലഭിക്കും.
തിരുവനന്തപുരം ∙ ടൂറിസം വ്യവസായമായി അംഗീകരിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും വ്യവസായ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാനുള്ള തടസ്സം തുടരുന്നു. വ്യവസായത്തെക്കാൾ ഉയർന്ന വാണിജ്യ നിരക്കാണ് നിലവിൽ ടൂറിസം മേഖലയിലെ വൈദ്യുതിക്ക് . വ്യവസായ സ്ലാബിൽ ഉൾപ്പെടുത്തുകയോ, ടൂറിസം മേഖലയ്ക്കായി പുതിയൊരു
തിരുവനന്തപുരം ∙ വൈദ്യുതി ബില്ലിനൊപ്പം 10 മാസത്തേക്ക് യൂണിറ്റിന് 32 പൈസ വീതം ഇന്ധന സർചാർജ് ഈടാക്കാൻ അനുമതിതേടി കെഎസ്ഇബി സമർപ്പിച്ച അപേക്ഷയിൽ റഗുലേറ്ററി കമ്മിഷൻ 27ന് പൊതുതെളിവെടുപ്പ് നടത്തും.
പ്രതീക്ഷിച്ചതിലും കുറവ് വൈദ്യുതി ഉപയോഗമുണ്ടായ വേനൽക്കാലം കെഎസ്ഇബിയുടെ വൈദ്യുതി വാങ്ങൽ ചെലവ് കുറച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം വൈദ്യുതി വാങ്ങുന്നതിൽ പ്രതീക്ഷിച്ച ചെലവുണ്ടാകാത്തതോടെ, 100 കോടി രൂപയുടെയെങ്കിലും പ്രവർത്തനലാഭമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
റിയാദ് ∙ വൈദ്യുതി മീറ്ററിലെ മുൻ ബില്ലുകൾ വാടകക്കാരന് ബാധകമല്ലെന്ന് സൌദി ഇലക്ട്രിസിറ്റി കമ്പനി സ്ഥിരീകരിച്ചു.
കൊടുംചൂടിൽ ഫാനും എസിയും ഇല്ലാതെ രാത്രിയും പകലും തള്ളിനീക്കാനാകാത്ത സ്ഥിതിയാകുമെന്നതിനാൽ എല്ലാ വീടുകളിലും വൈദ്യുതിബില്ല് വർധിക്കുമെന്നത് ഉറപ്പ്. എന്നാൽ ഇത്തവണ എരിതീയിൽ എണ്ണയൊഴിക്കാനായികെഎസ്ഇബിയുടെ രണ്ടുതരം നിരക്കുവർധനയുണ്ട് ഏപ്രിൽ ഒന്നുമുതൽ. അതായത്, ജാഗ്രത പാലിച്ചില്ലെങ്കിൽ നിങ്ങളുടെ ബില്ല് വരും
കൊടുംചൂടിൽ ഫാനും എസിയും ഇല്ലാതെ രാത്രിയും പകലും തള്ളിനീക്കാനാകാത്ത സ്ഥിതിയാകും എന്നതിനാൽ ഏപ്രിലിലും മേയിലും കേരളത്തിലെ എല്ലാ വീടുകളിലും വൈദ്യുതിബിൽ വർധിക്കുമെന്നത് ഉറപ്പ്. എന്നാൽ ഇത്തവണ എരിതീയിൽ എണ്ണയൊഴിക്കാനായി കെഎസ്ഇബിയുടെ രണ്ടുതരം നിരക്കുവർധനയുണ്ട് ഏപ്രിൽ ഒന്നുമുതൽ. അതായത്, ജാഗ്രത പാലിച്ചില്ലെങ്കിൽ വരും മാസങ്ങളിൽ നിങ്ങളുടെ ബിൽ രണ്ടോ മൂന്നോ മടങ്ങായാലും അദ്ഭുതപ്പെടാനില്ല. കുടുംബ ബജറ്റിനെ പോലും ഇതു ബാധിച്ചേക്കാം. ഈ ബിൽ തുക പിടിച്ചുനിർത്താൻ എന്തെങ്കിലും മാർഗമുണ്ടോ? അതിന് ആദ്യം വർധന എങ്ങനെയെല്ലാം എന്നറിയണം. പിന്നീട് അതിന്മേൽ എങ്ങനെ കടിഞ്ഞാണിടാമെന്നും. എന്തുകൊണ്ടാണിപ്പോൾ വൈദ്യുതി ബിൽ കൂടുന്നത്?
Results 1-10 of 239