Activate your premium subscription today
ഇനി സോളറിലേക്ക് മാറിയാലോ? കെഎസ്ഇബിയുടെ വൈദ്യുതി നിരക്കു വർധന വന്നപ്പോൾ എത്രയോ മലയാളികൾ ഈ ചോദ്യം മനസ്സിൽ ചോദിച്ചിട്ടുണ്ടാവും. നിരക്കുവർധന എന്ന ഒറ്റക്കാരണത്താൽ വീട്ടിൽ സോളർ നിലയം സ്ഥാപിക്കുന്നത് ലാഭകരമാണോ? ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജം എത്തിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ നടപ്പാക്കിയ പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജനയ്ക്കു കയ്യടിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതിയിൽ രാജ്യത്ത് നാലാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ് നമ്മൾ. അതിനിടെയാണ് കെഎസ്ഇബിയുടെ നിരക്കു വർധന. ഇനിയുള്ള കാലവും നിരക്ക് വർധന തുടരും എന്ന സൂചനയും സര്‍ക്കാർ നൽകിക്കഴിഞ്ഞു. വൈദ്യുതി ഉപയോഗിക്കുന്ന സമയം അടിസ്ഥാനമാക്കി വരെ കറന്റ് ബില്ലു വരുമെന്നറിയുമ്പോള്‍, ജനം സോളറിലേക്ക് മാറുന്നതിനെക്കുറിച്ച് കാര്യമായിത്തന്നെ ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്. വൈദ്യുത ബില്ലിലെ വർധനയിൽ നിന്നും രക്ഷപ്പെടാൻ നിലവിലുള്ള മികച്ച മാർഗം സോളർ നിലയം സ്ഥാപിക്കലാണ്. എന്നാൽ ലക്ഷങ്ങൾ ചെലവുള്ള സോളറിലേക്ക് എടുത്തുചാടും മുൻപ് എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്? സോളർ നിലയം സ്ഥാപിക്കുന്നതിൽ വർഷങ്ങൾ പാരമ്പര്യമുള്ള കമ്പനികൾ, സോളർ സ്ഥാപിച്ച വീട്ടുടമകൾ, ഇതിനായി പഠനങ്ങൾ നടത്തുന്നവർ അവരുടെ അനുഭവങ്ങൾ, മുന്നറിയിപ്പുകൾ എല്ലാം ചേർത്തുവയ്ക്കുകയാണ് ഇവിടെ.
തിരുവനന്തപുരം∙ ലക്ഷങ്ങൾ ചെലവഴിച്ച് തയാറാക്കിയ പട്ടിക ഫയലിൽ പൂഴ്ത്തി കെഎസ്ഇബിയിൽ ഡയറക്ടർ തസ്തികകളിലേക്കു പുതിയ നിയമനം നടത്താൻ ഊർജ വകുപ്പ് സേർച് കമ്മിറ്റി രൂപീകരിച്ചു. ഇലക്ട്രിക്കൽ, സിവിൽ ഡയറക്ടർമാരെ കണ്ടെത്താനാണ് സേർച് കമ്മിറ്റി. നേരത്തേ ഈ തസ്തികകളിലേക്കു നിയമനത്തിന് 17 ലക്ഷത്തോളം രൂപ ചെലവഴിച്ചു തയാറാക്കിയ പട്ടിക മറച്ചുവച്ചാണ് കമ്മിറ്റിയെ നിയോഗിച്ചത്.
തിരുവനന്തപുരം ∙ കായംകുളം താപവൈദ്യുത നിലയവുമായുള്ള വൈദ്യുതി വാങ്ങൽ കരാർ 3 വർഷം കൂടി തുടരാൻ ധാരണ. പുതിയ കരാറിന്റെ വ്യവസ്ഥകൾ തീരുമാനിക്കാനും കെഎസ്ഇബി മുന്നോട്ടുവച്ച ആവശ്യങ്ങൾ ചർച്ചചെയ്യാനും കെഎസ്ഇബി– എൻടിപിസി സംയുക്ത പ്രവർത്തക ഗ്രൂപ്പ് രൂപീകരിക്കും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കും.
തിരുവനന്തപുരം ∙ ലക്ഷങ്ങൾ മുടക്കി വീടിനു മുകളിൽ സൗരോർജ പ്ലാന്റ് സ്ഥാപിച്ച ആയിരക്കണക്കിനു കുടുംബങ്ങൾ, കെഎസ്ഇബി നെറ്റ് മീറ്റർ നൽകാത്തതു കാരണം പ്ലാന്റ് പ്രവർത്തിപ്പിക്കാനാകാതെ പ്രതിസന്ധിയിൽ. 3 മാസമായി തുടരുന്ന മീറ്റർ ക്ഷാമം എന്നു തീരുമെന്ന ചോദ്യത്തിന് കെഎസ്ഇബിക്ക് ഉത്തരമില്ല. സ്വന്തമായി മീറ്റർ വാങ്ങി വച്ചുകൂടേ എന്നാണു കെഎസ്ഇബിയുടെ മറുചോദ്യം. കെഎസ്ഇബിക്കു നൽകുന്ന സൗരോർജം കൂടി അളക്കുന്നതാണു നെറ്റ് മീറ്റർ.
തിരുവനന്തപുരം ∙ അടുത്ത 15 വർഷത്തേക്ക് 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ദീർഘകാല കരാറിന്റെ ടെൻഡർ നടപടികളിലേക്കു കടക്കാൻ കെഎസ്ഇബിക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി
തിരുവനന്തപുരം∙ പുതിയ വൈദ്യുതി കണക്ഷനും അനുബന്ധ ചെലവുകൾക്കും നിലവിലെ നിരക്ക് മാർച്ച് 31 വരെ തുടരും. കഴിഞ്ഞ ഫെബ്രുവരിയിൽ നിരക്കുകൾ 10% കൂട്ടിയിരുന്നു. ഇതാണ് മാർച്ച് 31 വരെയോ കിലോവാട്ട് അടിസ്ഥാനത്തിലെ പുതിയ നിരക്ക് സംബന്ധിച്ച ഉത്തരവ് വരുന്നതു വരെയോ റഗുലേറ്ററി കമ്മിഷൻ നീട്ടിയത്.
തിരുവനന്തപുരം∙ വൈദ്യുതി ബോര്‍ഡിന്റെ എതിര്‍പ്പ് മറികടന്ന് മണിയാര്‍ ജല വൈദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യ കമ്പനിയില്‍ തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനു പിന്നില്‍ കോടികളുടെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മണിയാര്‍ പദ്ധതി 30 വര്‍ഷത്തേക്കാണ് കാര്‍ബോറാണ്ടം യൂണിവേഴ്സലിന് നല്‍കിയിരുന്നത്. കരാര്‍ അനുസരിച്ച് 30 വര്‍ഷം കഴിയുമ്പോള്‍ പദ്ധതി കെഎസ്ഇബിക്ക് തിരിച്ചു നല്‍കണം.
തിരുവനന്തപുരം∙ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിച്ചേക്കും. നിരക്ക് വർധനയല്ലാതെ മറ്റു വഴികളില്ലെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ജലവൈദ്യുതി പദ്ധതികളിൽ ആവശ്യത്തിനു വെള്ളമില്ലാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. വൈദ്യുതി ഉൽപാദന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും പ്രശ്നങ്ങൾക്കു കാരണമാണ്. ഉപയോക്താക്കൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലാകും നിരക്ക് വർധിപ്പിക്കുക.
തിരുവനന്തപുരം ∙ പുതിയ വൈദ്യുത പദ്ധതികൾക്കു പൊതു, സ്വകാര്യ നിക്ഷേപം സ്വീകരിക്കാൻ കെഎസ്ഇബി നീക്കം. ജീവനക്കാരുടെ സംഘടനകളുടെ അഭിപ്രായം തേടിയിരിക്കുകയാണ് സിഎംഡി ബിജു പ്രഭാകർ. ഇത്തരം പദ്ധതികളിലൂടെ മാത്രമേ 2030ൽ ലക്ഷ്യമിടുന്ന 10,000 മെഗാവാട്ട് ഉൽപാദന ശേഷി കൈവരിക്കാനാകൂ എന്നു സംഘടനകളെ സിഎംഡി അറിയിച്ചു. ഏകദേശം 45,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കണമെങ്കിൽ മറ്റു വഴിയില്ലെന്നതിനാലാണ് സ്വകാര്യ പങ്കാളിത്തത്തിന് ഒരുങ്ങുന്നത്.
കുമരകം ∙ വിനോദസഞ്ചാര മേഖലയായ കുമരകത്തെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ ഇനി കേബിൾ ഉപയോഗിക്കും. ചെങ്ങളം സബ് സ്റ്റേഷൻ മുതൽ കവണാറ്റിൻകര വരെയുള്ള കുമരകം റോഡിന്റെ 15 കിലോമീറ്റർ നീളത്തിലാണ് ഇതിനായി 11 കെവിയുടെ കേബിൾ വലിക്കുന്നത്. കെഎസ്ഇബിയുടെ പ്ലാൻ ഫണ്ടിൽ നിന്നു 3 കോടി രൂപ ചെലവഴിച്ചാണു പദ്ധതി
Results 1-10 of 212