Activate your premium subscription today
അടിമാലി ∙ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തിയ തനിക്കു മതിയായ പരിഗണന ലഭിച്ചില്ലെന്നാരോപിച്ച് പൊലീസ് സ്റ്റേഷൻ പരിസരത്തെത്തി 11 കെവി വൈദ്യുത പോസ്റ്റിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. മാമലക്കണ്ടം എളബ്ലാശേരി അരുൺ പ്രകാശ് (30) ആണു ഇന്നലെ വൈകിട്ട് ആറോടെ പോസ്റ്റിൽ കയറിയത്.
പഴയ ടോർച്ചുകളിൽ നല്ല ബാറ്ററിക്കൊപ്പം ഒരു മോശം ബാറ്ററി കൂടി ഇട്ടാൽ എന്തു സംഭവിക്കും? പ്രതീക്ഷിച്ച വെട്ടം ലഭിക്കില്ല. ഇതുപോലെയാണ് സോളർ പാനലിന്റെ കാര്യവും. കുറച്ചു പണം ലാഭിക്കാനായി കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്നവരെ നിലയം സ്ഥാപിക്കാൻ വിളിച്ചാൽ പിൽക്കാലത്ത് വിഷമിക്കേണ്ടി വരും. ഇപ്പോഴാവട്ടെ നാടാകെ സോളർ നിലയം സ്ഥാപിക്കുന്നവരുടെ പരസ്യങ്ങളുമാണ്. അവർക്കിടയിലും മത്സരം കടുപ്പം. കേന്ദ്ര സർക്കാർ നല്കുന്ന വലിയ സബ്സിഡിയാണ് പുരപ്പുറത്തു സോളർ നിലയം സ്ഥാപിക്കാൻ പലർക്കും പ്രേരകമാകുന്നത്. എന്നാൽ, അപ്പോഴും കൈയിൽനിന്നു ലക്ഷങ്ങൾ ചെലവാക്കേണ്ടതായി വരും. വീടിന്റെ പുരപ്പുറത്തു സോളർ നിലയം സ്ഥാപിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ചെറിയ ശ്രദ്ധക്കുറവിനു നൽകേണ്ടി വരുന്ന വലിയ വിലകൾ എന്തൊക്കെയാണ്? സോളറുമായി ബന്ധപ്പെട്ട വായനക്കാരുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനു വേണ്ടി മനോരമ ഓൺലൈൻ പ്രീമിയം സംഘടിപ്പിച്ച വെബിനാറിൽ ഇത്തരത്തിലുള്ള ഒട്ടേറെ ചോദ്യങ്ങളാണ് ഉയർന്നത്. വെബിനാറിൽ പങ്കെടുത്ത വിദഗ്ധരിൽ, പാലക്കാട് മൈത്രിയിലെ എക്സിക്യൂട്ടിവ് ഡയറക്ടർ പി. വിനോദ് കുമാർ സോളർ നിലയം സ്ഥാപിക്കുന്നതിലെ ചെലവുകളെ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമാണ് വിശദീകരിച്ചത്. ‘വീട്ടിൽ വേണോ സോളർ’ പരമ്പരയുടെ രണ്ടാം ഭാഗത്തിൽ വായിക്കാം സോളർ നിലയം സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
കുമളി ∙ ഷോക്കടിക്കും, അപകടമുണ്ടാകും... പല തവണ പറഞ്ഞിട്ടും കെഎസ്ഇബി ശ്രദ്ധിച്ചില്ല. പേടിച്ചതു സംഭവിച്ചു. വൈദ്യുതത്തൂണിന്റെ സ്റ്റേ കമ്പിയിൽനിന്നു ഷോക്കേറ്റു വീട്ടമ്മ തെറിച്ചുവീണു. 40 വർഷം പഴക്കമുള്ള വൈദ്യുതത്തൂണിലെ സ്റ്റേ കമ്പിയിൽ നിന്നാണു കുമളി ഹോളിഡേ ഹോമിനു സമീപം പുത്തൻപുരയിൽ മേരിക്കു (64) ഷോക്കേറ്റത്. വലതു കയ്യിലെ മരവിപ്പു മാറാതെ വന്നതോടെ വീട്ടമ്മ ചികിത്സ തേടി.
മാന്നാർ ∙ വൈദ്യുതക്കാൽ ഒടിഞ്ഞു നിലംപൊത്തി, വൈദ്യുതിയില്ലാത്തതിനാൽ മാന്നാർ കുടവെള്ളാരി ബി പാടശേഖരത്തിൽ കൃഷിയിറക്കുന്നതിനു തടസ്സം. മാന്നാർ കുരട്ടിശേരി പാടശേഖരത്തിലെ കുടവെള്ളാരി എ ബ്ലോക്ക് പാടശേഖരത്തിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോമറിൽ നിന്നുമുള്ള വൈദ്യുതിയാണ് കുടവെള്ളാരി എ, കുടവെള്ളാരി ബി, കണ്ടങ്കരി
പത്തനംതിട്ട ∙ ബൈക്കിൽ പോകുകയായിരുന്ന വിമുക്തഭടന്റെ കഴുത്തിലേക്ക് റോഡിനു കുറുകെയുള്ള വൈദ്യുതക്കമ്പി പൊട്ടിവീണു. കഴുത്തിൽ കുരുങ്ങി സാരമായി പരുക്കേറ്റ കടമ്പനാട് തുവയൂർ തെക്ക് തറയിൽ വിളയിൽ ജി.റോയ് (42) രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള റോയിയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവാണ് ഉണ്ടായിരിക്കുന്നതെന്നും മൂന്ന് തുന്നൽ ഇടേണ്ടി വന്നതായും ബന്ധുക്കൾ പറഞ്ഞു.
കുഞ്ചിത്തണ്ണി ∙ വെള്ളത്തൂവൽ പഞ്ചായത്തിലെ ഏഴാം വാർഡിൽ മേരിലാൻഡ്-എല്ലക്കൽ റോഡിൽ മേരിലാൻഡ് പള്ളിക്കു സമീപം കെഎസ്ഇബിയുടെ ത്രീഫെയ്സ് ലൈനിന്റെ മുകളിലേക്ക് ഇല്ലിക്കൂട്ടം ചെരിഞ്ഞു നിൽക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി. കഴിഞ്ഞ ദിവസം ഇതിന്റെ ഒരു ഭാഗം ഒടിഞ്ഞു വൈദ്യുതലൈനിൽ വീണു. പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽ
പെരിന്തൽമണ്ണ∙ ഒരേ ദിവസം രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി പിതാവും മകനും ഉൾപ്പെടെ മൂന്നു പേരുടെ ഷോക്കേറ്റുള്ള മരണം ആലിപ്പറമ്പിനു നടുക്കമായി. 4 കിലോമീറ്ററിനുള്ളിലാണ് 2 ദുരന്തങ്ങളും നടന്നത്. മികച്ച കർഷകനായിരുന്ന അഷ്റഫ് പാറക്കണ്ണി പാടശേഖര സമിതി സെക്രട്ടറിയും ഒൻപതാം വാർഡ് കേരസമിതി
നാദാപുരം∙ മയ്യഴി പുഴയ്ക്കു കുറുകെ ചേട്യാലക്കടവിൽ നിർമിക്കുന്ന പാലത്തിനു സമീപം മുടവന്തേരി ഭാഗത്ത് കൃഷിയിടവും 2 വൈദ്യുതി തൂണുകളും ലൈനുകളും പുഴയിലേക്ക് പതിച്ചു. പാലത്തിനു സമീപത്തെ ചെമ്പോലത്തിൽ പുരുഷുവിന്റെ പറമ്പിലെ മുളം കാട് പുഴയിലേക്കു വീണപ്പോൾ വൈദ്യുതി ലൈൻ വലിഞ്ഞു തൂണുകൾ പൊട്ടുകയായിരുന്നു.
നെയ്യാറ്റിൻകര∙ പറമ്പിൽ പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയിൽ തട്ടി വയോധികൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുതി ബോർഡ് അന്വേഷണം തുടങ്ങി. സംഭവ സ്ഥലത്തും പരിസരത്തും 24 മണിക്കൂറിലേറെ വൈദ്യുതി വിഛേദിച്ച കെഎസ്ഇബി നടപടിയിലും വ്യാപക പ്രതിഷേധം. ഇന്നലെ ഉച്ചയോടെ പ്രശ്നം പരിഹരിച്ചു. തൈത്തൂർ വിളാകത്ത് വീട്ടിൽ
66 കെവി (കിലോവോൾട്ട്) ശേഷിക്ക് മുകളിലുള്ള പ്രസരണലൈനുകൾ സ്ഥാപിക്കുമ്പോൾ സ്ഥല ഉടമകൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുക സംബന്ധിച്ച് കേന്ദ്ര ഊർജമന്ത്രാലയം പുതിയ മാർഗരേഖ പുറത്തിറക്കി.
Results 1-10 of 62