Activate your premium subscription today
ഗൂഡല്ലൂർ ∙ ദേവർഷോല മൂന്നാം ഡിവിഷനിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ജംഷീദ് (37) ആണ് കൊല്ലപ്പെട്ടത്. വീടിനു സമീപത്ത് എത്തിയ കാട്ടാനയെ തുരത്തുന്നതിനിടയിലാണ് അപകടമുണ്ടായത്. പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു അപകടം.
പാലക്കാട് ∙ കഞ്ചിക്കോട് വാധ്യാർചള്ളയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കർഷകനു ഗുരുതര പരുക്ക്. വാധ്യാർചള്ളയിൽ രത്നത്തിന്റെ മകൻ വിജയനാണ് (41) പരുക്കേറ്റത്. കഴുത്തിനും ഇടുപ്പിനും ചവിട്ടേറ്റിട്ടുണ്ട്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. വിജയനും അച്ഛൻ രത്നവും ചേർന്ന് കൃഷിയിടത്തിൽ ഇറങ്ങിയ ആനക്കൂട്ടത്തെ അകറ്റാൻ ശ്രമിക്കുമ്പോഴാണ് തിരിച്ച് ആക്രമണമുണ്ടായത്.
അരീക്കോട് ∙ വെറ്റിലപ്പാറ കൂരങ്കല്ലിൽ പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടാനയെ നീണ്ട 21 മണിക്കൂർ നേരത്തെ കഠിനപരിശ്രമത്തിനു ശേഷം പുറത്തെത്തിച്ചു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കിണറിന്റെ അരികിടിച്ചാണു കരകയറ്റിയത്. അധികം വൈകാതെ ആന കാടുകയറി. കിണറ്റിൽ വച്ചുതന്നെ മയക്കുവെടി വച്ചു ലോറിയിൽ ആനയെ ഉൾവനത്തിൽ
സീതത്തോട് ∙ മണിയാർ–കട്ടച്ചിറ റൂട്ടിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ആനയുടെ വരവ് കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടിയതു മൂലം ജീവൻ തിരിച്ചു കിട്ടി. ആക്രമണത്തിൽ ബൈക്കിന്റെ മുൻവശം തകർന്നു. കുടപ്പനക്കുളം കൊല്ലംപറമ്പിൽ സുനിലിനു (40)
വിതുര∙ വനത്തിനടത്തു നദിക്കരയിൽ മീൻ പിടിക്കുന്നതിനിടെ ആദിവാസിയായ ആളെ കാട്ടാന തുമ്പിക്കൈ കൊണ്ടു റബർ തോട്ടത്തിലേക്കു ചുഴറ്റിയെറിഞ്ഞു. മണലി തലത്തൂതക്കാവ് പെരുമ്പാറയടി ശിവ നിവാസിൽ ശിവാനന്ദൻ കാണിയെ(60) ആണ് കാട്ടാന ആക്രമിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ നട്ടെല്ലിനും വാരിയെല്ലിനും ഗുരുതര പരുക്കേറ്റ ശിവാനന്ദൻ
വിതുര (തിരുവനന്തപുരം)∙ വനത്തിനടത്തു നദിക്കരയിൽ മീൻ പിടിക്കുന്നതിനിടെ ആദിവാസിയായ ആളെ കാട്ടാന തുമ്പിക്കൈ കൊണ്ടു റബർ തോട്ടത്തിലേക്കു ചുഴറ്റിയെറിഞ്ഞു. മണലി തലത്തൂതക്കാവ് പെരുമ്പാറയടി ശിവ നിവാസിൽ ശിവാനന്ദൻ കാണിയെ(60) ആണ് കാട്ടാന ആക്രമിച്ചത്.
കോയമ്പത്തൂർ∙ രണ്ടുപേരെ വകവരുത്തുകയും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും ചെയ്യുന്ന ഒറ്റയാൻ ഇത്തവണ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട് നശിപ്പിച്ചു. വീടിനകത്തെ മുഴുവൻ സാധനങ്ങളും പുറത്തേക്ക് വലിച്ചിട്ട് അരിയും കഴിച്ചാണ് ഒറ്റയാൻ മടങ്ങിയത്. കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷനിലെ പെരിയ നായക്കം പാളയം റേഞ്ചിലെ കൂടല്ലൂർ നഗരസഭ പരിധിയിലാണ് ഒറ്റയാൻ ദിവസങ്ങളായി കറങ്ങുന്നത്.
എടക്കര ∙ വനമേഖലയിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾ ആനപ്പേടിയിലാണ്. കാടിന്റെ മക്കളായ ഇവർ മുൻപെല്ലാം ആനകളുടെ ആക്രമണത്തിന് ഇരയാകുന്നത് അപൂർവമായിരുന്നു. എന്നാലിപ്പോൾ അതെല്ലാം മാറി. ആദിവാസികൾ ആനകളുടെ ആക്രമണത്തിന് ഇരയാകുന്നതും ജീവൻ നഷ്ടപ്പെടുന്നതുമെല്ലാം ഇടയ്ക്ക് ഉണ്ടാകുന്നു. കാടുമായി ബന്ധപ്പെട്ട്
എടക്കര ∙ കാട്ടാനക്കലിയിൽ ജീവൻ പൊലിഞ്ഞ മൂത്തേടം ഉച്ചക്കുളം ആദിവാസി നഗറിലെ സരോജിനിക്കു (50) കാട്ടിനുള്ളിൽ അന്ത്യനിദ്ര. സരോജിനിയുടെ മൃതദേഹം ഊരിൽനിന്ന് ഒരു കിലോമീറ്റർ അകലെ വനത്തിനുള്ളിൽ ഗോത്രവിഭാഗക്കാരുടെ ശ്മശാനത്തിൽ സംസ്കരിച്ചു. ബുധൻ രാവിലെ പതിനൊന്നോടെയാണ് വീടിനു സമീപം വനത്തിൽ ആനയുടെ ആക്രമണത്തിൽ ആണു
കരുളായി ∙ ഉൾവനത്തിൽ ആനയുടെ ആക്രമണത്തിൽ മരിച്ച പൂച്ചപ്പാറ മണിയുടെ ഭാര്യ മാതിക്ക് വനം വകുപ്പിൽ ജോലി നൽകി. നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിൽ താൽക്കാലിക വാച്ചറായാണ് നിയമനം. നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക്ലാൽ ഉത്തരവ് കൈമാറി. ഇന്നലെ രാവിലെ നെടുങ്കയം സ്റ്റേഷനിൽ ഹാജർ ബുക്കിൽ വിരലടയാളം പതിച്ചു മാതി
Results 1-10 of 1633