Activate your premium subscription today
വരവൂർ ∙ ചിറ്റണ്ട പൂങ്ങോട് പ്രദേശത്ത് പ്രവർത്തിച്ചിരുന്ന അനധികൃത വാറ്റു കേന്ദ്രം വടക്കാഞ്ചേരി എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. ഇൗസ്റ്റർ – വിഷു ആഘോഷങ്ങൾക്ക് മുന്നോടിയായി എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ വ്യാപക പരിശോധനയിലാണ് പൂങ്ങോട് വനമേഖലയിൽ നിന്നു ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 250
തിരുവനന്തപുരം∙ പാളയം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 20 ഗ്രാം കഞ്ചാവ് പിടികൂടി. യൂണിവേഴ്സിറ്റി കോളജിൽ ബിരുദ പഠനം പൂർത്തിയാക്കിയ തമിഴ്നാട് സ്വദേശിയുടെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. മൂന്നാം നിലയിലെ 455–ാം നമ്പർ മുറിയിൽ താമസിക്കുന്ന ഇയാൾ ഇന്നലെ രാവിലെ 5 മണിയോടെ നാട്ടിലേക്കു പോയിരുന്നു. ഇയാളുടെ വിവരങ്ങൾ എക്സൈസ് ശേഖരിച്ചു. പിടിച്ചെടുത്ത കഞ്ചാവ് കുറഞ്ഞ അളവിലുള്ളതായതിനാൽ ജാമ്യം ലഭിക്കുന്ന വകുപ്പാണു ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരം ∙ പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ അപ്രതീക്ഷിത എക്സൈസ് റെയ്ഡ്. ചില മുറികളില്‍നിന്ന് ചെറിയ അളവില്‍ കഞ്ചാവ് പിടികൂടി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. 15 മുറികളില്‍ പരിശോധന നടത്തി.
കൊല്ലം∙ എംഡിഎംഎയുമായി കാറിൽ സഞ്ചരിച്ച യുവാവിനെ പിടികൂടുന്നതിനിടെ എക്സൈസ് ഇൻസ്പെക്ടറെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. പ്രതിയെ എക്സൈസ് സംഘം പിന്തുടർന്നെങ്കിലും യുവാവ് കാർ ഉപേക്ഷിച്ചു കടന്നു. കാറിൽ നിന്നു 4 ഗ്രാം എംഡിഎംഎ പിടികൂടി. ഇന്നലെ വൈകിട്ട് 5.30ന് കല്ലുംതാഴത്താണു സംഭവം. രഹസ്യ വിവരത്തിന്റെ
പാലക്കാട് ∙ ജില്ലയിലെ വിവിധ എക്സൈസ് റേഞ്ച് ഓഫിസുകളിലെ കേസുകളിൽ പിടികൂടിയ 300 കിലോ കഞ്ചാവ് കത്തിച്ചു നശിപ്പിച്ചു. മലമ്പുഴ ആനക്കലിൽ പ്രവർത്തിക്കുന്ന ഇമേജ് സ്ഥാപനത്തിലെ ആധുനിക സൗകര്യമുള്ള പുകരഹിത ഡ്രൈ ടൈപ്പ് ഇൻസിനറേറ്ററിൽ നശിപ്പിച്ചത്. പ്രകൃതിക്കും പരിസ്ഥിതിക്കും ദോഷകരമല്ലാത്ത രീതിയിൽ
‘കഞ്ചാവോ മദ്യമോ ആണെങ്കിൽ പിടിക്കാൻ എളുപ്പമാണ്, പക്ഷേ എംഡിഎംഎ, മെത്താംഫെറ്റമിൻ പോലുള്ള രാസലഹരി വസ്തുക്കൾ കണ്ടെത്തുക വലിയ ബുദ്ധിമുട്ടാണ്’. മുത്തങ്ങ ചെക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പറയുന്നത്. ബെംഗളൂരുവിൽനിന്നു മലബാറിലേക്ക് എത്തുന്ന രാസലഹരിയിൽ ഭൂരിഭാഗവും വയനാട് വഴിയാണ്. വെളുത്ത പൊടി രൂപത്തിലുള്ള എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയവ കണ്ടെത്താൻ സാങ്കേതിക വിദ്യയൊന്നുമില്ല. ഭൂരിഭാഗം എംഡിഎംഎ കേസുകളും പിടിക്കപ്പെട്ടതു സംശയത്തിന്റെ ബലത്തിൽ പരിശോധന നടത്തിയപ്പോഴാണ്. ഇന്ന് എക്സൈസോ പൊലീസോ മാത്രം വിചാരിച്ചാൽ നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറത്തേക്കായി അവസ്ഥ. രാസലഹരി അനേകം ശാഖകളുള്ള വൻമരമായി പടർന്നു പന്തലിച്ചുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർതന്നെ സമ്മതിക്കുന്നു. വയനാട്ടിൽ 2023ൽ പിടിച്ചെടുത്തതിന്റെ നാലിരട്ടി എംഡിഎംഎയാണ് പൊലീസും എക്സൈസും 2024ൽ പിടികൂടിയത്. 2023ൽ ആകെ പിടികൂടിയ അത്രയും രാസലഹരി 2025 മാർച്ച് വരെയുള്ള സമയത്ത് പിടിച്ചെടുത്തു. അതെ, ഞെട്ടിക്കുന്ന തരത്തിലാണ് രാസലഹരിയുടെ വളർച്ച. എന്തുകൊണ്ടാണ് കേരളത്തിൽ രാസലഹരിക്ക് ഇത്രയധികം ആവശ്യക്കാരുണ്ടായി? ഈ ചോദ്യത്തിനു എക്സൈസിന് കൃത്യമായ ഉത്തരമുണ്ട്.
തൃശൂർ ∙ ലഹരിക്കെതിരെ സിറ്റി പൊലീസ് തുടരുന്ന ഓപ്പറേഷൻ ഡി ഹണ്ടിൽ മൂന്നാഴ്ചയ്ക്കുള്ളിൽ പിടിക്കപ്പെട്ടതു 387പേർ.ആകെ365കേസുകൾ റജിസ്റ്റർ ചെയ്തു. 20 പേർ റിമാൻഡിലായി. 159.63 ഗ്രാം എംഡിഎംഎ, 26 കിലോ കഞ്ചാവ്, 87 ഗ്രാം ഹഷീഷ്, 1.8 ഗ്രാം ഹഷീഷ് ഓയിൽ, 134 ഗ്രാം ബ്രൗൺ ഷുഗർ, 325 ഗ്രാം കഞ്ചാവു ബീഡി എന്നിവ
ആലപ്പുഴ ∙ ലഹരിമരുന്ന് ഉപയോഗത്തെത്തുടർന്നുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും വ്യാപകമായ സാഹചര്യത്തിൽ ജില്ലയിൽ എക്സൈസ് പരിശോധനകൾ കർശനമാക്കുന്നു. കഴിഞ്ഞ മാസം മാത്രം 89 ലഹരിമരുന്നു കേസുകളാണു റജിസ്റ്റർ ചെയ്തത്. ട്രെയിനുകളിലും ബസുകളിലും പരിശോധന കൂടുതൽ ശക്തമാക്കും. വൻ ലഹരി വേട്ടകളിൽ പ്രതിയുടെ 6 വർഷത്തെ
ബത്തേരി∙ പച്ചക്കറി ലോഡിന്റെ മറവിൽ മിനി ലോറിയിൽ കടത്തുകയായിരുന്നു അരക്കോടി രൂപ വില മതിക്കുന്ന 180 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടി. മൈസൂരുവിൽ നിന്ന് മലപ്പുറം, മഞ്ചേരി ഭാഗത്തേക്കാണ് പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചത്. 81000 ചെറിയ പായ്ക്കറ്റുകളിലായി 2700 കിലോ
ചവറ∙ പരാതിയെത്തുടർന്ന് പരിശോധിക്കാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച കേസിൽ 4 പേർ റിമാൻഡിൽ. പന്മന പോരൂക്കര സ്വദേശികളായ റഹിം മൻസിൽ എൻ.സിനാൻ (21), സഹോദരൻ എൻ.നിഹാൻ (23), ഇടവനിയത്തിൽ എൻ.നിഹാസ് (24), സലിം മൻസിൽ അൽഅമീൻ (18) എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.ലതീശൻ (44),
Results 1-10 of 118