Activate your premium subscription today
തിരുവനന്തപുരം ∙ പിഎസ്സി വകുപ്പുതല പരീക്ഷകൾ എഴുതാനെന്ന വ്യാജേന അവധിയെടുത്ത ശേഷം ഡ്യൂട്ടിയായി പരിഗണിക്കാൻ വ്യാജരേഖകൾ ഹാജരാക്കിയ എക്സൈസ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ കുട്ടനാട് എക്സൈസ് റേഞ്ച് ഓഫിസിലെ വനിതാ സിവിൽ എക്സൈസ് ഓഫിസർ ബി.എസ്.സംഗമിത്രയെയാണ് വിജിലൻസിന്റെയും പിഎസ്സി സെക്രട്ടറിയുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത് ആലപ്പുഴ ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ്.വിനോദ് കുമാർ ഉത്തരവിറക്കിയത്.
കൊച്ചി ∙ ഐഐടി ഖരഗ്പുരിന്റെ യോഗ്യതാപരീക്ഷ ജയിച്ചെന്ന വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചു സ്ഥാനക്കയറ്റം നേടിയ 2 ഉന്നതോദ്യോഗസ്ഥരെ വ്യവസായ–വാണിജ്യ വകുപ്പ് സസ്പെൻഡ് ചെയ്തു. ചങ്ങനാശേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്ററിലെ ഡപ്യൂട്ടി ഡയറക്ടർ എസ്.ശ്യാം, മഞ്ചേരിയിലെ അസി
അഹമ്മദാബാദ്∙ എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ളവർക്കു പോലും 70,000 രൂപയ്ക്ക് മെഡിക്കൽ ബിരുദം നൽകുന്ന സംഘം ഗുജറാത്തിലെ സൂറത്തിൽ പിടിയിൽ. 1200 വ്യാജ ഡിഗ്രികൾ നൽകിയ സംഘത്തെയാണ് പിടികൂടിയത്. ഇവരിൽനിന്ന് ബിരുദം വാങ്ങിയ 14 വ്യാജ ഡോക്ടർമാരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഡോ. രമേഷ് ഗുജറാത്തിയും പിടിയിലായി. ബോർഡ് ഒഫ് ഇലക്ട്രോ ഹോമിയോപ്പതിക് മെഡിസിൻ ഗുജറാത്തിന്റെ പേരിലാണ് വ്യാജ ബിരുദങ്ങൾ.
കുവൈത്ത് സിറ്റി ∙ വ്യാജ സൗദി ഹൈസ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലിയ്ക്ക് കയറിയ സ്വദേശി പൗരനെയാണ് ക്രിമിനല്‍ കോടതി നാല് വര്‍ഷത്തേയ്ക്ക് തടവ് ശിക്ഷ വിധിച്ചത്. പ്രതിയെ ജോലിയില്‍ നിന്ന് പുറത്താക്കാനും കെഡി 105,000 (340,000 ഡോളര്‍) പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കോഴിക്കോട്∙ പഠനം പൂർത്തിയാക്കാതെ ചികിത്സ നൽകിവന്ന വ്യാജ ഡോക്റെ തിരിച്ചറിഞ്ഞതു മുൻ സഹപാഠിയായ ഡോക്ടർ. കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടര്‍ അബു ഏബ്രഹാം ലൂക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മലപ്പുറം ജില്ലയിൽ വിവിധ ഭാഗങ്ങളിലായി ഒൻപത് ആശുപത്രികളിൽ ജോലി ചെയ്തതായും കണ്ടെത്തി. എന്നാൽ ഇയാളുടെ ചികിത്സയിൽ പല രോഗികൾക്കും വലിയ മതിപ്പായിരുന്നുവെന്നും സ്ഥിരമായി രോഗികൾ ഇയാളെ തേടി വരാറുണ്ടായിരുന്നുവെന്നും ആശുപത്രി ജീവനക്കാർ പറഞ്ഞു.
തിരുവനന്തപുരം∙ വ്യാജ തിരിച്ചറിയൽ രേഖകൾ ചമച്ചു ക്രിമിനൽ കേസ് പ്രതികളായ 13 പേർക്കു പാസ്പോർട്ടുകൾ തരപ്പെടുത്തി നൽകിയ കേസിൽ 3 മാസമായി ഒളിവിൽ കഴിഞ്ഞ പൊലീസുകാരൻ കീഴടങ്ങി. തുമ്പ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അൻസിൽ അസീസ് ആണ് ക്രൈംബ്രാഞ്ചിന്റെ ജവാഹർ നഗറിലുള്ള ഓഫിസിൽ എത്തി കീഴടങ്ങിയത്. കേസിൽ മൂന്നാം പ്രതിയാണ് അൻസിൽ. അന്വേഷണ സംഘം അൻസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. വിശദമായ ചോദ്യം ചെയ്യലിനായി അൻസിലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ. വിദ്യയ്ക്ക് പിഎച്ച്ഡി പഠനം തുടരാന്‍ വഴിയൊരുക്കി കാലടി സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട്. വിദ്യയ്ക്ക് ഗവേഷണം തുടരാന്‍ തടസമില്ലെന്ന് കാലടി സര്‍വകലാശാല നിയമിച്ച ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്കി. വിദ്യ ഗവേഷണം തുടരുന്ന കാര്യത്തില്‍ അടുത്ത അക്കാദമിക് കൗണ്‍സില്‍ യോഗമാകും തീരുമാനമെടുക്കുക
ന്യൂഡൽഹി ∙ വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയെന്നതുൾപ്പെടെയുള്ള കേസുകൾ നേരിടുന്ന മുൻ ഐഎഎസ് പ്രബേഷനറി ഓഫിസർ പൂജ ഖേദ്കറിന് അറസ്റ്റിൽനിന്നുള്ള ഇടക്കാല സംരക്ഷണം ഡൽഹി ഹൈക്കോടതി നീട്ടി. പൂജയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വിഷയം 29ലേക്കു മാറ്റുകയായിരുന്നു. ഡൽഹി പൊലീസ് മറുപടി നൽകാൻ കൂടുതൽ സമയം തേടിയ സാഹചര്യത്തിലാണു നീട്ടിയത്.
ന്യൂഡൽഹി ∙ വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കി എന്നതുൾപ്പെടെയുള്ള കേസുകൾ നേരിടുന്ന മുൻ ഐഎഎസ് പ്രബേഷനറി ഉദ്യോഗസ്ഥ പൂജ ഖേദ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഡൽഹി ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. പൂജയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് ഈ മാസം 21വരെ താൽക്കാലിക ആശ്വാസം അനുവദിച്ചത്. ഡൽഹി പൊലീസ്, യുപിഎസ്സി എന്നിവർക്കു നോട്ടിസ് അയച്ച കോടതി ജാമ്യാപേക്ഷയിൽ മറുപടി തേടി. നേരത്തെ പൂജയുടെ മുൻകൂർ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു.
ന്യൂയോർക്ക് ∙ യുഎസ് സർവകലാശാലയിലെ പ്രവേശനത്തിനു വ്യാജരേഖ ചമച്ചതിന് അറസ്റ്റിലായ ഇന്ത്യക്കാരനായ വിദ്യാർഥി തിരികെ നാട്ടിലേക്ക്. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി പെൻസിൽവേനിയയിലെ ലീഹായ് യൂണിവേഴ്സിറ്റിയിൽ ചേർന്ന ആര്യൻ ആനന്ദാണ്(19) കുറ്റസമ്മതക്കരാർ പ്രകാരം നാട്ടിലേക്കു മടങ്ങുന്നത്. നോർത്താംപ്റ്റൺ കൗണ്ടി പ്രിസണിലെ മൂന്നു മാസത്തെ തടവു ശിക്ഷ വിധിച്ചത് അനുഭവിച്ചതായി കണക്കാക്കും. 85,000 ഡോളർ നഷ്ടപരിഹാരത്തുക സർവകലാശാല വേണ്ടെന്നു വയ്ക്കും.
Results 1-10 of 41