Activate your premium subscription today
ന്യൂഡൽഹി ∙ വിളകളുടെ താങ്ങുവിലയ്ക്കു നിയമപരിരക്ഷ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഉപവാസസമരം നടത്തുന്ന പഞ്ചാബിലെ കർഷകരുമായി ചർച്ചയ്ക്കു തയാറെന്ന് കേന്ദ്രസർക്കാർ. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം അടുത്ത മാസം 14ന് വൈകിട്ട് 5ന് ചണ്ഡിഗഡിലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിലാണു ചർച്ച നിശ്ചയിച്ചിരിക്കുന്നത്.
കുമളി ∙ മധുര മേലൂരിൽ ടങ്സ്റ്റൺ ഖനനത്തിന് സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മധുരയിൽ കഴിഞ്ഞദിവസം കർഷകരുടെ വൻ പ്രതിഷേധം.സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ പ്രതിഷേധറാലിയിൽ അണിനിരന്നതോടെ മധുരയിലെ പ്രധാന ജംക്ഷനുകൾ മണിക്കൂറുകളോളം ജനസാഗരത്താൽ നിശ്ചലമായി. മേലൂർ
ബത്തിൻഡ∙ 41 ദിവസമായി നിരാഹാര സത്യഗ്രഹം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാലിന്റെ അവസ്ഥ മോശമായി. പഞ്ചാബ് – ഹരിയാന അതിർത്തിയിലെ പ്രതിഷേധ സ്ഥലമായ ഖനൗറിയിൽ നടത്തിയ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്തു സംസാരിച്ച് 24 മണിക്കൂർ പിന്നിടുമ്പോഴാണ് ആരോഗ്യനില മോശമായത്. നിരാഹാരം അവസാനിപ്പിച്ചാലും ഇനി പൂർണമായും പഴയനിലയിലേക്കു മടങ്ങിപ്പോകാനാകില്ലെന്ന സൂചനയാണ് ഡോക്ടർമാർ നൽകുന്നത്.
ന്യൂഡൽഹി ∙ പഞ്ചാബ്–ഹരിയാന അതിർത്തിയിലെ ഖനൗരിയിൽ 40 ദിവസത്തിലേറെയായി നിരാഹാരമിരിക്കുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യനില വഷളാകുന്നു. കരൾ, വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവർത്തനങ്ങളിൽ പ്രശ്നമുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. സമരം രമ്യമായി പരിഹരിക്കാൻ ചർച്ചകൾ തുടരുകയാണ്.
ന്യൂഡൽഹി ∙ കർഷകസമര വിഷയത്തിൽ സുപ്രീം കോടതി വിധി സർക്കാർ അനുസരിക്കുമെന്നും അതനുസരിച്ചുള്ള നടപടിയെടുക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. കർഷക സമര നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ നിരാഹാര സമരം തീർപ്പാക്കാൻ ചർച്ച നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം ഈ മറുപടി പറഞ്ഞത്. ഒരു മാസത്തിലേറെയായി നിരാഹാരമനുഷ്ഠിക്കുന്ന ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്കു മാറ്റുന്നതിന് പഞ്ചാബ് സർക്കാരിനു സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചിരുന്നു.
ന്യൂഡൽഹി ∙ കർഷകരുമായി കേന്ദ്ര സർക്കാർ ചർച്ച ആരംഭിക്കണമെന്നു സമരം ചെയ്യുന്ന സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതരം) കിസാൻ മസ്ദൂർ മോർച്ചയും ആവശ്യപ്പെട്ടു. എപ്പോഴും ചർച്ചയ്ക്കു തയാറായിരുന്നുവെന്നും കേന്ദ്രസർക്കാരുമായി സംസാരിക്കാൻ വിസമ്മതിച്ചിട്ടില്ലെന്നും കർഷക നേതാക്കൾ പറഞ്ഞു. സമരത്തിൽ സർക്കാർ മൗനം
ന്യൂഡൽഹി∙ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ 30ന് പഞ്ചാബിൽ ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയുമാണു ബന്ദിന് ആഹ്വാനം ചെയ്തത്. കർഷകർ ട്രെയിൻ തടഞ്ഞ് ഇന്നു നടത്തിയ പ്രതിഷേധത്തിൽ പഞ്ചാബിലെ ട്രെയിൻ സേവനങ്ങൾ താറുമാറായി. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ പലയിടത്തും കർഷകർ റെയിൽവേ ട്രാക്കുകളിൽ കുത്തിയിരുന്നു.
ചാഴൂർ∙ 10 ദിവസമായി മുങ്ങിക്കിടക്കുന്ന കൃഷിയിലെ വെള്ളം സമയത്തിനു വറ്റിക്കാത്തതിനാൽ ചാഴൂർ കോവിലകം പാടശേഖരത്തിലെ നാലുമുറി, കാരേക്കോൾ പടവുകളിലെ നൂറോളം ഏക്കർ തരിശിടുകയാണെന്ന് കർഷകർ.10 ദിവസം മുൻപ് അന്തിക്കാട് എഡിഎ, അന്തിക്കാട് ബ്ലോക്ക് പ്രസിഡന്റ്, ചാഴൂർ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റുമാർ, പടവ്
ഏനാമാവ് ∙ നെൽവിലയുടെ ഉൽപാദന ബോണസ് കേന്ദ്രം കൂട്ടിയപ്പോൾ കേരളം കുറച്ചു. ഫലത്തിൽ കൂടിയ തുക കേരളത്തിലെ നെൽക്കർഷകർക്ക് ലഭിക്കില്ല. സംഭവത്തിൽ മുല്ലശേരി - ഏനാമാവ് കോൾ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കർഷകർ പ്രതിഷേധിച്ചു. 2021 – 2022 കാലഘട്ടത്തിൽ കേന്ദ്ര വിഹിതം 19 രൂപ 40 പൈസയും സംസ്ഥാന വിഹിതം 8 രൂപ 60
ന്യൂഡൽഹി∙ ഡൽഹിയിലേക്കുള്ള കർഷക കാൽനടജാഥ വീണ്ടും തടഞ്ഞതോടെ പഞ്ചാബ്–ഹരിയാന അതിർത്തിയായ ശംഭു യുദ്ധക്കളമായി. ഹരിയാന പൊലീസിന്റെ കണ്ണീർവാതക, ജലപീരങ്കി പ്രയോഗത്തിൽ പത്തോളം പേർക്ക് പരുക്കേറ്റതോടെ ഇന്നലത്തെ ജാഥ നിർത്തിവച്ചു. ശ്വാസതടസ്സത്തെ തുടർന്ന് ഒരു മാധ്യമപ്രവർത്തകയെയും ആശുപത്രിയിലേക്കു മാറ്റി. മൂന്നര മണിക്കൂറിലേറെ സംഘർഷം നീണ്ടു നിന്നു. കർഷകസംഘടനകൾ ഇന്നു നടത്തുന്ന ചർച്ചയ്ക്കു ശേഷം തുടർനടപടികൾ ആലോചിക്കും.
Results 1-10 of 1132