Activate your premium subscription today
കണ്ണൂര് ∙ ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് പരിസരത്തെ സാമാ ബസാറിലെ ട്രാൻസ്ഫോമറിനു തീപിടിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. നിരവധി വ്യാപാര സ്ഥാപനങ്ങൾക്കിടയിലാണ് ട്രാൻസ്ഫോമർ. കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
ആറ്റിങ്ങൽ∙ മാമം പാലത്തിനു സമീപത്തു വച്ച് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീ പിടിച്ചു. കണ്ണൂർ- തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനാണ് തീപിടിച്ചത്. ആദ്യം ബസിന്റെ ടയറിന് തീപിടിക്കുകയായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ യാത്രക്കാരെ പുറത്തിറക്കി.
കൊല്ക്കത്ത∙ ബംഗാളിലെ കൊൽക്കത്തയിൽ ഫാൽപട്ടി മച്ചുവയ്ക്ക് സമീപമുള്ള ഹോട്ടലിലുണ്ടായ തീപിടിത്തിൽ 14 മരണം. ഒട്ടേറെ പേര്ക്ക് പരുക്കേറ്റു. ഋതുരാജ് ഹോട്ടൽ വളപ്പിൽ ചൊവ്വാഴ്ച രാത്രി 8.15 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കൊൽക്കത്ത പൊലീസ് കമ്മിഷണർ മനോജ് കുമാർ വർമ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂർ ∙ പഴയങ്ങാടി ബസ് സ്റ്റാൻഡിനു സമീപം സൂപ്പർ മാർക്കറ്റിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച രാത്രി 10.10 ഓടെയാണ് തീ പടർന്നത്. തീപിടിത്തം അറിഞ്ഞ് വൻ ജനാവലിയാണ് ഇവിടെ എത്തിച്ചേർന്നത്. ഇതിനു സമീപം പെട്രോൾ പമ്പ്, എടിഎം കൗണ്ടർ, കനറാ ബാങ്ക് എന്നിവയുണ്ട്. സൂപ്പർ മാർക്കറ്റ് പൂർണമായും കത്തിനശിച്ചു.
കോഴഞ്ചേരി∙ പടക്ക കടയ്ക്കു തീപിടിച്ച് ഒരാൾക്കു പൊള്ളലേറ്റ സംഭവത്തിൽ ആറന്മുള പൊലീസ് കടയുടമയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വഞ്ചിത്ര നാറാണത്തുവീട്ടിൽ നന്ദകുമാറിന് എതിരെയാണ് കേസ്.മുൻപ് ലൈസൻസ് ഉണ്ടായിരുന്ന സ്ഥാപനം കഴിഞ്ഞ 5 വർഷമായി ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചു വന്നതെന്നു പൊലീസ് പറഞ്ഞു.
തിരുവനന്തപുരം∙ ആറ്റിങ്ങലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ബസാണു ഭാഗികമായി കത്തി നശിച്ചത്. ഇന്നു രാവിലെ ആറിനായിരുന്നു സംഭവം. ബസിന്റെ പുറകിലെ ടയറിനാണു തീപിടിച്ചത്.
തിരുവല്ല ∙ ദേശീയപാത നിർമാണത്തിന് മെറ്റലുമായി പോയ ടിപ്പർ ലോറി മറ്റു 3 വാഹനങ്ങളിൽ ഇടിച്ച ശേഷം തീപിടിച്ചു നശിച്ചു. തിരുവല്ല – കുമ്പഴ റോഡിൽ മനയ്ക്കച്ചിറയിൽ ഇന്നലെ വൈകിട്ട് 3.15നായിരുന്നു സംഭവം. കോഴഞ്ചേരി ഭാഗത്തുനിന്ന് തിരുവല്ല ഭാഗത്തേക്ക് വരികയായിരുന്ന ഭാരശേഷി കൂടുതലുള്ള ടിപ്പറാണ് അഗ്നിക്കിരയായത്.
കൂരാച്ചുണ്ട് ∙ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു. സ്കൂട്ടർ യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. പുളിവയലിൽ കണ്ണാടിപ്പാറ എഴുത്താണിക്കുന്നേൽ അനൂപ് ആന്റണി ഓടിച്ച സ്കൂട്ടർ ആണ് കത്തിനശിച്ചത്. വൈകിട്ട് 4ന് കൂരാച്ചുണ്ട് ചെമ്പ്ര റോഡിലാണ് സംഭവം. സ്കൂട്ടർ ഓഫായതിനെ തുടർന്ന് വീണ്ടും സ്റ്റാർട്ട് ചെയ്തപ്പോൾ തീ പടരുകയായിരുന്നു. യുവാവ് വാഹനം റോഡിലിട്ട് ഓടി രക്ഷപ്പെട്ടു. വാഹനം പൂർണമായി കത്തിനശിച്ചു. പേരാമ്പ്ര അഗ്നിരക്ഷാസേനയും കൂരാച്ചുണ്ട് പൊലീസും സ്ഥലത്ത് എത്തി.
വലിയന്നൂർ ∙ വലിയന്നൂർ– മുണ്ടേരിമെട്ട റോഡിൽ വയൽപ്പാലം സ്റ്റോപ്പിനു സമീപം വയലിലെ അടിക്കാടിന് തീപിടിച്ചു. ഇന്നലെ ഉച്ചയോടെയാണ് തീ പടർന്നത്.നാട്ടുകാരും കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും ഏറെ നേരം പരിശ്രമിച്ചാണ് തീ അണച്ചത്. നാശനഷ്ടം ഇല്ല.
ന്യൂഡൽഹി ∙ ഡൽഹിയിൽ തീപിടിത്തത്തിൽ രണ്ടു കുട്ടികൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഡൽഹിയിലെ രോഹിണി സെക്ടർ 17ലെ ശ്രീ നികേതൻ അപ്പാർട്ടുമെന്റിന് സമീപമായിരുന്നു തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.
Results 1-10 of 2236