Activate your premium subscription today
പാലക്കാട് ∙ കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ നടന്ന വെടിക്കെട്ട് അപകടത്തിൽ ഏഴു പേർക്ക് പരുക്ക്. ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു അപകടം. വെടിക്കെട്ട് അവസാന ലാപ്പിൽ എത്തിയപ്പോൾ ഓലപ്പടക്കത്തില്നിന്ന് തീപൊരി ചിതറുകയായിരുന്നു.
തുറവൂർ∙ വിഷുവെന്ന് കേട്ടാൽ മലയാളിയുടെ മനസ്സിൽ ആദ്യം എത്തുക പൊട്ടിച്ചിതറുന്ന ഒരു ഓലപ്പടക്കമാകും. വിഷു പുലരിയിൽ ലഭിക്കുന്ന കൈ നീട്ടമാണ് പിന്നെയുള്ള സുഖമുള്ള ഓർമ. കശുവണ്ടി പെറുക്കി വിറ്റ് നേടുന്ന ഓരോ ചില്ലിക്കാശിനും വാങ്ങുന്ന പടക്കത്തിൽ ആഞ്ഞിലിത്തിരിയിലൂടെ പടരുന്നൊരു തീ അവസാനം പൊട്ടിച്ചിതറുമ്പോൾ
വിശാഖപട്ടണം∙ അനകപ്പള്ളെ ജില്ലയിലെ കൈലാസപട്ടണത്തിൽ പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ 8 പേർ മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ 4 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
വിഷുക്കണിക്കും വിഷുസദ്യക്കുമൊപ്പം മലയാളിക്ക് പടക്കമില്ലാത്ത ആഘോഷമില്ല. തെക്കൻ കേരളത്തിൽ വിഷു ആഘോഷം കുറവാണെങ്കിലും മധ്യകേരളത്തിലും വടക്കൻ കേരളത്തിലും വിഷുക്കണിക്കും സദ്യക്കുമൊപ്പം തന്നെ പടക്കവും മുൻപന്തിയിലാണ്. മാജിക് ഷോ, നൈറ്റ് റെഡർ, വർണാജാൽ, കാറ്റ് കില്ലർ, ഹാലോവീൻ, ആൻക്രീ ബേർഡ് എന്നിങ്ങനെ വിഷുകാലത്ത് വിപണിലെത്തിയ പടക്കങ്ങളുടെ പേരുകളിലുമുണ്ട് കൗതുകം.
പറവൂർ ∙ വിഷുക്കാലം വന്നെത്തിയതോടെ പടക്കവിപണി സജീവമായി. ഹനുമാൻ ഗദയും ക്രിക്കറ്റ് ബാറ്റും വാരിയർ സ്ക്വാഡും (വാൾ) ഇക്കുറി വിപണിയിലെ മിന്നും താരങ്ങളാണ്. പുത്തൻ തലമുറയുടെ ഹരമായ ഫാൻസി ഐറ്റങ്ങളുടെ നീണ്ട നിരയുണ്ട്. കയ്യിൽ പിടിച്ചു മുകളിൽ തീ കൊടുത്താൽ ഹനുമാൻ ഗദ വലിയ പൂത്തിരിപോലെ കത്തും.ക്രിക്കറ്റ് ബാറ്റും
ചെർക്കള ∙ വീട്ടുമുറ്റത്ത് പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ പിതാവിനും മകനും ഉൾപ്പെടെ നാലു പേർക്കു വെട്ടേറ്റു. ചെങ്കള സിറ്റിസൻ നഗർ ഫയാസ് വില്ലയിലെ ഇബ്രാഹിം സൈനുദ്ദീൻ (62), മകൻ ഫയാസ് വില്ലയിലെ ഫവാസ്(20), ആലംപാടി മടവൂർ റോഡ് തൈവളപ്പിലെ റസാഖ് മുഹമ്മദ് (50), സിറ്റിസൻ നഗർ തൈവളപ്പ് ഫയാസ് വില്ലയിലെ ടി.എം.മുൻഷീദ് (28) എന്നിവർക്കാണ് വെട്ടേറ്റത്.
നാദാപുരം ∙ പേരോട് ടൗണിനു സമീപം കാറിനുള്ളിൽ പടക്കം പൊട്ടി യുവാക്കൾക്ക് ഗുരുതര പരുക്ക്. പൂവുള്ളതിൽ മുഹമ്മദ് ഷഹറാസ് (32), ബന്ധു റയീസ് (26) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. തലശേരിയിൽ നിന്നും പടക്കം വാങ്ങി നാദാപുരത്തേക്ക് വരുംവഴി ആയിരുന്നു അപകടം. യുവാക്കൾ കാറിനുള്ളിൽ വച്ച്
കണ്ണൂർ ∙ ആറാട്ട് റോഡിലെ ജല്ലു ട്രാവൽസ് ആൻഡ് പാഴ്സൽ സർവീസിൽനിന്ന്, 94 പെട്ടികളിലായി സൂക്ഷിച്ച 50 ലക്ഷം രൂപ വിലവരുന്ന പടക്കശേഖരം പൊലീസ് പിടികൂടി. മൈതാനപ്പള്ളി ജലീൽ നിവാസിൽ പി.എസ്.അബ്ദുൽ ജലീലിനെ (44) കണ്ണൂർ ടൗൺ പൊലീസ് എസ്എച്ച്ഒ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഓൺലൈനായി വിൽക്കാൻ ശിവകാശിയിൽനിന്ന്
ഇരിട്ടി ∙ വിളമന ആയിരക്കളത്തു തോട് ശുചീകരിക്കുന്നതിനിടെ പന്നിപ്പടക്കം പൊട്ടി തൊഴിലുറപ്പു തൊഴിലാളിക്കു പരുക്കേറ്റു. ആയിരക്കളത്തെ വമ്പേരി വി.വി.രോഹിണിയെ(65) പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ 3.45ന് ആണു സംഭവം. രോഹിണിയുൾപ്പെടെ 24 തൊഴിലാളികൾ ചേർന്നു പ്രദേശത്തെ പുതിയാകുളങ്ങര –
കണ്ണൂർ∙ കണ്ണൂരിൽ വെടിക്കെട്ടിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടിത്തെറിച്ച് അപകടം. അഞ്ചുപേർക്ക് പരുക്കേറ്റു. അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനിടെയാണ് സംഭവം. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.
Results 1-10 of 107