Activate your premium subscription today
കോഴിക്കോട്∙ തിക്കോടിയിൽ മത്സ്യബന്ധനത്തിന് പോയ ചെറുവള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. തിക്കോടി പാലക്കുളങ്ങരകുനി പുതിയവളപ്പിൽ ഷൈജു(40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുതിയവളപ്പിൽ രവി (59), തിക്കോടി പീടികവളപ്പിൽ ദേവദാസ് (59) എന്നിവരെ രക്ഷപ്പെടുത്തി.
അരൂർ∙വേനൽച്ചൂടും, കായലിൽ മത്സ്യത്തിന്റെ ലഭ്യതക്കുറവും കാരണം ഉൾനാടൻ മത്സ്യമേഖലയിൽ തൊഴിലാളികൾ പട്ടിണിയിലേക്ക്. കൂടാതെ കായലിൽ മാലിന്യം നിറഞ്ഞു മത്സ്യങ്ങൾ ചത്തു പൊങ്ങുന്നതും മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കി.ഇതുമൂലം വേമ്പനാട്, കൈതപ്പുഴ കായലുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് ഉൾനാടൻ പരമ്പരാഗത
കൊച്ചി∙ മരുന്നുകൾ കേടാകാതെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന കൂൾ പാക്ക് ജെൽ മത്സ്യമേഖലയിൽ ഐസിനു ബദലായി ഉപയോഗിക്കുന്നതു പരിഗണിക്കുമെന്നു നാഷനൽ ഫിഷറീസ് ഡവലപ്മെന്റ് ബോർഡ് (എൻഎഫ്ഡിബി) ചീഫ് എക്സിക്യൂട്ടീവ് ഡോ. ബിജയ് കുമാർ ബെഹ്റ പറഞ്ഞു. മൈനസ് 20 ഡിഗ്രി വരെ തണുപ്പിക്കാൻ റഫ്രിജറേഷൻ സംവിധാനം വേണ്ടതിനാൽ കൂൾ പാക്കിന് ആദ്യ ചെലവ് കൂടുമെങ്കിലും, ഐസിനെ അപേക്ഷിച്ച് ജലാംശം ഒഴിവാകുന്നതും ആവർത്തിച്ച് ഉപയോഗിക്കാൻ കഴിയുന്നതും നേട്ടമാണ്.
കൊടുങ്കാറ്റും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് മത്സ്യത്തൊഴിലാളി പസഫിക് സമുദ്രത്തിൽ ഒറ്റപ്പെട്ടത് 95 ദിവസം. പെറുവിലെ മാക്സിമോ നാപ്പ എന്ന 61കാരനാണ് 95 ദിവസത്തോളം കടലിൽ കഴിയേണ്ടിവന്നത്. രണ്ടാഴ്ചത്തേക്കുള്ള ഭക്ഷണവും കരുതിയാണ് നാപ്പ പത്ത് ദിവസത്തെ യാത്രയ്ക്കായി പോയത്. എന്നാൽ കൊടുങ്കാറ്റും പ്രതികൂല
ചിറയിൻകീഴ്∙അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിൽ അഴിമുഖം കേന്ദ്രീകരിച്ച് അപകടകരമായ വിധത്തിൽ അടിഞ്ഞുകൂടുന്ന മണൽക്കൂനകൾ നീക്കാത്തതിനെതിരെ റോഡ് ഉപരോധം. ഐഎൻടിയുസി, താങ്ങുവല അസോസിയേഷൻ എന്നിവ സംയുക്തമായാണു സമരത്തിനു നേതൃത്വം നൽകിയത്.തുറയിൽ പണിമുടക്കി നൂറുക്കണക്കിനു മത്സ്യത്തൊഴിലാളികൾ
കൊച്ചി ∙ മത്സ്യബന്ധനത്തിനിടെ ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റു ഗുരുതര പരുക്കേറ്റ മാലദ്വീപ് സ്വദേശിയുടെ ജീവൻ രക്ഷിച്ച് കൊച്ചി അമൃത ആശുപത്രി. കടലിനടിയിലെ രാത്രി മത്സ്യബന്ധനത്തിനിടെയാണു 32 വയസ്സുകാരനെ, അത്യന്തം അപകടകാരിയായ, ടൈഗർ ഫിഷ് ഗണത്തിൽപെടുന്ന ബറക്കുഡ മത്സ്യം കുത്തിയത്. കുത്തേറ്റു കഴുത്തിനു പിന്നിലായി നട്ടെല്ലു തകർന്നു. സുഷുമ്ന നാഡിക്കും ഗുരുതരമായി പരുക്കേറ്റു. യുവാവിനെ ആദ്യം മാലി ദ്വീപിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ എയർ ലിഫ്റ്റ് ചെയ്തു കൊച്ചി അമൃത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതിക്കെതിരെ കേരളത്തിലെ മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയനുകളുടെ ഏകോപന സമിതി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി. കടലാക്രമണം ഉൾപ്പെടെ പലതരം ഭീഷണികളുടെ നടുവിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ വേട്ടയാടുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേതെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. രാജ്യത്തെ സർവനാശത്തിലേക്ക് നയിക്കുന്ന പദ്ധതികളാണ് കേന്ദ്രസർക്കാരിന്റേതെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.രാധാകൃഷ്ണൻ പറഞ്ഞു. ജനദ്രോഹ പദ്ധതിയിൽ നിന്നു പിന്മാറുന്നതുവരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നു മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയൻ നേതാക്കൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുന്നതുൾപ്പെടെ പരിഗണനയിലുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.
കുറച്ചുദിവസങ്ങളായി കേരളത്തിന്റെ തീരങ്ങളിൽ തിമിംഗല സ്രാവുകൾ കരയ്ക്കടിയുന്ന കാഴ്ചകൾ കണ്ടുവരുന്നു. വലയിൽ കുടുങ്ങുന്നവയെയും ജീവനോടെ തീരത്തടിയുന്നവയെയും മത്സ്യത്തൊഴിലാളികൾ തിരിച്ചു കടലിൽ തന്നെ വിടുന്നുണ്ട്.
ആലപ്പുഴ ∙ പോറ്റമ്മയായ കടലിനെ സംരക്ഷിക്കാൻ കടലിന്റെ മക്കൾ ഒന്നിച്ചെത്തി. തോട്ടപ്പള്ളിക്കു സമീപം ആഴക്കടലിൽ വള്ളങ്ങൾ ചേർത്തു നിർത്തി അവരൊരു പ്രതിഷേധച്ചങ്ങല തീർത്തു, കടലമ്മയെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന പ്രഖ്യാപനത്തോടെ. കടൽമണൽ ഖനനത്തിനെതിരെ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരസംഗമം കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ∙ സൊമാലിയൻ കടൽക്കൊള്ളക്കാരുടെ ശൈലിയിൽ കടലിന്റെ സമ്പത്ത് കൊള്ളയടിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ആഴക്കടൽ മണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോൺഗ്രസ് നടത്തുന്ന സമരം തോട്ടപ്പള്ളിക്കു സമീപം ആഴക്കടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടെൻഡർ എടുക്കുന്ന കമ്പനി പഠനം നടത്തുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. കോടികൾ മുടക്കി ടെൻഡർ എടുക്കുന്ന കമ്പനി സാമൂഹികാഘാത പഠനം നടത്തിയാൽ മത്സ്യത്തൊഴിലാളികൾക്ക് അനുകൂല റിപ്പോർട്ട് ഉണ്ടാകുമോയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.
Results 1-10 of 494