Activate your premium subscription today
തിരുവനന്തപുരം∙ കേരള– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മീൻപിടിക്കാൻ തടസ്സമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, മധ്യപടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
വിഴിഞ്ഞം ∙ അനധികൃത മത്സ്യബന്ധനം നടത്തിയതിനു തമിഴ്നാട് സ്വദേശിയുടെ ട്രോളർ ബോട്ട് വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റ് പട്രോളിങ് സംഘം പിടികൂടി. വിഴിഞ്ഞത്തുനിന്നു 2 കിലോമീറ്റർ ഉള്ളിൽ തമിഴ്നാട് മുട്ടം സ്വദേശി പെലാവിൻ റോബർട്ട് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് പിടികൂടിയതെന്ന് നടപടിക്കു നേതൃത്വം നൽകിയ ഫിഷറീസ്
തിരുവനന്തപുരം∙ സംസ്ഥാനത്തു സൂനാമി ദുരിതബാധിതർക്കു വേണ്ടി പ്രഖ്യാപിച്ച പദ്ധതികൾ പലതും ഇഴയുകയോ പാതി വഴിയിൽ നിലയ്ക്കുകയോ ചെയ്തു. സൂനാമിക്കു ശേഷം രണ്ടു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ദുരന്തബാധിതരുടെ കണ്ണീരിനു ശമനമായിട്ടില്ല, പ്രത്യേകിച്ചു പരമ്പരാഗത മത്സ്യബന്ധന മേഖലയിലുള്ളവരുടെ.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പരമ്പരാഗത ചെറുകിട മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന യാനങ്ങൾക്കു സംസ്ഥാന സർക്കാർ നൽകേണ്ട മണ്ണെണ്ണ വിഹിതം മാസങ്ങളായി മുടങ്ങി. പതിനയ്യായിരത്തോളം യാനങ്ങളുമായി ബന്ധപ്പെട്ടു ഉപജീവനം നടത്തുന്ന ഒരു ലക്ഷത്തിൽപരം മത്സ്യത്തൊഴിലാളികൾ കൂടുതൽ തുക ചെലവിട്ടാണ് മണ്ണെണ്ണ വാങ്ങുന്നത്. ഫിഷറീസ്, സിവിൽ സപ്ലൈസ് വകുപ്പുകളുടെ അലംഭാവമാണു വിതരണം മുടങ്ങാൻ കാരണം.
ചേർത്തല∙ കടലിൽ മുങ്ങിയ മത്സ്യബന്ധന ബോട്ടുകളെ തീരത്ത് എത്തിച്ചു. വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ ചെത്തി കടൽത്തീരത്ത് മത്സ്യബന്ധനത്തിന് ശേഷം നങ്കൂരമിട്ടിരുന്ന അർത്തുങ്കൽ കാക്കരയിൽ യേശുദാസ് ജോണിന്റെ ഉടമസ്ഥയിലുള്ള ‘സുവിശേഷം’ എന്ന ബോട്ടും ചെത്തി പുത്തൻപുരയ്ക്കൽ സെബാസ്റ്റ്യൻ സൈജുവിന്റെ ഉടമസ്ഥതയിലുള്ള
തിരുവനന്തപുരം∙ വീണ്ടുമൊരു ഫിഷറീസ് ദിനം വന്നെത്തുമ്പോൾ മത്സ്യത്തൊഴിലാളികൾക്കിടയിൽ ഉയരുന്നത് 2 ആശങ്കകൾ. കുറയുന്ന മത്സ്യസമ്പത്ത്, കടലിൽ പൊലിയുന്ന ജീവനുകൾ. കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് വലിയ വരുമാനം സമ്മാനിച്ചിരുന്ന മത്തി ഉൾപ്പെടെയുള്ള മത്സ്യങ്ങൾ വംശനാശ ഭീഷണിയിലാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ
റാസൽഖൈമ ∙ മീൻപിടിക്കാൻ കടലിൽ പോയി മടങ്ങവേ, തിരമാലയിൽ അകപ്പെട്ട 3 സ്വദേശി യുവാക്കളെ റാസൽഖൈമ പൊലീസ് പൊതുജന സഹായത്തോടെ രക്ഷപ്പെടുത്തി. അപകടത്തിലായതിനെ തുടർന്ന് ഇവർ പൊലീസിന്റെ സഹായം തേടുകയായിരുന്നു.
പനമരം∙ കാലവർഷത്തിൽ പുഴകൾ കരകവിഞ്ഞു വെള്ളം കയറി മൂടിയ കുളങ്ങളിലും തോടുകളിലും വെള്ളം വറ്റി തുടങ്ങിയതോടെ മീൻപിടിത്തം സജീവമായി. വർഷങ്ങൾക്ക് മുൻപ് പ്രകൃതിയൊരുക്കിയ കുളങ്ങളിലും ഇഷ്ടിക നിർമാണത്തിന് മണ്ണെടുത്ത കുഴികളിലും ഇതിനോടു ചേർന്നുള്ള ചെറിയ തോടുകളിലുമാണ് മീൻപിടിത്തം തകൃതിയായി നടക്കുന്നത്. വെള്ളം
വിഴിഞ്ഞം ∙ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി രാജ്യത്തെ എല്ലാ മീൻപിടിത്ത ബോട്ടുകളിലും ട്രാൻസ്പോണ്ടറുകൾ സ്ഥാപിക്കുമെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ആദ്യഘട്ടമായി ഒരു ലക്ഷം ട്രാൻസ്പോണ്ടറുകളും മറ്റുള്ളവ തവണകളായും സ്ഥാപിക്കും. ‘പ്രധാനമന്ത്രി മത്സ്യസമ്പദ യോജന പദ്ധതി’ വഴി തീരക്കടലിൽ സ്ഥാപിച്ച
കുമരകം ∙ ചെറിയ കണ്ണി വല ഉപയോഗിച്ചുള്ള മീൻ പിടിത്തം ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും വേമ്പനാട്ടുകായലിൽ മീൻപിടിത്തത്തിനു എത്തുന്ന വലയിൽ പകുതിയിലേറെ ഇതെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. വളർച്ച എത്തിയാൽ അര കിലോ മുതൽ ഒരു കിലോ വരെ ആകുന്ന മത്സ്യങ്ങൾ 25 ഗ്രാം ആകുന്നതിനു മുൻപു തന്നെ ചെറിയ കണ്ണി
Results 1-10 of 462