Activate your premium subscription today
ഞീഴൂർ ∙ ബൈക്കിൽ അജ്ഞാത വാഹനം ഇടിച്ച് പരുക്കേറ്റ് 6 വർഷത്തോളമായി അബോധാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. ഞീഴൂർ ചൂരക്കാട്ടേൽ ടോമി ജോസഫിന്റെ മകൻ ചിക്കു ടോമി (29) ആണ് വെള്ളിയാഴ്ച മരിച്ചത്. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന ചിക്കു താമസസ്ഥലത്തേക്കു ബൈക്കിൽ വരും വഴി അജ്ഞാത വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന ചിക്കുവിനെ കുടുംബം ആശുപത്രിയിൽനിന്ന് നാട്ടിലേക്കു കൊണ്ടുവന്നു വിവിധ ആശുപത്രികളിലും വീട്ടിലുമായി ശുശ്രൂഷിക്കുകയായിരുന്നു. സംസ്കാരം ഇന്നു മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം മരങ്ങോലി സെന്റ് മേരീസ് പള്ളിയിൽ. മാതാവ്: കണ്ണൂർ ഭീമനടി പുളിക്കൽ കുടുംബാംഗം വിജി ടോമി. സഹോദരങ്ങൾ: അലീന ടോമി, അലൻ ടോമി (ഓസ്ട്രേലിയ).
കുറുപ്പന്തറ ∙ കൊല്ലപ്പെട്ട സിവിൽ പൊലീസ് ഓഫിസർ സി.കെ. ശ്യാംപ്രസാദിന്റെ സംസ്കാരം പൊലീസ് സേനയുടെ ഔദ്യോഗിക ബഹുമതികളോടെ നടന്നു. മാഞ്ഞൂരിലെ വീടിനു മുൻവശത്തു പാടത്തിനു സമീപം താൻ നട്ടുവളർത്തിയ താമരച്ചെടികൾക്ക് അരികിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. ഇന്നലെ 3.45നാണു പോസ്റ്റ്മോർട്ടത്തിനും കോട്ടയത്തെ പൊതുദർശനത്തിനും ശേഷം മൃതദേഹം മാഞ്ഞൂരിലെ ചിറയിൽ വീട്ടിലെത്തിച്ചത്. വീടിനടുത്തു വരെ ആംബുലൻസിൽ എത്തിച്ച മൃതദേഹം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലാണു വീടിനുള്ളിലേക്ക് എത്തിച്ചത്. മൃതദേഹം കൊണ്ടുവന്നതോടെ വീട് സങ്കടക്കടലായി.
കൊച്ചി ∙ ചോറ്റാനിക്കരയിൽ പോക്സോ അതിജീവിതയ്ക്ക് സംഭവിച്ചത് കഴുത്തിൽ ഷാൾ മുറുകിയതു മൂലമുണ്ടായ മസ്തിഷ്കമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും ദേഹമാസകലം മുറിപ്പാടുകളുണ്ടെന്നും ചോറ്റാനിക്കര സിഐ എൻ.കെ.മനോജ് പറഞ്ഞു. പെൺകുട്ടിയുടെ സംസ്കാരം നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച 2 മണിയോടെ വീട്ടിൽ കൊണ്ടുവന്ന മൃതദേഹത്തിൽ ബന്ധുമിത്രാദികളും നാട്ടുകാരും ആദരാഞ്ജലി അർപ്പിച്ചു. അനൂപ് ജേക്കബ് എംഎൽഎയും ആദരാഞ്ജലി അർപ്പിക്കാനെത്തി.
ചെന്നൈ ∙ അന്തരിച്ച ഹൃദ്രോഗ വിദഗ്ധൻ ഡോ.കെ.എം. ചെറിയാന് അദ്ദേഹം ചികിത്സയിലൂടെ പുതുജീവിതം പകർന്നവർ ഉൾപ്പെടെ അന്ത്യാഞ്ജലി അർപ്പിച്ചു. ഡോക്ടർ പടുത്തുയർത്തിയ മുഗപ്പെയർ ഫ്രൊണ്ടിയർ ലൈഫ് ലൈൻ ആശുപത്രിയിലായിരുന്നു പൊതുദർശനം. സ്ഥിരമായി ധരിച്ചിരുന്ന ഔദ്യോഗിക വേഷം, സ്റ്റെതസ്കോപ് എന്നിവ സമീപത്തു വച്ചിരുന്നു. ഗവർണർമാരായ ആർ.എൻ.രവി, പി.എസ്.ശ്രീധരൻ പിള്ള, ഗായിക സുജാത, ഭർത്താവ് ഡോ. മോഹൻ, വിവിധ ആശുപത്രികളിൽ ഒപ്പം ജോലി ചെയ്ത ഡോക്ടർമാർ, സിനിമ, സാംസ്കാരിക പ്രവർത്തകർ തുടങ്ങി ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഇന്നു രാവിലെ 10നു ടെയ്ലേഴ്സ് റോഡിലെ വസതിയിൽ എത്തിക്കുന്ന മൃതദേഹം 11നു വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 12 മണിയോടെ കിൽപ്പോക്ക് സെമിത്തേരിയിൽ സംസ്കരിക്കും.
ചെന്നൈ ∙ അന്തരിച്ച ഹൃദ്രോഗ വിദഗ്ധൻ ഡോ.കെ.എം.ചെറിയാന്റെ സംസ്കാരം നാളെ നടക്കും. രാവിലെ 10നു ടെയ്ലേഴ്സ് റോഡിലെ വസതിയിൽ എത്തിക്കുന്ന മൃതദേഹം 11നു വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 12 മണിയോടെ കിൽപ്പോക്ക് സെമിത്തേരിയിൽ സംസ്കരിക്കും. ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 6 വരെ മുഗപ്പെയർ ഫ്രൊണ്ടിയർ ലൈഫ് ലൈൻ ആശുപത്രിയിൽ പൊതുദർശനമുണ്ട്. ഡോ.കെ.എം ചെറിയാന്റെ ചെന്നൈയിലെ വസതിയിലെത്തി മക്കളെയും ബന്ധുക്കളെയും അനുശോചനം അറിയിച്ച മന്ത്രി വി.എൻ വാസവൻ കേരള സർക്കാരിനു വേണ്ടി അന്തിമോപചാരം അർപ്പിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച ചന്ദനപ്പള്ളി പാലവിളയിൽ പരേതനായ ഡി. യോഹന്നാന്റെ ഭാര്യ കുഞ്ഞുമോൾ യോഹന്നാന്റെ (81 വയസ്സ്) സംസ്കാരം ജനുവരി 13ന് രാവിലെ മേസയിൽ നടക്കും.
നെയ്യാറ്റിന്‍കരയില്‍ പിതാവിന്റെ ആഗ്രഹപ്രകാരം മക്കള്‍ ‘സമാധി’ ഇരുത്തിയെന്ന വിവാദത്തില്‍ ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ടു നല്കി പൊലീസ്. പിതാവ് സമാധിയായെന്ന് വ്യാഴാഴ്ച മക്കള്‍ ബോര്‍ഡ് വച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ആറാലുംമൂട് സ്വദേശി ഗോപന് സ്വാമി (78) സമാധി ആയതാണെന്നും അത് പരസ്യമാക്കാന്‍ പാടില്ലെന്നുമാണ് ഭാര്യയും മക്കളും പറയുന്നത്.
കഴിഞ്ഞ ദിവസം കുവൈത്തില്‍ അന്തരിച്ച തൃശൂര്‍ കൊരട്ടി സൗത്ത് വഴിച്ചാല് പടയാട്ടി വീട്ടില്‍ തേമസിന്റെ മകന് ജിനോയുടെ (42) മൃതദേഹം ഇന്ന് 12.30-ന് സബാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
വാഷിങ്ടൻ ഡി സി ∙ ഡിസംബർ 29 ന് ജോർജിയയിലെ തന്റെ ജന്മനാടായ പ്ലെയിൻസിൽ 100 വയസ്സുള്ളപ്പോൾ അന്തരിച്ച യുഎസിലെ 39-ാമത് പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ വ്യാഴാഴ്ചവാഷിങ്ടൻ നാഷനൽ കത്തീഡ്രലിൽ നടന്ന സംസ്ഥാന ശവസംസ്കാര ചടങ്ങിൽ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മറ്റ് മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോർജ്ജ്
ഡാളസ് ∙ 2024 ഡിസംബർ 24 ന് ടെക്സസിലെ ഗ്രേപ്പ്വൈനിൽ അന്തരിച്ച വ്യവസായ പ്രമുഖനും, ചാരിറ്റി പ്രവർത്തകനുമായ ജോൺ അലക്സാണ്ടർ അന്ത്രാപെറുടെ ഡിസംബർ 10, 11 തീയതികളിൽ നിശ്ചയിച്ചിരുന്ന പൊതുദർശനവും, ശവസംസ്കാര ശുശ്രൂഷയും 2025 ജനുവരി 17, വെള്ളിയാഴ്ച, 18 ശനിയാഴ്ച ദിവസങ്ങളിലേക്കു മാറ്റി. Viewing Friday, January
Results 1-10 of 118