Activate your premium subscription today
അബുദാബി ∙ ഈ മാസം 15 മുതൽ 17 വരെ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണം. യുഎഇക്ക് ലഭിച്ച ഈ ക്ഷണം രാജ്യത്തിന് രാജ്യാന്തര തലത്തിൽ ലഭിച്ച അംഗീകാരവും ആഗോള സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും ഉന്നത
ന്യൂഡൽഹി ∙ കാനഡയിൽ ഈ മാസം നടക്കുന്ന ജി7 ഉച്ചകോടിയിലേക്ക് ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഫോണിലൂടെ മോദിയെ ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് ജി7 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് മോദി പറഞ്ഞു. ക്ഷണം ലഭിക്കാനുള്ള കാലതാമസം മൂലം മോദി ഉച്ചകോടിയിൽ
ന്യൂഡൽഹി∙ ഇന്ത്യ– കാനഡ നയതന്ത്ര ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചന നൽകി ജി–7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. ഈ മാസം 15 മുതൽ 17 വരെയാണ് കാനഡയിൽ ജി–7 ഉച്ചകോടി നടക്കുന്നത്. കാനഡ പ്രധാനമന്ത്രി തന്നെ ഫോണിൽ വിളിച്ച ക്ഷണിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് എക്സിൽ പങ്കുവച്ചത്. ‘‘കാനഡ പ്രധാനമന്ത്രി
ന്യൂഡൽഹി ∙ കാനഡയിൽ ഈ മാസം നടക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല. കാനഡയിലെ ആൽബർട്ടയിൽ 15 മുതൽ 17വരെയാണ് ഈ വർഷത്തെ ജി 7 ഉച്ചകോടി. അംഗരാജ്യമല്ലെങ്കിലും കഴിഞ്ഞ 6 വർഷമായി ഇന്ത്യൻ പ്രധാനമന്ത്രിയെ ഉച്ചകോടിക്ക് പ്രത്യേകം ക്ഷണിച്ചിരുന്നു. 2019ൽ ഫ്രാൻസിൽ നടന്ന ഉച്ചകോടി മുതൽ അദ്ദേഹം പങ്കെടുത്തിട്ടുമുണ്ട്. ഈ വർഷം ഇതുവരെ കാനഡയിൽ നിന്നു ക്ഷണം ലഭിച്ചിട്ടില്ലെന്നാണു വിവരം. അവസാന നിമിഷം ക്ഷണം ലഭിച്ചാലും പ്രധാനമന്ത്രി പങ്കെടുക്കാൻ സാധ്യതയില്ലെന്നാണു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന വിവരം. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് എന്നിവയാണ് ജി 7 കൂട്ടായ്മയിലെ അംഗങ്ങൾ.
ബാറീ (ഇറ്റലി) ∙ ഇന്ത്യ– മധ്യപൂർവദേശം– യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി) പദ്ധതി ഊർജിതമാക്കുമെന്ന പ്രഖ്യാപനത്തോടെ ഇറ്റലിയിൽ നടന്ന ത്രിദിന ജി 7 ഉച്ചകോടി സമാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്ത ഉച്ചകോടി, ആഗോള അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ, പുതുസംരംഭങ്ങൾ, വിവിധ സാമ്പത്തിക ഇടനാഴികൾ എന്നിവയ്ക്കു വികസിത രാജ്യങ്ങളുടെ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഐഎംഇസിക്കു പുറമേ യൂറോപ്യൻ യൂണിയൻ ഗ്ലോബൽ ഗേറ്റ്വേ, ലോബിറ്റോ കോറിഡോർ, ഗ്രേറ്റ് ഗ്രീൻ വോൾ ഇനിഷ്യേറ്റീവ് തുടങ്ങിയവയും ഇക്കൂട്ടത്തിലുണ്ട്.
ന്യൂഡൽഹി∙ ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും ചേർന്ന് സെൽഫി എടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ഉച്ചകോടിക്കിടെ മെലോനി ചിത്രം ഫോണിൽ പകർത്തിയത്. കഴിഞ്ഞ വർഷം ദുബായിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇരു
ഭരണാധികാരികൾ അധികാരമേറ്റ ശേഷം നടത്തുന്ന ആദ്യ വിദേശ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്. അയൽപക്ക രാജ്യങ്ങളുമായി മികച്ച ബന്ധമാണ് തന്റെ ലക്ഷ്യമെന്ന് 2014ൽ പ്രധാനമന്ത്രിപദത്തിലെത്തിയപ്പോൾ തന്നെ നരേന്ദ്ര മോദി പറഞ്ഞിരുന്നു. ‘അയൽക്കാർ ആദ്യം’ എന്ന നയപ്രകാരം അന്ന് സൗഹൃദ രാജ്യമായ ഭൂട്ടാനിലേക്കാണ് മോദി ആദ്യ വിദേശ സന്ദർശനം നടത്തിയത്. മറ്റൊരു അയൽരാജ്യമായ മാലദ്വീപിലേക്കായിരുന്നു രണ്ടാം വട്ടം പ്രധാനമന്ത്രിയായ 2019ൽ മോദിയുടെ ആദ്യസന്ദർശനം. എന്നാൽ ഇക്കുറി മോദി ആ പതിവ് തെറ്റിച്ചു. അയൽക്കാർ പോയിട്ട് ഏഷ്യയിൽ പോലുമല്ല മൂന്നാം വട്ടം പ്രധാനമന്ത്രിയായ ശേഷം മോദിയുടെ സന്ദർശനം. യൂറോപ്യൻ രാജ്യമായ ഇറ്റലിയിലേക്കാണ് മോദി ഇക്കുറി പുറപ്പെട്ടത്. ആകാശ പാതയിലൂടെ 6452 കിലോമീറ്റർ അകലെയുള്ള ഇറ്റലിയിലേക്ക് മോദി എത്തുന്നത് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനാണ്. ആദ്യ തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ മോദിയുടെ ‘ചായക്കടക്കാരൻ’ ഇമേജ് അമിതമായി ബിജെപി ഉപയോഗിച്ചപ്പോൾ മറ്റു രാജ്യങ്ങളുമായി ഇന്ത്യയുടെ വിദേശ ബന്ധങ്ങൾ എങ്ങനെ മുന്നോട്ടു പോകും എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആശങ്ക. എന്നാൽ താമസിയാതെ ഈ ആക്ഷേപം ഉന്നയിച്ചവരുടെ അടുത്ത പരാതി മോദിയുടെ വിദേശ യാത്രകളുടെ എണ്ണത്തിലുള്ള വർധനവിനെ ചൊല്ലിയായി. ഈ ആക്ഷേപത്തിനുള്ള ശരിയായ ഉത്തരമാണ് ഇപ്പോഴത്തെ മോദിയുടെ ഇറ്റലി സന്ദർശനം. അധികാരത്തിലും സമ്പന്നതയിലും ലോകം ഭരിക്കുന്ന ‘പ്രീമിയം’ രാജ്യങ്ങളുടെ കൂട്ടായ്മ ജി7ലേക്ക് തുടർച്ചയായി ഇന്ത്യയ്ക്ക് ക്ഷണം ലഭിക്കുന്നതും ഇന്ത്യ - ഇറ്റലി എന്നീ രാജ്യങ്ങളെ ശത്രുതയുടെ പടുകുഴിയിൽ നിന്നും സൗഹൃദത്തിന്റെ ‘മെലഡി’യിലേക്ക് കൂട്ടിക്കൊണ്ടുവന്ന രണ്ട് നേതാക്കളുടെ മാനസിക ഐക്യത്തിന്റെ തെളിവുമാണ് മോദിയുടെ ഈ യാത്ര. അറിയാം യൂറോപ്പിൽ ഇറ്റലിയെ സൗഹൃദതീരമാക്കിയ മോദി സർക്കാരിന്റെ നയതന്ത്ര ചാരുത; ഒപ്പം ജി7നിൽ വർധിക്കുന്ന ഇന്ത്യൻ പങ്കാളിത്തവും.
ന്യൂഡൽഹി∙ പ്രധാനമന്ത്രി പദത്തിലെ മൂന്നാമൂഴത്തിൽ ആദ്യ വിദേശപര്യടനം പൂർത്തിയാക്കി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് മോദിയുടെ മടക്കം. ഫ്രാൻസിസ് മാർപാപ്പ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ, അമേരിക്കൻ പ്രസിഡന്റ്
അപുലിയ∙ 2047 ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കുമെന്ന് ജി7 ഉച്ചകോടി വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇന്ത്യയിൽ സുതാര്യമായി തിരഞ്ഞെടുപ്പ് നടത്തിയെന്നും ജി7 ക്ഷണിതാക്കളുടെ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ സാങ്കേതികവിദ്യയിലെ കുത്തക അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹത്തിന് അടിത്തറ പാകുന്നതിനുവേണ്ടിയാകണം സാങ്കേതികവിദ്യയുടെ ഉപയോഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ന്യൂഡൽഹി∙ ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി. പ്രത്യേക ക്ഷണിതാക്കളുടെ യോഗത്തിൽ മാർപാപ്പയെ കണ്ടുമുട്ടിയ ചിത്രം എക്സിൽ പങ്കുവച്ചുകൊണ്ടാണ്, അദ്ദേഹത്തെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ച വിവരം പ്രധാനമന്ത്രി സ്ഥിരീകരിച്ചത്.
Results 1-10 of 38