Activate your premium subscription today
ചെന്നൈ ∙ ‘വേറിട്ട വഴി’യിലൂടെ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച ജീവനക്കാരൻ അടക്കം 3 പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. അറൈവൽ ടെർമിനലിലെത്തിയ യാത്രക്കാരൻ ഡിപ്പാർച്ചർ ടെർമിനലിൽ കാത്തുനിന്ന യാത്രക്കാരന് എറിഞ്ഞു നൽകിയ സ്വർണമിശ്രിത ബോൾ ജീവനക്കാരന്റെ സഹായത്തോടെ
ഇന്ത്യയിലേക്കുള്ള സ്വർണക്കള്ളക്കടത്ത് കുത്തനെ കൂടിയതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ). സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചെങ്കിലും സ്വർണക്കള്ളക്കടത്തിന് കുറവില്ലെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് അൽഹോത്ര
തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് കൊലപാതകമാണെന്ന് ആവർത്തിച്ച് പിതാവ് ഉണ്ണി. മകന്റെ മരണത്തിൽ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും പിതാവ് പറഞ്ഞു. പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ കഴിഞ ്ഞദിവസം പിടിയിലായവരിൽ ബാലഭാസ്കറിന്റെ ഡ്രൈവറും ഉൾപ്പെട്ടിരുന്നു. സ്വർണക്കവർച്ച കേസിൽ മറ്റു പ്രതികൾക്കൊപ്പം ചെർപ്പുളശ്ശേരി മുതൽ വാഹനം ഓടിച്ചത് തൃശൂർ സ്വദേശിയായ അർജുനായിരുന്നു.
തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയ ആണെന്ന ആരോപണം ആവര്‍ത്തിച്ച് പിതാവ് കെ.സി. ഉണ്ണി. അപകട സമയത്ത് ബാലഭാസ്കറിന്റെ ഡ്രൈവര്‍ ആയിരുന്ന അര്ജുന് മലപ്പുറത്ത് സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ഉണ്ണി വീണ്ടും രംഗത്തെത്തിയത്.
തിരുവനന്തപുരം ∙ നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതി സച്ചിന്‍ദാസ് മാപ്പുസാക്ഷിയായി. സ്വപ്നയ്ക്കു വ്യാജരേഖയുണ്ടാക്കി നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന സച്ചിന് ദാസിനെയാണു തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി മാപ്പുസാക്ഷിയാക്കിയത്. സച്ചിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. സച്ചിനെ മാപ്പുസാക്ഷിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു കോടതിയെ പൊലീസ് അറിയിച്ചു. 19ന് സച്ചിന്റെ മൊഴി കോടതി രേഖപ്പെടുത്തും.
തിരുവനന്തപുരം∙ സ്വർണക്കടത്തുകേസിന്റെ വിചാരണ ബെംഗളൂരുവിലേക്കു മാറ്റരുതെന്നു വാദിക്കാനായി അഭിഭാഷക ഫീസ് ഇനത്തിൽ സർക്കാർ ഇതുവരെ ചെലവിട്ടത് 31 ലക്ഷം രൂപ. കേസിൽ സർക്കാരിനു വേണ്ടി ഹാജരായതിന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് 15,50,000 രൂപ അനുവദിച്ചു. നേരത്തേയും 15,50,000 രൂപ സർക്കാർ അനുവദിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇൗ കേസിൽ എതിർകക്ഷി.
സംസ്ഥാനത്ത് സ്വർണ വ്യാപാര മേഖലയിൽ നിന്ന് പിരിച്ചെടുക്കുന്ന ജിഎസ്ടി എത്രയെന്ന് ജിഎസ്ടി വകുപ്പിന് പോലും നിശ്ചയമില്ലെന്ന് എസ്. അബ്ദുൽ നാസർ പറഞ്ഞു. സ്വന്തം ഉദ്യോഗസ്ഥരെ പോലും വിശ്വാസത്തിലെടുക്കാതെ ടൂറിന് കൊണ്ടുപോകുന്നു എന്ന് പറഞ്ഞാണ് തൃശൂരിൽ റെയ്ഡിനെത്തിച്ചത്.
തൃശൂർ∙ കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം പിടിച്ചെടുത്ത ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ നീക്കങ്ങൾ ആസൂത്രിതവും അതീവ രഹസ്യവുമായി. ട്രെയിനിങ് എന്ന പേരിൽ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥരെ സർക്കാർ വാഹനങ്ങൾ ഒഴിവാക്കി വിനോദസഞ്ചാരികളെന്ന പേരിൽ ടൂറിസ്റ്റ് ബസുകളിലും വാനുകളിലുമാണ് തൃശൂരിൽ എത്തിച്ചത്. ആകെ 640 ഉദ്യോഗസ്ഥരെയാണ് റെയ്ഡിനായി വിന്യസിച്ചതെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ഡപ്യൂട്ടി കമ്മിഷണർ ദിനേശ് കുമാർ പറഞ്ഞു.
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. രാജ്യത്തിന് എതിരായ കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചില്ലെന്നും ഗവര്‍ണറെ ഇരുട്ടില്‍ നിര്‍ത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
മലപ്പുറം ∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കെ.ടി.ജലീൽ എംഎൽഎയുടെ വിവാദ പരാമർശത്തിൽ പ്രാഥമികാന്വേഷണത്തിനു ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം. മലപ്പുറം ഡിവൈഎസ്പി ടി.എസ്.സിനോജിനെയാണ് അന്വേഷണത്തിനു ചുമതലപ്പെടുത്തിയത്. പരാമർശത്തിന്റെ അടിസ്ഥാനത്തിൽ ജലീലിനെതിരെ കലാപാഹ്വാനമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തു കേസെടുക്കണമെന്നാവശ്യപ്പെട്ടു യൂത്ത് ലീഗ് നേതാവ് യു.എ.റസാഖ് എസ്പിക്കു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പ്രാഥമികാന്വേഷണത്തിനു നിർദേശം. പരാതിയിൽ ജലീലിനെതിരെ കേസെടുക്കണോയെന്നു തീരുമാനിക്കുക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.
Results 1-10 of 575