Activate your premium subscription today
മന്ത്രിമാർ വെറും കരാർ ജീവനക്കാരാണെന്നു മന്ത്രി പി. പ്രസാദ്. ഉദ്യോഗസ്ഥർ വിരമിക്കുന്നതു വരെ ഉണ്ടാകുമ്പോൾ 5 വർഷത്തേക്ക് മാത്രം തിരഞ്ഞെടുക്കപ്പെടുന്നവരാണ് മന്ത്രിമാർ. ഒരു അപേക്ഷയിൽ കാലതാമസം എന്നത് അഴിമതിയാണെന്നും മന്ത്രി പറഞ്ഞു. മാവേലിക്കര താലൂക്ക് ‘കരുതലും കൈത്താങ്ങും’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം∙ വീട് വയ്ക്കുന്നതിനു വേണ്ടി ഭൂമി തരംമാറ്റാനായുള്ള അപേക്ഷകളിൽ അതിവേഗം തീരുമാനമുണ്ടാകണമെന്നും നിയമപരമായ തടസങ്ങളുണ്ടെങ്കിൽ അപേക്ഷകരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് രണ്ടു ദിവസമായി ചേർന്ന ജില്ലാ കലക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുവൈത്തിൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽ സായാഹ്ന ഷിഫ്റ്റ് ആരംഭിച്ചു.
ഭരണത്തിന്റെ സ്വാദ് ശരിയായ തോതിൽ അനുഭവിക്കാൻ നാട്ടിലെ ജനങ്ങൾക്ക് കഴിയണമെന്നും അതിനുള്ള സാഹചര്യമൊരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വിമൻസ് കോളജിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരം ∙ സർക്കാർ അപേക്ഷാ ഫോമുകളിൽ അടിയന്തരമായി ലിംഗ നിഷ്പക്ഷത സ്വീകരിക്കാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ശുപാർശ. ഇതനുസരിച്ച് ‘ഭാര്യ’/ ‘ഭർത്താവ്’ എന്നതിനു പകരം ‘ജീവിത പങ്കാളി’ എന്ന് പ്രയോഗിക്കണമെന്നു സർക്കാർ നിർദേശിച്ചു.
ദുബായ് ∙ അച്ഛനും അമ്മയും ഓഫിസിൽ എന്തു ചെയ്യുകയാകും? മറ്റുള്ളവരോടുള്ള പെരുമാറ്റം എങ്ങനെയാണ്? ഓഫിസിൽ തിരക്കാണെന്നു പറയുന്നതിൽ കാര്യവുമുണ്ടോ?
ആലപ്പുഴ∙ ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി മതിലും കെട്ടിടവും നഷ്ടമായ സർക്കാർ സ്ഥാപനങ്ങൾക്കുള്ള നഷ്ടപരിഹാര വിതരണം വൈകുന്നു. ദേശീയപാത അതോറിറ്റിയിൽ നിന്നു സംസ്ഥാന സർക്കാരിന്റെ ഹെഡ് അക്കൗണ്ടിലേക്കു പണം നൽകിയിട്ടുണ്ടെങ്കിലും അതതു സ്ഥാപനങ്ങൾക്കുള്ള വിതരണമാണു നടക്കാത്തത്. ആശുപത്രികൾ, പൊലീസ് സ്റ്റേഷൻ, സ്കൂൾ തുടങ്ങി പതിനായിരത്തോളം സ്ഥാപനങ്ങൾ അടച്ചുറപ്പുള്ള ചുറ്റുമതിൽ ഇല്ലാത്ത നിലയിൽ തുടരുകയാണ്.
തൊടുപുഴ ∙ ജില്ലയിൽ ഉപതിരഞ്ഞടുപ്പ് നടക്കുന്ന വാർഡുകളിൽ 30ന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.പോളിങ് ബൂത്തുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേട്ടെടുപ്പിന്റെ തലേദിവസവും അവധിയായിരിക്കും. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ
ചാലക്കുടി ∙ വില്ലേജ് ഓഫിസും സബ് റജിസ്ട്രാർ ഓഫിസും തമ്മിലുള്ള വഴിത്തർക്കത്തിനൊടുവിൽ അതിർത്തി അളന്നുതിരിച്ചു കുറ്റികൾ സ്ഥാപിച്ചു. സബ് റജിസ്ട്രാർ ഓഫിസിലേക്കുള്ള വാഹനങ്ങൾ പോകുന്നതു വില്ലേജ് ഓഫിസിന്റെ സ്ഥലത്തു കൂടിയാണെന്നു കണ്ടെത്തിയെന്നും ‘കയ്യേറ്റം’ ഒഴിപ്പിക്കാൻ നടപടി വേണമെന്നും വില്ലേജ് ഓഫിസർ
കുമരനല്ലൂർ ∙ കപ്പൂർ പഞ്ചായത്തിലെ കാലഹരണപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുനീക്കിയില്ല; മുഖം നഷ്ടപ്പെട്ട് വിവിധ വകുപ്പു കാര്യാലയങ്ങൾ. കുമരനല്ലൂർ മാർക്കറ്റ് റോഡിൽ സ്ഥിതിചെയ്യുന്ന കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളാണ് പൊളിച്ചുനീക്കാതെ വർഷങ്ങളായി ഉപയോഗശൂന്യമായും അപകടാവസ്ഥയിലും കിടക്കുന്നത്. കൃഷിഭവൻ, സബ് റജിസ്ട്രാർ
Results 1-10 of 409