Activate your premium subscription today
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ പൂർണം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കട കമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ കൽപറ്റ,
കൽപ്പറ്റ∙ ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നാരോപിച്ച് എൽഡിഎഫും യുഡിഎഫും വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താലിൽ വയനാട് നിശ്ചലം. 12 മണിക്കൂർ ഹർത്താലിന്റെ ഭാഗമായി പ്രതിഷേധക്കാർ പലയിടത്തും വാഹനങ്ങൾ തടഞ്ഞു. ഹർത്താൽ ആണെന്ന് അറിയാതെ എത്തിയ നിരവധി യാത്രക്കാരാണ് അതിർത്തികളിൽ കുടുങ്ങിയത്.
കൽപറ്റ∙ ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നാരോപിച്ച് എൽഡിഎഫും യുഡിഎഫും വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ ചൊവ്വാഴ്ച. പുനരധിവാസം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്നും ദുരന്തബാധിതരോട് സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുകയാണെന്നും ആരോപിച്ച് യുഡിഎഫാണ് ആദ്യം ഹർത്താൽ പ്രഖ്യാപിച്ചത്.
കോഴിക്കോട്∙ ചേവായൂര് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ സംഘര്ഷത്തെ തുടര്ന്ന് കോഴിക്കോട് ജില്ലയില് കോണ്ഗ്രസ് പ്രഖ്യാപിച്ച ഹര്ത്താലിനിടെ സമരാനുകൂലികളും പൊലീസും തമ്മില് സംഘര്ഷം. കെഎസ്ആര്ടിസി, സ്വകാര്യ ബസുകള് അടക്കം വാഹനങ്ങൾ തടയാന് ശ്രമിച്ചത് സംഘര്ഷത്തിനിടയാക്കി. സ്വകാര്യ ബസ് ജീവനക്കാരും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
കോഴിക്കോട്∙ ചേവായൂര് സര്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ നാളെ കോൺഗ്രസിന്റെ ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഇന്നു നടന്ന ചേവായൂര് സര്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഘർഷം. വോട്ടര്മാരെ എത്തിക്കുന്ന വാഹനങ്ങൾക്കുനേരെ അക്രമം നടന്നു. പറയഞ്ചേരി ഗവ. ഹയർ സെക്കന്ഡറി സ്കൂളിലാണു വോട്ടെടുപ്പ് നടന്നത്.
പട്ടികജാതി – പട്ടികവർഗ സംവരണപ്പട്ടിക അട്ടിമറിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് ആരോപിച്ച് നാളെ സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്ന് വിവിധ ആദിവാസി – ദലിത് സംഘടനകൾ അറിയിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഭീം ആർമിയും വിവിധ സംഘടനകളും ദേശീയതലത്തിൽ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഭാഗമായാണു ഹർത്താൽ എന്ന് ഊരുകൂട്ടം ഏകോപന സമിതി ചെയർമാൻ നോയൽ വി. ശാമുവേൽ അറിയിച്ചു. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാടിനെ ഒഴിവാക്കും.
വൈപ്പിൻ∙ കടൽ കയറ്റത്തിന്റെ പശ്ചാത്തലത്തിൽ തീര സംരക്ഷണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടവനക്കാട് പഞ്ചായത്തിൽ നടത്തിയ ഹർത്താൽ പൂർണം. കടകൾ അടഞ്ഞു കിടന്നതിനു പുറമേ വാഹന ഗതാഗതവും സ്തംഭിച്ചു. സമരസമിതിയുടെ നേതൃത്വത്തിൽ പള്ളത്താംകുളങ്ങരയിൽ നിന്ന് എടവനക്കാട് അണിയൽ ജംക്ഷനിലേക്ക്
പത്തനംതിട്ട ∙ മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഏഴംകുളം–കൈപ്പട്ടൂർ റോഡിലെ ഓടയുടെ ഗതി മാറ്റിയെന്ന് ആരോപിച്ചു കോൺഗ്രസ് കൊടുമണ് പഞ്ചായത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. കടകൾ അടഞ്ഞു കിടന്നു. സർക്കാർ ഓഫിസുകളും സ്കൂളുകളും പ്രവർത്തിച്ചില്ല. പ്രവർത്തകർ
വടകര ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി അടിപ്പാത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വടക്കേ മുക്കാളിയിൽ വ്യാപാരികളുടെ സംഘടനകൾ കടകൾ അടച്ച് ഹർത്താൽ നടത്തി. അടിപ്പാതയ്ക്കു വേണ്ടി നാട്ടുകാർ നടത്തുന്ന സമരത്തിന് പിന്തുണ നൽകിയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായ സമിതി എന്നിവയുടെ നേതൃത്വത്തിൽ മുഴുവൻ
മൂന്നാർ ∙ യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ അടിച്ചുതകർത്ത ഒറ്റയാൻ തുമ്പിക്കയ്യിലെടുത്ത് എറിഞ്ഞ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ മൂന്നാർ കെഡിഎച്ച് വില്ലേജ് പരിധിയിൽ ഇന്ന് എല്ഡിഎഫ് ആഹ്വാനം ചെയ്ത ഹര്ത്താല് പിന്വലിച്ചു. കുടുംബത്തിന് അടിയന്തിരമായി 10 ലക്ഷം രൂപ ധനസഹായം നല്കുന്നതുള്പ്പെടെയുള്ള
Results 1-10 of 128