Activate your premium subscription today
വാഷിങ്ടൻ∙ വംശീയ വിദ്വേഷ പോസ്റ്റുകളുടെ പേരിൽ ഡോജ് (ഡിപാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) ൽ നിന്നും രാജിവച്ച ജീവനക്കാരനെ തിരികെ നിയമിക്കുമെന്ന് ഇലോൺ മസ്ക്. മുൻ ഡോജ് ജീവനക്കാരനായ മാർക്കോ എലിസിനെയാണ് ഇലോൺ മസ്ക് തിരികെ നിയമിക്കാൻ തീരുമാനിച്ചത്. തെറ്റ് ചെയ്യുന്നത് മാനുഷികമാണെന്നും ഇലോൺ മസ്ക് എക്സിൽ കുറിച്ചു. എക്സിൽ നടത്തിയ പോളിങ്ങിൽ വൻ ജനപിന്തുണ ലഭ്യമായതിനെ തുടർന്നാണ് മാർക്കോ എലിസിനെ നിയമിക്കാൻ തീരുമാനിച്ചത്. ‘‘തെറ്റ് ചെയ്യുന്നത് മാനുഷികമാണ്. ക്ഷമിക്കുന്നത് ദൈവികവും.’’ – മസ്ക് എക്സിൽ കുറിച്ചു. വംശീയ പോസ്റ്റിന്റെ പേരിൽ രാജിവച്ച എലിസിനെ തിരികെ നിയമിക്കണമോ എന്ന പോളിന് 78 ശതമാനം പേരാണ് അനുകൂലമായി പിന്തുണച്ചത്. ഇതോടെ എലിസിനെ തിരികെ നിയമിക്കാൻ ഇലോൺ മസ്ക് തീരുമാനിക്കുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് തുടങ്ങി നിരവധി പേരും എലിസിന്റെ മടങ്ങിവരവിനെ പിന്തുണ നൽകിയിരുന്നു.
ന്യൂഡൽഹി ∙ സമൂഹമാധ്യമത്തിലൂടെ ഹിന്ദു വിരുദ്ധ വികാരം പ്രചരിപ്പിച്ചുവെന്നാരോപിച്ചുള്ള പരാതിയിൽ മാധ്യമപ്രവർത്തക റാണാ അയൂബിനെതിരെ കേസെടുക്കാൻ റൗസ് അവന്യൂ കോടതിയുടെ ഉത്തരവ്. അഭിഭാഷകയായ അമിത സച്ദേവിന്റെ പരാതിയിലാണ് നടപടി.
മെറ്റയുടെ പുതിയ നിർദേശങ്ങൾ യൂറോപ്യൻ കമ്മീഷൻ സൂക്ഷ്മമായി പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജർമൻ ഡിജിറ്റൽ -ഗതാഗത മന്ത്രി ഡോ.ഫോൾക്കർ വിസിങ്. ലാസ് വെഗാസിലെ സിഇഎസ് ടെക്നോളജി ഷോ സന്ദർശിക്കുന്നതിനിടെയാണ് മെറ്റയുടെ നിർദേശങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയത്.
അബുദാബി ∙ യുഎഇയിൽ വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്.
വയനാട്∙ മുനമ്പം വിഷയത്തിലെ വിദ്വേഷ പരാമർശത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനും എതിരായ പരാതികളിൽ അന്വേഷണം അവസാനിപ്പിച്ചതായി കമ്പളക്കാട് പൊലീസ്. പരാതിക്കാരനായ കോൺഗ്രസ് നേതാവ് വി.ആർ.അനുപൂന്റെ മൊഴി പോലും എടുക്കാതെയാണ് ഏകപക്ഷീയമായി അന്വേഷണം അവസാനിപ്പിച്ചത്. ഈ പൊലീസ് സംവിധാനത്തിൽനിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനൂപ് പറഞ്ഞു.
ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രം എക്കാലത്തും അതേപടി നിലനിൽക്കേണ്ടതു ഭാവിയുടെ കൂടി ആവശ്യമായിവേണം കാണാൻ. അതുകൊണ്ടുതന്നെ, മഹനീയമായ ആ ആധാരശിലയിൽ ഒരു പോറൽപോലും ഏൽക്കാതെ സൂക്ഷിക്കേണ്ടതും ഭാവിതലമുറകൾക്കു വേണ്ടിയാണ്. വേർതിരിവുകളോ അസഹിഷ്ണുതയോ വിവേചനമോ നമ്മുടെ രാജ്യത്തിനുമേൽ കറയായിത്തീരാൻ പാടില്ല.
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതിയിൽ എന്തു നടപടി സ്വീകരിച്ചുവെന്നു ഡൽഹി കോടതി ആരാഞ്ഞു. നടപടി റിപ്പോർട്ട് സമർപ്പിക്കാൻ സാകേത് മെട്രൊപ്പൊലിറ്റൻ മജിസ്ട്രേട്ട് കാർത്തിക് തപാരിയ ഡൽഹി പൊലീസിനു നിർദേശം നൽകി. രാജസ്ഥാനിൽ ഏപ്രിൽ 21നു മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മതസ്പർധ വളർത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി ഖുർബാൻ അലി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
1950- 2015 കാലയളവിൽ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 84.68 ശതമാനത്തിൽനിന്ന് 78.06% ആയി കുറഞ്ഞെന്നും മുസ്ലിം ജനസംഖ്യ 9.84 ശതമാനത്തിൽനിന്ന് 14.09 % ആയി വർധിച്ചെന്നും പറയുന്ന പിഎം–ഇഎസി (പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി) റിപ്പോർട്ട് ഉണ്ടാക്കിയ രാഷ്ട്രീയ ഒച്ചപ്പാട് ചില്ലറയല്ല. കേന്ദ്രസർക്കാർ, ജനസംഖ്യയേയും രാഷ്ട്രീയ, വർഗീയ ആയുധമാക്കുകയാണെന്നായിരുന്നു പ്രധാന വിമർശനം. തിരഞ്ഞെടുപ്പുകാലത്തു ധ്രുവീകരണമുണ്ടാക്കാനും യഥാർഥ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുമാണ് ശ്രമമെന്നു സിപിഐ അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ആരോപിച്ചു. എന്നാൽ കോൺഗ്രസ് തന്ത്രപരമായ മൗനം പിന്തുടർന്നു. ബിജെപിയുടെ കെണിയിൽ വീണുകൊടുക്കേണ്ടതില്ലെന്ന ആലോചനയാകാം ഇതിനു പിന്നിൽ. പിഎം–ഇഎസി അംഗവും സാമ്പത്തികശാസ്ത്രജ്ഞയുമായ ഡോ.ഷമിക രവി, കൺസൽറ്റന്റ് അപൂർവ് കുമാർ മിശ്ര, ഏബ്രഹാം ജോസ് എന്നിവരാണ് റിപ്പോർട്ട് തയാറാക്കിയത്. തമിഴ്നാട് ഗവർണറും മുൻ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ആർ.എൻ. രവിയുടെ മകളാണ് ഷമിക. ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായ രാജ്യമാണ് ഇന്ത്യയെന്ന ആഖ്യാനമാണ് റിപ്പോർട്ട് നൽകുന്നതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യാവിഹിതത്തിലെ വളർച്ച സംബന്ധിച്ച ആശങ്ക പങ്കുവയ്ക്കാനാണ് പല ബിജെപി നേതാക്കളും ഈ റിപ്പോർട്ട് ഉപയോഗിച്ചത്. സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രിക്ക് ഉപദേശങ്ങൾ നൽകുന്ന സമിതിയാണ് ഇഎസി. റിപ്പോർട്ട് വിവാദമായ സാഹചര്യത്തിൽ അതു തയാറാക്കിയ പിഎ–ഇഎസി അംഗം ഡോ.ഷമിക രവി 'മനോരമ ഓൺലൈൻ പ്രീമിയ'ത്തിൽ സംസാരിക്കുന്നു. യുഎസ് കേന്ദ്രമായ ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷനിലെ ഇന്ത്യ സെന്റർ സീനിയർ ഫെലോ കൂടിയായ ഷമിക ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ വിസിറ്റിങ് പ്രഫസറുമാണ്.
നമ്മുടെ രാജ്യത്തിന്റെ കാതലായ മൂല്യങ്ങൾക്കും ജനാധിപത്യ മര്യാദകൾക്കും നിരക്കാത്ത വാക്കും പ്രവൃത്തിയും സ്വന്തം ഭാഗത്തുനിന്നുണ്ടായിക്കൂടെന്ന അടിസ്ഥാനബോധ്യം രാഷ്ട്രീയ നേതാക്കൾക്ക് എല്ലായ്പോഴും വേണ്ടതാണ്. പ്രധാനമന്ത്രിമുതൽ ഗ്രാമപ്പഞ്ചായത്ത് അംഗംവരെ ഈ ബോധ്യം പ്രകടിപ്പിക്കുകയും വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വിവാദ പ്രസംഗങ്ങൾ അതുകൊണ്ടുതന്നെയാണു ഗൗരവമാനം കൈവരിക്കുന്നതും.
ന്യൂഡൽഹി ∙ ആദ്യഘട്ടം തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം കുറഞ്ഞതാണ്, ബിജെപി തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രത്തിൽ പൊടുന്നനെ മാറ്റം കൊണ്ടുവരാൻ കാരണമെന്നു വിലയിരുത്തപ്പെടുന്നു. വികസനം, മോദി ഗാരന്റി തുടങ്ങിയ മുദ്രാവാക്യങ്ങളിൽനിന്ന് വർഗീയ വിഭജനമെന്ന തന്ത്രത്തിലേക്കുള്ള മാറ്റത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേതൃത്വം നൽകുകയും ചെയ്തു. കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ശക്തമായി രംഗത്തുവരികയും തിരഞ്ഞെടുപ്പു കമ്മിഷന് ഒട്ടേറെ പരാതികൾ ലഭിക്കുകയും ചെയ്തിട്ടും മൂന്നാംദിവസവും പറഞ്ഞത് ഉച്ചത്തിൽ ആവർത്തിക്കുകയാണു മോദി ചെയ്തത്.
Results 1-10 of 93