Activate your premium subscription today
ന്യൂഡൽഹി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അപ്പീലുകളിൽ സുപ്രീം കോടതി ഉത്തരവ് ഈ മാസം 27ന്. കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീലുകളാണ് സുപ്രീം കോടതി ഇന്നു പരിഗണിച്ചത്. പരാതികളില്ലാതെ കേസെടുത്തത് എന്തിനെന്നും ഇതു വിചിത്രമാണെന്നും സുപ്രീം കോടതി വാക്കാൽ പറഞ്ഞു.
കൊച്ചി ∙ ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന് 8 പരാതികൾ കൂടി ലഭിച്ചെന്നും ഇതിൽ അഞ്ചെണ്ണത്തിൽ കേസ് റജിസ്റ്റർ ചെയ്തെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നോഡൽ ഓഫിസർക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു 5 കേസുകൾ. 3 പരാതികൾ തുടർ നടപടികൾക്കായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനു കൈമാറിയിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറൽ (എജി) കെ.ഗോപാലകൃഷ്ണകുറുപ്പ് വിശദീകരിച്ചു.
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഇതുവരെ 40 കേസുകൾ റജിസ്റ്റർ ചെയ്തെന്നു സംസ്ഥാന സര്‍ക്കാര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 35 കേസുകളെടുത്തു. നോഡല്‍ ഓഫിസര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് 5 കേസുകൾ. 7 കേസുകളില്‍ കുറ്റപത്രം നല്‍കിയെന്നും
‘എന്നടാ പണ്ണി വച്ചിറ്ക്കേ’ എന്ന് ആദ്യം കേരളത്തോട് ചോദിച്ചത് തമിഴ്നാടാണ്; മഞ്ഞുമ്മൽ ബോയ്സ് കണ്ടിട്ട്. കുഴിയിലേക്ക് വീണ സുഭാഷിനെ കൂട്ടുകാർ ഉയർത്തിയെടുത്തപ്പോൾ ഒപ്പം പോന്നത് കോടികളായിരുന്നു. കേരളത്തിൽ അതിവേഗം നൂറു കോടിയടിക്കുന്ന സിനിമയായും മഞ്ഞുമ്മൽ ബോയ്സ് മാറി. പ്രേമലുവും ആവേശവും മാർക്കോയുമെല്ലാം തങ്ങളാലാകും വിധം പല സംസ്ഥാനങ്ങളിൽനിന്നുള്ള പ്രേക്ഷകരെ മലയാള സിനിമയുടെ ആരാധകസംഘത്തിലേക്കു കൂട്ടി. കേരളത്തെ ഒരു ‘പാൻ ഇന്ത്യൻ’ ലെവലിലേക്ക് മലയാള സിനിമ ഉയർത്തിയ വർഷമാണ് കടന്നു പോകുന്നത്. വെള്ളിത്തിരയിൽ മാത്രമല്ല മികച്ച സിനിമകളൊരുക്കി ‘കേരള മോഡൽ’ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായത്; ആ വെള്ളിവെളിച്ചത്തിനു പുറത്ത് സിനിമാലോകത്തെ സ്ത്രീ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ‘നമുക്കും വേണം ഒരു ഹേമ കമ്മിറ്റി’ എന്ന് ടോളിവുഡും കോളിവുഡും സാൻഡൽവുഡും ബോളിവുഡുമെല്ലാം പറഞ്ഞപ്പോൾ അതിനു വഴിതെളിച്ചതും കേരളംതന്നെ. ഈ വർഷം ഞങ്ങൾ മികവിന്റെ മയിൽപ്പീലിയാട്ടം നടത്തും എന്നു പ്രഖ്യാപിച്ചായിരുന്നു 2024ലെ ആദ്യ ഹിറ്റ് സിനിമ ‘ആട്ട’ത്തിന്റെ വരവു തന്നെ. തീയറ്ററിൽ മാത്രമല്ല, പ്രേക്ഷകമനസ്സിലും നിറഞ്ഞുനിന്നു ആട്ടം. മികച്ച ഫീച്ചർ ഫിലിമിനും എഡിറ്റിങ്ങിനും തിരക്കഥയ്ക്കുമുള്ള എഴുപതാം ദേശീയ അവാർഡ് വാങ്ങി തുടക്കം ഗംഭീരമാക്കുകയും ചെയ്തു. പല സംസ്ഥാനങ്ങളും റീറിലീസുകൾ പയറ്റി പരാജയപ്പെട്ടെങ്കിലും വർഷങ്ങൾക്കിപ്പുറം ഡിജിറ്റൽ ഭംഗിയേറ്റി തീയറ്ററിലെത്തിച്ച ദേവദൂതൻ നേടിയ വിജയം മലയാള സിനിമയ്ക്കുതന്നെ അദ്ഭുതമായിരുന്നു. പൂമാനമേയും പൂവേ പൂവേ പാലപ്പൂവേയുമെല്ലാം തിരിച്ചെത്തിയപ്പോൾ അത് മലയാള സിനിമയിൽ പോയകാലത്തിന്റെ നറുമണം പടർത്തുന്ന നിമിഷങ്ങളായി. ഇത്തരത്തിൽ കേരളം മാത്രമല്ല ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത പലതും സംഭവിച്ചു മലയാള സിനിമയിൽ. വിജയിക്കാത്ത ചിത്രങ്ങളിലെ ഡയലോഗുകളും പാട്ടുകളും ഹിറ്റായി. വിജയിച്ച ചിത്രങ്ങൾത്തന്നെ പ്രേക്ഷകർ രസിച്ചു കണ്ടെങ്കിലും എന്നന്നേക്കുമായി ഓർത്തുവയ്ക്കാൻ ഒരു ഡയലോഗോ പാട്ടോ പോലും ബാക്കിവയ്ക്കാതെ തീയറ്റർ വിട്ട സംഭവങ്ങളുമുണ്ടായി. പരീക്ഷണങ്ങളും ഏറെയായിരുന്നു മലയാളത്തിൽ. നടിമാരില്ലാത്ത സിനിമകളിറങ്ങുന്നുവെന്നു പഴികേട്ട അതേ മലയാളത്തിൽ ഏറ്റവും ശക്തരായ സ്ത്രീകഥാപാത്രങ്ങളുടെ സിനിമകളും കയ്യടിനേടി. മലയാള സിനിമയിൽ 2024ലുണ്ടായ അത്തരം ചില മാറ്റങ്ങളെ തിരഞ്ഞെടുത്ത് ഗ്രാഫിക്സ് രൂപത്തിൽ അവതരിപ്പിക്കുകയാണിവിടെ...ആട്ടത്തിൽ തുടങ്ങി ബറോസിലെത്തി നിന്ന, ആവേശം വിതറുന്ന ആ കാഴ്ചകളിലൂടെ...
സംഭവബഹുലമായ ഒരു വർഷമാണ് കടന്നുപോകുന്നത്. നേട്ടങ്ങളും അതിനേക്കാളേറെ നഷ്ടങ്ങളും കണ്ട ഒരാണ്ട്. കേരളത്തിനുമുണ്ട്, പോയ വർഷത്തെപ്പറ്റി സങ്കടത്തിന്റെ നനവും സന്തോഷത്തിന്റെ പ്രകാശവുമുള്ള ഓർമകൾ.
ഉരുളെടുത്ത ചൂരൽമലയും മുണ്ടക്കൈയുമായിരുന്നു 2024 ൽ കേരളത്തിന്റെ നെഞ്ചിലെ ഉണങ്ങാത്ത മുറിവ്. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയവും പൂരം വിവാദവും ഹേമ കമ്മിറ്റി റിപ്പോർട്ടും മലയാളത്തിന്റെ മേൽവിലാസം തന്നെയായിരുന്ന എംടിയുടെ വിടവാങ്ങലുമൊക്കെ കണ്ട വർഷം. 2024ലെ പ്രധാന സംഭവങ്ങളിലേക്ക്...
ദ്വാരക∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന ഘട്ടത്തിൽ തനിക്ക് ഉണ്ടായത് വിഷമം കലർന്ന സന്തോഷമാണെന്ന് നടി പാർവതി തിരുവോത്ത്. വയനാട് സാഹിത്യോത്സവത്തിൽ ‘അവൾ ചരിത്രമെഴുതുകയാണ്’ എന്ന സെഷനിൽ മാധ്യമപ്രവർത്തക അന്ന എം.വെട്ടിക്കാടുമായി സംവദിക്കുകയായിരുന്നു അവർ. സ്ത്രീകൾ ‘ഫ്രഷ്’ ആയിരിക്കണമെന്ന കാഴ്ചപ്പാട്
കൊച്ചി∙ സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയിൽ നടൻമാർക്കെതിരെ കേസെടുത്ത് കൊച്ചി പൊലീസ്. നടന്മാരായ ബിജു സോപാനം, എസ്.പി.ശ്രീകുമാർ എന്നിവർക്കെതിരെയാണ് ഇൻഫോപാർക്ക് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
കൊച്ചി ∙ ഹേമ കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകാത്തവർക്കും സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിനു പരാതി നൽകാമെന്നു ഹൈക്കോടതി. മൊഴി നൽകിയവർക്കു ഭീഷണിയുണ്ടെങ്കിൽ ഇക്കാര്യം അറിയിക്കാൻ നിയോഗിച്ച നോഡൽ ഓഫിസറെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
കൊച്ചി∙ ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയിൽനിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ. സാന്ദ്ര തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടി എറണാകുളം സബ് കോടതിയാണ് സ്റ്റേ ചെയ്തത്. അന്തിമ ഉത്തരവ് വരുംവരെ സാന്ദ്രയ്ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അംഗമായി തുടരാം. സാന്ദ്ര തോമസ് നല്കിയ ഉപഹര്‍ജിയിലാണ് സബ് കോടതിയുടെ ഉത്തരവ്. തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര എറണാകുളം സബ്കോടതിയെ സമീപിച്ചത്.
Results 1-10 of 369