Activate your premium subscription today
വാഷിങ്ടൻ∙ യെമനിലെ ഹൂതി വിമതരെ യുഎസിലെ ട്രംപ് ഭരണകൂടം വീണ്ടും ഭീകരസംഘടനകളുടെ പട്ടികയില് ഉള്പ്പെടുത്തി. ബുധനാഴ്ചത്തെ എക്സിക്യൂട്ടീവ് ഉത്തരവിലാണ് ഹൂതികളുടെ കാര്യം ഉൾപ്പെട്ടത്. ഇതുപ്രകാരം സ്ഥിതിഗതികൾ മനസ്സിലാക്കി 30 ദിവസത്തിനകം സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ റിപ്പോർട്ട് സമർപ്പിക്കണം. പിന്നാലെ 15
‘‘നിമിഷയുടെ ശിക്ഷ നടപ്പാക്കാൻ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ എന്നാണ് ഞാനറിഞ്ഞത്. ആ ജീവൻ രക്ഷിക്കാനായി എല്ലാവരും സഹായിക്കണം. എന്റെ അവസാനത്തെ അപേക്ഷയാണിത്.’’ യെമൻ പൗരനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചതിന്റെ പേരിൽ യെമൻ ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ച, പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുടെ വാക്കുകളാണിത്. 2018ലാണ് കൊലപാതകക്കുറ്റത്തിന്റെ പേരിൽ യെമൻ നിമിഷപ്രിയയെ ജയിലിലടച്ചത്. 2023ൽ സുപ്രീം കോടതി വധശിക്ഷ ശരിവച്ചു. ഏറ്റവും ഒടുവിൽ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവിൽ യെമൻ പ്രസിഡന്റ് റഷാദ് അൽ അലിമി ഒപ്പുവച്ചതോടെ മോചനസാധ്യതകൾക്കായി ഇനി നിമിഷപ്രിയയുടെ മുന്നിലുള്ളത് ഒരു മാസത്തോളം സമയം മാത്രം. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബം ആശ്വാസധനം സ്വീകരിച്ച് മാപ്പുനൽകുക മാത്രമാണ് ഇനി മുന്നിലുള്ള ഏകവഴി. നിമിഷപ്രിയയെ മോചിപ്പിക്കാൻ കേസിന്റെ തുടക്കം മുതൽ കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ചിരുന്നെങ്കിലും യെമനിൽ തുടരുന്ന ആഭ്യന്തര സംഘർഷങ്ങളും ഹൂതികളുടെ ഭരണവുമാണ് സാധ്യതകൾ സങ്കീർണമാക്കിയത്. നിമിഷപ്രിയയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സമ്മതിക്കുമ്പോഴും, കടുത്ത ചൂഷണങ്ങൾക്കൊടുവിൽ ജീവൻ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊല ചെയ്യേണ്ടിവന്നതെന്നാണ് കുടുംബത്തിന്റെ വാദം. എന്തായിരുന്നു നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിക്കുന്നതിലേക്ക് നയിച്ച കേസ്? ഇനി മോചനത്തിനായി കേന്ദ്ര സർക്കാരിന്റെ മുന്നിലുള്ള വഴികൾ എന്തെല്ലാമാണ്?
ജറുസലം∙ യെമനിൽനിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിനെ യുഎസിന്റെ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം (താഡ്) ഉപയോഗിച്ച് തകർത്ത് ഇസ്രയേൽ. ഇറാൻ പിന്തുണയുള്ള ഹൂതി വിമതരാണ് മിസൈൽ പ്രയോഗിച്ചതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. യുഎസിന്റെ പ്രധാന മിസൈൽ സംവിധാനമാണ് താഡ്. ആദ്യമായാണ് ഈ മിസൈൽ സംവിധാനം ഇസ്രയേൽ ഉപയോഗിക്കുന്നത്. ഒക്ടോബറിലാണ് മിസൈൽ സംവിധാനം ഇസ്രയേൽ സൈന്യത്തിന്റെ ഭാഗമായത്.
ജറുസലം ∙ യെമനിലെ വിമത വിഭാഗമായ ഹൂതികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ. പ്രാദേശിക സമയം രാവിലെ 6:35 നായിരുന്നു ആക്രമണം. അതിർത്തി കടന്ന് മിസൈൽ ഇസ്രയേലിൽ എത്തിയതോടെ ടെൽ അവീവിലും മധ്യഇസ്രയേലിലുടനീളവും സൈറണുകൾ മുഴങ്ങി. ഇതോടെ ജനങ്ങൾ അഭയകേന്ദ്രങ്ങളിലേക്ക് ഓടി. തുടർന്ന് ഇന്റർസെപ്റ്റർ ഉപയോഗിച്ച് തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ വയലുകളിലും ഒരു റെയിൽവേ സ്റ്റേഷന് സമീപവും പതിച്ചതായാണ് റിപ്പോർട്ടുകൾ. ആളപായമില്ലെങ്കിലും ഒമ്പതു പേർക്ക് പരിക്കേറ്റു.
ഇസ്രയേലും ഹമാസും ഹിസ്ബുല്ലയും ഒരുഭാഗത്ത് യുദ്ധം തുടരുകയാണ്. ഇറാനും അതിന്റെ ഭാഗമാകുമോയെന്ന ആശങ്കയിലാണ് ലോകം. അതിനിടെ മധ്യപൂർവേഷ്യയ്ക്ക് മറ്റൊരു വൻ തലവേദന കൂടി സൃഷ്ടിച്ചിരിക്കുകയാണ് ഹൂതി വിമതരുടെ കടലാക്രമണം. ഓഗസ്റ്റ് 29നാണ്, ഹൂതി വിമതർ ചെങ്കടലിൽ ഒരു എണ്ണ ടാങ്കറിൽ ബോംബ് വച്ച് സ്ഫോടനം നടത്തി തകർക്കാൻ ശ്രമം നടത്തിയത്. നിരവധി രാജ്യങ്ങളെ സാമ്പത്തികമായും പാരിസ്ഥിതികപരമായും ബാധിക്കുന്നതാണ് ഈ ആക്രമണം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നിന്റെ സുരക്ഷയെ മുൾമുനയിലാഴ്ത്തുന്ന നീക്കം കൂടിയായി ഇത്. ബാബ്-എൽ-മണ്ടേബ് കടലിടുക്കിലൂടെ പ്രതിദിനം 62 ലക്ഷം ബാരൽ എണ്ണ കൊണ്ടുപോകുന്ന, ആഗോള എണ്ണ വിതരണത്തിന്റെ നിർണായക ചോക്ക് പോയിന്റായ ഏദൻ കടലിടുക്കിനു സമീപമാണ് ആക്രമണം നടന്നിരിക്കുന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു. വടക്കൻ യെമൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാൻ അനുകൂല ഗ്രൂപ്പായ ഹൂതികളാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. യെമനിലെ ആഭ്യന്തരയുദ്ധത്തിൽ ഇടപ്പെട്ട സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തോടുള്ള പ്രതികാരമായും ഇസ്രയേലിനെതിരായ പോരാട്ടത്തിന്റെ ഭാഗമായുമാണ് ഈ ആക്രമണമെന്നാണ് ഹൂതി വിമതരുടെ ന്യായം.
ജറുസലം∙ ഇസ്രയേൽ വിമാനങ്ങൾ ഹൂതി നിയന്ത്രണത്തിലുള്ള യെമനിലെ ഹുദൈദ തുറമുഖത്തിൽ ആക്രണം നടത്തി. മൂന്നുപേർ കൊല്ലപ്പെട്ടു. ടെൽഅവീവിൽ ആക്രമണം നടത്തുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം. ‘‘ഇസ്രയേലി പൗരൻമാരുടെ രക്തത്തിനു വില നൽകേണ്ടി വരുമെന്ന്’’–ഇസ്രയേൽ പ്രതിരോധ മന്ത്രി യൊയാവ് ഗാലന്റ് പറഞ്ഞു.
സന (യെമൻ) ∙ തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിലെ ഇസ്രയേൽ വ്യോമാക്രമണത്തിനു തിരിച്ചടിയുമായി യെമനിലെ ഹൂതികൾ. ചെങ്കടലിലും മെഡിറ്ററേനിയൻ കടലിലുമായിരുന്നു ഹൂതികളുടെ ആക്രമണം. എണ്ണ ടാങ്കർ ഉൾപ്പെടെ 3 കപ്പലുകളെയാണ് ഇവർ ഉന്നമിട്ടത്. ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ആക്രമണം.
ദുബായ് ∙ യെമനിലെ ഹൂതികളുടെ താവളങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ 7 റഡാർ കേന്ദ്രങ്ങൾ തകർത്തെന്ന് യുഎസ് മിലിറ്ററി സെൻട്രൽ കമാൻഡ് അറിയിച്ചു. ഇക്കാര്യം ഹൂതികൾ സ്ഥിരീകരിച്ചിട്ടില്ല. ചെങ്കടലിലെ കപ്പൽനീക്കം അറിയാൻ ഹൂതികൾ ഉപയോഗിച്ചിരുന്ന റഡാറുകളാണു തകർത്തതെന്ന് യുഎസ് അവകാശപ്പെട്ടു.
ജറുസലം∙ ഹൂതി ആക്രമണത്തിന് ഇരയായ പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു. നാവികസേനയുടെ ഐഎൻഎസ് കൊച്ചിയും രക്ഷാദൗത്യത്തിൽ പങ്കാളികളായി. ചെങ്കടലിൽ വച്ചായിരുന്നു ഹൂതി ആക്രമണം. കപ്പലിൽ ഉണ്ടായിരുന്ന 22 ഇന്ത്യൻ ജീവനക്കാരെയടക്കം 30 പെരെയും രക്ഷപ്പെടുത്തി. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട എണ്ണക്കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്.
റിയാദ് ∙ ചെങ്കടലിൽ യെമനിലെ ഹൂതികൾ ബുധനാഴ്ച ചരക്കുകപ്പലിനുനേരെ നടത്തിയ മിസൈലാക്രമണത്തിൽ 3 കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. 2 ഫിലീപ്പീൻസുകാരും ഒരു വിയറ്റ്നാം പൗരനുമാണു കൊല്ലപ്പെട്ടത്. ഹൂതികളുടെ ആക്രമണത്തിൽ ആളപായം ഉണ്ടാകുന്നത് ഇതാദ്യമാണ്. മിസൈലാക്രമണത്തിൽ തീപിടിച്ച ഗ്രീസ് ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിൽ നിന്ന് ഇന്ത്യക്കാരൻ ഉൾപ്പെടെ 21 ജീവനക്കാരെ ഇന്ത്യൻ നാവിക സേന ഒഴിപ്പിച്ചു.
Results 1-10 of 50