Activate your premium subscription today
ടെഹ്റാൻ/വാഷിങ്ടൻ ∙ സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെ തടവിലാക്കിയ എവിൻ ജയിലിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തടവുകാരും അവരെ കാണാനെത്തിയ ബന്ധുക്കളും ജീവനക്കാരുമുൾപ്പെടെ കൊല്ലപ്പെട്ടത് 71 പേരെന്ന് ഇറാൻ നീതിന്യായ വകുപ്പിന്റെ വെളിപ്പെടുത്തൽ. ജയിൽ ആക്രമണത്തെ ഇറാൻ ഭരണകൂട വിരുദ്ധ സംഘടനയായ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ഇൻ ഇറാൻ ഉൾപ്പെടെയുള്ളവർ വിമർശിക്കുന്നതിനിടെയാണു കണക്കുകൾ പുറത്തുവന്നത്. ഈ മാസം 23ന് ആയിരുന്നു ജയിൽ ആക്രമണം.
ലോകയുദ്ധങ്ങളും ജൂതവംശഹത്യയും ജനദുരിതവും തച്ചുടച്ച ഇരുപതാം നൂറ്റാണ്ടിന്റെ ഇരുണ്ടകാലങ്ങളിൽ പ്രതീക്ഷയുടെ ദീപമായി അവതരിച്ച ഐക്യരാഷ്ട്ര സംഘടനയ്ക്ക് എൺപതാണ്ട്. ഐക്യരാഷ്ട്ര സംഘടനയ്ക്കു (യുണൈറ്റഡ് നേഷൻസ് – യുഎൻ) വിത്തിട്ട യുഎൻ ചാർട്ടർ 1945 ജൂൺ 26ന് സാൻഫ്രാൻസിസ്കോയിൽ ഒപ്പുവച്ചതിന്റെ വാർഷികം പ്രമാണിച്ച് പൊതുസഭ ഇന്നലെ പ്ലീനറി യോഗം ചേർന്നു. സമാധാനവും വികസനവും മനുഷ്യാവകാശ സംരക്ഷണവും ഉറപ്പാക്കാനായി വിവിധ രാജ്യങ്ങൾ കൈകോർത്തു രൂപീകരിച്ച ആഗോള സംഘടനയാണ് യുഎൻ.
നമ്മുടെ ജനാധിപത്യം അപമാനിക്കപ്പെട്ട 21 മാസങ്ങളുടെ കയ്പുള്ള ഓർമയ്ക്കു പേര്, അടിയന്തരാവസ്ഥ. ഒപ്പം, കൊടിയ മൗലികാവകാശധ്വംസനങ്ങളുടെ ഓർമയ്ക്കും. മറന്നുകൂടാത്തത്; ഇനിയൊരിക്കലും ആവർത്തിച്ചുകൂടാത്തതും. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, അൻപതു വർഷംമുൻപ് ഇതേ ദിവസമാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വ്യക്തിസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനും രാഷ്ട്രീയസ്വാതന്ത്ര്യത്തിനുംമേൽ ഏകാധിപത്യത്തിന്റെ ചങ്ങലവിലക്കു വീഴുകയായിരുന്നു ആ ദിവസംമുതൽ.
കഴിഞ്ഞ ഡിസംബറിലെ നനുത്ത ചാറ്റൽമഴയുള്ള ആ ദിവസം ഗീതയെന്ന പതിനെട്ടുകാരിക്ക് ഒരിക്കലും വിട്ടുപോകാത്ത പേക്കിനാവാണ്. ഭർത്താവ് പൊന്നണ്ണയ്ക്കൊപ്പം കാപ്പിത്തോട്ടത്തിലെ പണിയിലായിരുന്നു അവൾ. വിശന്നപ്പോഴാണ് തോട്ടത്തിലെ പ്ലാവിൽ വിളഞ്ഞു നിൽക്കുന്ന ചക്ക കണ്ടത്. കൊതി പറഞ്ഞപ്പോൾ അത് പറിക്കാനായി പൊന്നണ്ണ പ്ലാവിൽ കയറി. അപ്പോൾ ദൂരെനിന്ന് വേട്ടനായ്ക്കളുടെ കുര ഉയർന്നു. തോട്ടത്തിലെ സൗക്കാർ (കാവൽക്കാരൻ) ചിന്നപ്പയുടെ വരവായിരുന്നു അത്. പ്ലാവിലിരിക്കുന്ന പൊന്നണ്ണയെ ആണ് ചിന്നപ്പ വന്നപ്പോൾ കണ്ടത്. അനുമതിയില്ലാതെ പ്ലാവിൽ കയറിയ ജോലിക്കാരന്റെ ‘വിശപ്പ്’ ഇഷ്ടപ്പെടാത്ത ചിന്നപ്പ കൈയിലുള്ള തോക്കു കൊണ്ട് അതിനു മറുപടി നൽകി. ഗീതയുടെ കൺമുന്നിൽ വച്ച് പൊന്നണ്ണയെ ചിന്നപ്പ വെടിവച്ചു കൊന്നു. കുടകിലെ കാപ്പിത്തോട്ടങ്ങളിൽ വിയർപ്പായും ചോരയായും വളമാകുന്ന നൂറുകണക്കിനു ജീവനുകളിലൊന്നായി അവൻ മാറി. ആ ജീവിതങ്ങൾ പൊലിയുന്ന മരണനിലങ്ങളിലേക്കുള്ള ഒരു യാത്രയാണിത്.
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ വൈദ്യുതത്തൂണിൽ കെട്ടിയിട്ടു തല്ലിച്ചതച്ച സംഭവം ഉയർത്തുന്ന പ്രധാനചോദ്യം ഇതാണ്: സമൂഹത്തിൽ ഉയർന്നതെന്നു പറയപ്പെടുന്ന ശ്രേണിയിൽപ്പെട്ട ഒരാൾക്ക്, സമാനസാഹചര്യത്തിൽ ഇത്തരത്തിൽ മർദനമേൽക്കേണ്ടിവരുമായിരുന്നോ? ഇല്ലെന്നു പറയാൻ ഒരു തവണപോലും ആലോചിക്കേണ്ട കാര്യമില്ല. വസ്ത്രംകൊണ്ടും നിറംകൊണ്ടും രൂപംകൊണ്ടും ഒരാളെക്കുറിച്ചു മുൻവിധി തീർക്കുന്ന സമീപനവും അരികുജീവിതങ്ങളോടുള്ള വിവേചനവും ഈ നാട്ടിൽ ഇപ്പോഴും നിലനിൽക്കുന്നുവെന്നതിന് അതിക്രൂരസാക്ഷ്യമായി നിൽക്കുകയാണ് സിജു എന്ന ആ യുവാവ്.
തിരുവനന്തപുരം∙ പേവിഷബാധയെ തുടർന്ന് സമീപ ദിവസങ്ങളിലുണ്ടായ മരണങ്ങളുടെ കാരണങ്ങൾ അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ഒരു മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ന്യൂഡൽഹി ∙ യുഗാണ്ടയിൽ അകാരണമായി ദിവസങ്ങളോളം തടവിൽ കഴിഞ്ഞതിന്റെ ദുരിതം വെളിപ്പെടുത്തി ഇന്ത്യൻ വംശജയായ ശതകോടീശ്വരപുത്രി. അടിസ്ഥാന സൗകര്യങ്ങൾ പോലും ജയിലിൽ നൽകിയില്ലെന്നു വ്യവസായികളായ പങ്കജ് ഓസ്വാളിന്റെയും രാധികാ ഓസ്വാളിന്റെയും മകൾ വസുന്ധര ഓസ്വാൾ പറഞ്ഞു. കൊലപാതകക്കുറ്റത്തിനാണ് 20 ദിവസത്തോളം വസുന്ധരയെ
2025 ഫെബ്രുവരി ആദ്യവാരം ന്യൂസീലൻഡ് കൗതുകകരമായ ഒരു ബിൽ പാസാക്കി. അവിടുത്തെ പ്രശസ്തമായ ഒരു അഗ്നിപർവതത്തിന് ‘മനുഷ്യ പദവി’ നൽകി. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ മൗണ്ട് ടറനാക്കി എന്ന അഗ്നിപർവതത്തിനായിരുന്നു ഒരു മനുഷ്യനുള്ള എല്ലാ അവകാശങ്ങളും നൽകി ബിൽ പാസാക്കിയത്. എന്തിനായിരുന്നു ഇത്തരമൊരു കൗതുകനീക്കം? അതിന്റെ ഉത്തരം പറയും മുൻപേ ന്യൂസീലൻഡിലെ മാവോറി എന്ന ഗോത്രത്തെപ്പറ്റി തീർച്ചയായും അറിഞ്ഞിരിക്കണം. ന്യൂസീലൻഡ് ജനതയിൽ 17.8% വരുന്ന ഗോത്രജനവിഭാഗമാണ് മാവോറികൾ. അതായത്, ന്യൂസീലൻഡിലെ ആറിൽ ഒരാളെന്ന കണക്കിന് മാവോറി വിഭാഗക്കാരനാണ്. മനുഷ്യരും മരങ്ങളും ചെടികളും പർവതങ്ങളും മൃഗങ്ങളുമെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നു വിശ്വസിക്കുന്നവരാണ് മാവോറികള്. ഇവരെ സംബന്ധിച്ചിടത്തോളം ടറനാക്കി പർവതവും പാവനമായ സ്ഥലമാണ്. പണ്ട് ബ്രിട്ടിഷ് അധിനിവേശകാലത്ത് മാവോറികളുടെ ഭൂമി തട്ടിയെടുക്കുന്നതുൾപ്പെടെയുള്ള ക്രൂരത ന്യൂസീലൻഡിൽ അരങ്ങേറിയിരുന്നു. കോളനിവൽക്കരണത്തിന്റെ ആ മോശം കാലത്തെ ഓർമകൾ മായ്ച്ചു കളയാനായി, ഒരു പ്രായശ്ചിത്തമെന്ന നിലയിലാണ് പാവനമായ പർവതത്തിന് മനുഷ്യ പദവി നൽകി മാവോറികളെ സർക്കാർ ‘ആശ്വസിപ്പിച്ചത്’. എന്തുകൊണ്ടാണ് മാവോറികളോട് സർക്കാരിന് ഇത്രയും സ്നേഹം? അതിനു പിന്നിൽ കോളനിവൽക്കരണം മാത്രമല്ല കാരണം. ഏതാനും മാസം മുൻപ്, കൃത്യമായി പറഞ്ഞാൽ 2024 നവംബറിൽ അതിശക്തമായ മാവോറി പ്രക്ഷോഭമാണ് ന്യൂസീലൻഡ് കണ്ടത്. ആയിരക്കണക്കിന് മാവോറികൾ തെരുവിലിറങ്ങി.
കോട്ടയം ∙ ഗവ. നഴ്സിങ് കോളജിൽ മറ്റു 4 വിദ്യാർഥികൾ കൂടി അതിക്രൂര റാഗിങ്ങിന് ഇരയായതായി വിവരം പുറത്തുവന്നു. നേരത്തേ പരാതി നൽകിയ ഇടുക്കി സ്വദേശി ലിബിൻ കൊടുത്ത മൊഴിയിലാണ് മറ്റു 4 പേർകൂടി ഉപദ്രവിക്കപ്പെട്ടെന്ന വിവരം പുറത്തായത്. ഇവർ പരാതി നൽകിയിരുന്നില്ല.
അഹമ്മദാബാദ് ∙ 2002 ഗുജറാത്ത് കലാപത്തിലെ ഇരകളുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ അമ്മമുഖമായിരുന്നു ഇന്നലെ അന്തരിച്ച സാകിയ ജാഫ്രി. ഭർത്താവ് ഇഹ്സാൻ ജാഫ്രി ഉൾപ്പെടെ കലാപത്തിൽ കൊല്ലപ്പെട്ടവർക്കു നീതിതേടി, പ്രായത്തിന്റെ അവശതകൾ വകവയ്ക്കാതെ പതിറ്റാണ്ടുകളാണു സാകിയ പോരാടിയത്. മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതെൽവാദ് ഉൾപ്പെടെയുള്ളവർ കൂടെനിന്നു.
Results 1-10 of 45