Activate your premium subscription today
തിരുവനന്തപുരം∙ ഏഴു ദിവസം പട്ടിണി കിടന്നു പ്രതിഷേധിച്ചിട്ടും തിരിഞ്ഞുപോലും നോക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കാത്ത സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച് വനിതാ സിവില്‍ പൊലീസ് ഓഫിസേഴ്സ് റാങ്ക് ഹോള്‍ഡേഴ്സ്. രാത്രി കയ്യില്‍ കര്‍പ്പൂരം കത്തിച്ചു പ്രതിഷേധം നടത്തുന്നതിനു മുന്നോടിയായാണ് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നിലെ നടപ്പാതയില്‍ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചത്.
ചണ്ഡിഗഡ് ∙ മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് പഞ്ചാബ്–ഹരിയാന അതിർത്തിയിൽ കർഷക നേതാവ് ജഗ്ജീത് സിങ് ധല്ലേവാൾ നടത്തിവന്ന നിരാഹാര സമരം പിൻവലിച്ചു. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനും റെയിൽവേ സഹമന്ത്രി രവനീത് സിങ് ബിട്ടുവും നടത്തിയ അഭ്യർഥന മാനിച്ചാണ് 130 ദിവസത്തിനു ശേഷം സമരം അവസാനിപ്പിച്ചത്. കർഷക പ്രശ്നങ്ങൾ പരിഹരിക്കാൻ തുടർച്ചയായി ചർച്ചകൾ നടത്തിവരുന്ന പശ്ചാത്തലത്തിലാണു സമരം പിൻവലിക്കാൻ മന്ത്രിമാർ അഭ്യർഥിച്ചത്.
തിരുവനന്തപുരം∙ ജീവിതം വഴി മുട്ടിയതിനെ തുടർന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാർ സമരത്തിന്റെ അൻപതാം ദിവസമായ ഇന്ന് മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധിക്കും. നൂറോളം ആശമാരാണു മുടി മുറിക്കൽ സമരത്തിൽ പങ്കാളികളാകുന്നത്. രാവിലെ 11ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള ആശാ പ്രവർത്തകർ സമര വേദിയിൽ ഒത്തു കൂടും.
തിരുവനന്തപുരം ∙ പട്ടിണി കിടന്നു പ്രതിഷേധിച്ചിട്ടും തിരിഞ്ഞു നോക്കാൻ സംസ്ഥാന സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ സമരം കടുപ്പിക്കാൻ ആശാ വർക്കർമാർ. സമരം 50 ദിവസം പൂർത്തിയാകുന്ന 31ന് സെക്രട്ടേറിയറ്റ് നടയിൽ മുടി മുറിച്ച് പ്രതിഷേധിക്കാനാണ് സമരസമിതിയുടെ തീരുമാനം.
തിരുവനന്തപുരം ∙ 36 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വ്യാഴം മുതൽ നിരാഹാര സമരം പ്രഖ്യാപിച്ചു. സമരത്തിന്റെ മൂന്നാം ഘട്ടമാണിത്. ആവശ്യങ്ങൾ സർക്കാർ അവഗണിക്കുന്നതിന് എതിരെയാണ് നിരാഹാരം.
ലണ്ടൻ ∙ ബ്രിട്ടിഷ് സീരിയൽ കില്ലർ ജയിലിൽ നിരാഹാരസമരത്തില്‍. "ഹാനിബൽ ദി കാനിബൽ" എന്നറിയപ്പെടുന്ന റോബർട്ട് മൗഡ്സ്ലിയാണ് (71) ജയിലിൽ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചിരിക്കുന്നത്. ജയിൽ ഗാർഡുകൾ ടിവിയും പ്ലേസ്റ്റേഷനും പിടിച്ചെടുത്തതിനെത്തുടർന്നാണ് നിരാഹാര സമരം. അഞ്ച് പതിറ്റാണ്ടിലേറെയായി വെസ്റ്റ്
കൽപറ്റ∙ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഏഴുമാസമായിട്ടും ഗുണഭോക്താക്കളുടെ പൂർണ ലിസ്റ്റ് പുറത്തുവിടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ചൂരൽമല - മുണ്ടക്കൈ ദുരന്തബാധിതരുടെ ജനകീയ സമിതി സമരത്തിലേക്ക്. ആദ്യഘട്ടമായി തിങ്കളാഴ്ച കലക്ടറേറ്റിനു മുന്നിൽ ഉപവാസ സമരം നടത്തും.
ന്യൂഡൽഹി ∙ വിളകളുടെ താങ്ങുവിലയ്ക്കു നിയമപരിരക്ഷ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഉപവാസസമരം നടത്തുന്ന പഞ്ചാബിലെ കർഷകരുമായി ചർച്ചയ്ക്കു തയാറെന്ന് കേന്ദ്രസർക്കാർ. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം അടുത്ത മാസം 14ന് വൈകിട്ട് 5ന് ചണ്ഡിഗഡിലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിലാണു ചർച്ച നിശ്ചയിച്ചിരിക്കുന്നത്.
ഭക്ഷണ വിതരണ പ്ലാറ്റ് ഫോമായ സ്വിഗ്ഗി, ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനും പട്ടിണിയെ ചെറുക്കുന്നതിനുമായി 'സ്വിഗ്ഗി സെർവ്സ്' സംരംഭം ആരംഭിച്ചു. റെസ്റ്റോറൻ്റ് പങ്കാളികളിൽ നിന്നുള്ള മിച്ച ഭക്ഷണം പാവപ്പെട്ടവർക്ക് പുനർവിതരണം ചെയ്യുന്നതിനാണ് സ്വിഗിയുടെ ഈ സംരംഭം ഉദ്ദേശിക്കുന്നത്. സന്നദ്ധസേവനം നടത്തുന്ന
ന്യൂഡൽഹി ∙ ഒരു മാസത്തിലേറെയായി നിരാഹാരമനുഷ്ഠിക്കുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റുന്ന വിഷയത്തിൽ പഞ്ചാബ് സർക്കാരിന് സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. കേന്ദ്ര സർക്കാർ ചർച്ചയ്ക്കു തയാറായാൽ മാത്രമേ മെഡിക്കൽ സഹായം തേടൂവെന്ന ഉറച്ച നിലപാടിലാണ് ദല്ലേവാൾ എന്നു പഞ്ചാബ് സർക്കാർ കോടതിയെ അറിയിച്ചു. ഹർജി നാളെ പരിഗണിക്കാനായി മാറ്റിയ കോടതി, പഞ്ചാബ് ചീഫ് സെക്രട്ടറിയും ഡിജിപിയും വെർച്വലായി ഹാജരാകണമെന്ന് നിർദേശിച്ചു.
Results 1-10 of 32