Activate your premium subscription today
ഇടുക്കി ∙ മുട്ടം സര്വീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ തീപിടിത്തം. ബാങ്കിലെ റെക്കോര്ഡ് റൂമിനാണ് തീപിടിച്ചത്. ആളപായമില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. ഫയര്ഫോഴ്സെത്തിയാണ് തീ അണച്ചത്.
മുള്ളരിങ്ങാട്∙ കാട്ടാനകൾ ഫെൻസിങ് മറികടന്ന് മുള്ളരിങ്ങാട് ചാത്തമറ്റം റോഡിലേക്ക് ഇറങ്ങി ജനവാസ മേഖലയിലേക്ക് എത്തുന്നത് പതിവായി.ചുള്ളിക്കണ്ടം പ്രദേശത്ത് കാട്ടാനകളുടെ ശല്യം തുടരുകയാണ്. കഴിഞ്ഞ മാസമാണ് പശുവിനെ തേടിപ്പോയ യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനവാസ മേഖലയ്ക്കു സമീപം 3 കാട്ടാനകൾ
രാജകുമാരി∙ ബൈസൺവാലി വില്ലേജിലെ ചൊക്രമുടിയിൽ ഭൂമി കയ്യേറ്റം നടന്നതായി പ്രത്യേക അന്വേഷണസംഘവും റവന്യു വകുപ്പും സ്ഥിരീകരിച്ച സ്ഥലത്ത് വീണ്ടും കയ്യേറ്റ ശ്രമം. ഇന്നലെ രാവിലെ 9ന് പത്തിലധികം പേരടങ്ങുന്ന സംഘം, ചൊക്രമുടിയിലേക്ക് പ്രവേശിക്കുന്ന റോഡിനു കുറുകെയുണ്ടായിരുന്ന ഗേറ്റിൽ നാട്ടുകാർ സ്ഥാപിച്ചിരുന്ന
വണ്ണപ്പുറം∙ മലയോരത്തെ വലയം ചെയ്യുന്ന കോടമഞ്ഞിന്റെ പുതപ്പും കുളിരുകോരുന്ന കാറ്റും ഉൾപ്പെടെ സഞ്ചാരികൾക്ക് അവിസ്മരണീയ അനുഭവം ഒരുക്കി വണ്ണപ്പുറം പഞ്ചായത്തിലെ കോട്ടപ്പാറ വ്യൂ പോയിന്റ്. ആകാശം താഴേക്കിറങ്ങി വന്നത് പോലെ മൂടൽമഞ്ഞ്, തണുത്ത കാലാവസ്ഥ, വീശിയടിക്കുന്ന കാറ്റ് എല്ലാം ചേർന്ന് സുന്ദരമായ അനുഭവമാണ്
അടിമാലി ∙ വനം വകുപ്പ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ചതുൾപ്പെടെ ഒട്ടേറെ കേസുകളിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് ഒളിവിൽ കഴിയുകയായിരുന്ന പതിനാലാം മൈൽ നരിക്കുഴിയിൽ സന്തോഷ് (വീരപ്പൻ സന്തോഷ്–54) പിടികൂടാനെത്തിയ പൊലീസ് സംഘത്തെ കബളിപ്പിച്ച് രക്ഷപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന 2 പേരെ അറസ്റ്റ് ചെയ്തു.
ഇന്ന് ∙ പൊതുവേ വരണ്ട കാലാവസ്ഥ. ∙ ഇടുക്കി,എറണാകുളം ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത. ∙അടുത്ത 2 ദിവസങ്ങൾ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. കട്ടപ്പന കമ്പോളം ഏലം: 2900-3025 കുരുമുളക്: 637 കാപ്പിക്കുരു(റോബസ്റ്റ): 235 കാപ്പി പരിപ്പ്(റോബസ്റ്റ): 405 കൊട്ടപ്പാക്ക്: 220 മഞ്ഞൾ: 190 ചുക്ക്: 310
മൂന്നാർ∙ പടയപ്പ ഉൾപ്പെടെയുള്ള മേഖലയിലെ കാട്ടാനക്കൂട്ടത്തിലേക്ക് പുതുതായി ഒരു കൊമ്പൻ കൂടി എത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ വിരിഞ്ഞ കൊമ്പൻ എന്നു പേരിട്ടിരിക്കുന്ന പുതിയ കൊമ്പൻ ലക്ഷ്മി എസ്റ്റേറ്റിലാണ് രണ്ടാഴ്ചയായുള്ളത്.50 വയസ്സിലധികം പ്രായമുള്ള ആനയുടെ കൊമ്പുകൾ ഇരു വശത്തേക്കും വിരിഞ്ഞു നിൽക്കുന്നതു
കട്ടപ്പന∙ മൂന്നാറിൽ ജനവാസ മേഖലകളും തോട്ടം മേഖലകളും ഉൾപ്പെടുത്തി 17,066.49 ഏക്കർ ഭൂമി വനമാക്കാനുള്ള നീക്കത്തിന്റെ അന്തിമ നടപടികളിലേക്കു കടന്ന് സംസ്ഥാന സർക്കാർ. സൂര്യനെല്ലിയിലും ചെങ്കുളത്തും ചിന്നക്കനാലിലും ആനയിറങ്കലിലും കുമളിയിലും സംസ്ഥാന സർക്കാർ 1837 ഏക്കർ ഭൂമി സംരക്ഷിത വനമായി വിജ്ഞാപനം ചെയ്തതിനു പിന്നാലെയാണ് വർഷങ്ങളായി മരവിച്ചിരുന്ന നടപടികൾക്കു വേഗം കൂട്ടിയിരിക്കുന്നത്. മൂന്നാറിൽ കണ്ണൻ ദേവൻ റിസർവെന്ന പേരിൽ 2010ൽ വിഎസ് സർക്കാർ സംരക്ഷിത വനത്തിന്റെ കരട് വിജ്ഞാപനമിറക്കിയിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമായിരുന്നു അന്ന് വനംവകുപ്പ് മന്ത്രി. ഈ വിജ്ഞാപനത്തിന്റെ അന്തിമ നടപടികളിലേക്കാണ് സർക്കാർ ഇപ്പോൾ കടന്നിരിക്കുന്നത്.
അടിമാലി ∙ വേനൽ കടുത്തതോടെ കൊച്ചി – ധനുഷ്കോടി ദേശീയപാതയോരത്തുള്ള വെള്ളച്ചാട്ടങ്ങൾ നീരൊഴുക്കു കുറഞ്ഞ് വറ്റിവരളുന്നു. വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്ന ചീയപ്പാറ, വാളറ, അടിമാലി വെള്ളച്ചാട്ടങ്ങളാണ് വറ്റിവരളുന്നത്. മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികൾക്ക് വിസ്മയക്കാഴ്ചയായിരുന്നു ചീയപ്പാറ, വാളറ
മൂലമറ്റം ∙ കനാലിലും ത്രിവേണി സംഗമത്തിലും കുളിക്കാനിറങ്ങുന്നവർ അപകടത്തിൽപെടുന്നത് പതിവാകുമ്പോൾ സുരക്ഷാ മാർഗങ്ങളില്ല.മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്ന് ഉൽപാദനത്തിനുശേഷം പുറംതള്ളുന്ന വെള്ളമൊഴുകുന്നത് മൂലമറ്റം ടൗണിന് മധ്യത്തിലൂടെ നിർമിച്ചിട്ടുള്ള കനാൽ വഴിയാണ്. വൈദ്യുതി നിലയത്തിൽ പ്രവർത്തിക്കുന്ന
Results 1-10 of 10000