Activate your premium subscription today
ഇസ്ലാമാബാദ്∙ ഓപറേഷന് സിന്ദൂറിനു പിന്നാലെ വ്യോമതാവളങ്ങളും ഇന്ത്യ തകര്‍ത്തതോടെ വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ചുവെന്ന് പാക്കിസ്ഥാന്റെ വെളിപ്പെടുത്തല്‍. പാക്ക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാക്ക് മാധ്യമമായ ജിയോ ന്യൂസ് ടെലിവിഷൻ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ വിഡിയോ ഓപ്പൺ സോഴ്സ് ഇന്റലിജൻസ് എന്ന നിരീക്ഷക സംഘം എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ തിരിച്ചടിയില്‍ നടുങ്ങിയ പാക്കിസ്ഥാന് വെടിനിര്‍ത്തലിനായി സമീപിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈന്യവും നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. റാവൽപിണ്ടിയിലെ നൂർ ഖാൻ വിമാനത്താവളത്തിനും പഞ്ചാബ് പ്രവിശ്യയിലെ ഷോർകത്ത് (റാഫിക്വി) വ്യോമതാവളത്തിനും നേർക്കാണ് ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്.
ഇസ്ലാമാബാദ്∙ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ ആഗോളതലത്തിൽ ഒറ്റപ്പെട്ട പാക്കിസ്ഥാൻ, ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സഹായം തേടുന്നു. ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കാൻ ട്രംപ് ഇടപെടണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു. ഇസ്ലാമാബാദിൽ യുഎസ് എംബസിയിൽ യുഎസ് സ്വാതന്ത്ര്യത്തിന്റെ 249ാം വാർഷികാഘോഷ പരിപാടിയിലാണ് പ്രശ്നപരിഹാരത്തിന് യുഎസിന്റെ ഇടപെടൽ ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടത്.
വാഷിങ്ടൻ∙ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് യുഎസ് ഇടപെട്ടെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പരസ്പരം വെടിയുതിർക്കുന്നവരോട് തന്റെ ഭരണകൂടത്തിന് വ്യാപാരം സാധ്യമല്ലെന്ന് ഇരു രാജ്യങ്ങളോടു പറഞ്ഞതായി ട്രംപ് വ്യക്തമാക്കി. ‘‘ഇന്ത്യയെയും പാക്കിസ്ഥാനെയും പോരാട്ടത്തിൽനിന്നു ഞങ്ങൾ തടഞ്ഞു. അത് ഒരു ആണവ ദുരന്തമായി മാറിയേനെ എന്ന് ഞാൻ വിശ്വസിക്കുന്നു.’’– ട്രംപ് സർക്കാരിൽനിന്നു പടിയിറങ്ങുന്ന ശതകോടീശ്വരൻ ടെസ്ല സിഇഒ ഇലോൺ മസ്കിനൊപ്പം ഓവൽ ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
വാഷിങ്ടൻ ∙ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ സാധ്യമായത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ട് ഇരുരാജ്യങ്ങള്‍ക്കും യുഎസുമായി വ്യാപാരബന്ധത്തിന് അനുമതി നല്കിയതുകൊണ്ടു മാത്രമാണെന്ന് ട്രംപ് ഭരണകൂടം. യുഎസ് കൊമേഴ്സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക് യുഎസ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഈ അവകാശവാദം. ട്രംപിന്റെ വ്യാപാര നയങ്ങള്‍ക്കെതിരായ കേസുകളില്‍ മൻഹാറ്റനിലെ കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ് വാദം കേള്‍ക്കവേയാണ് ലുട്നിക് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഷിംകെന്റ് (കസഖ്സ്ഥാൻ)∙ കസഖ്സ്ഥാനിൽ നടക്കുന്ന ജൂനിയർ ഡേവിസ് കപ്പിനിടെ വിവാദമായി ഇന്ത്യൻ താരത്തിനെതിരായ മത്സരത്തിൽ തോറ്റ പാക്കിസ്ഥാൻ താരത്തിന്റെ പെരുമാറ്റം. ഏഷ്യ–ഓഷ്യാനിയ അണ്ടർ 16 വിഭാഗത്തിലെ പ്ലേഓഫ് മാച്ചിൽ ഇന്ത്യൻ താരത്തോട് തോറ്റ പാക്ക് താരമാണ്, മത്സരശേഷം പതിവുള്ള ഹസ്തദാനത്തിനായി എത്തിയ ഇന്ത്യൻ താരത്തിന്റെ കൈക്ക് ശക്തിയായി അടിച്ചത്. അതിനുശേഷം മുന്നോട്ടു നടന്ന പാക്ക് താരം അടി ശരിക്കു കൊള്ളാത്തതിനെ തുടർന്ന് തിരിച്ചെത്തി വീണ്ടും ശക്തിയായി അടിക്കുന്നത് ക്യാമറയിൽ പതിഞ്ഞു.
സംഘർഷമുണ്ടായ സാഹചര്യത്തിൽ, ഇന്ത്യ ആക്രമിക്കുമോ എന്ന ഭയത്തിൽ പാക്കിസ്ഥാൻ ഇന്ത്യയുടെ സുപ്രീം കോടതിയിൽ സംരക്ഷണത്തിനായി മുൻകൂർ അപേക്ഷ നൽകി എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫോക്സിയുടെ വാർത്ത രൂപത്തിലാണ് ഈ വിഡിയോ. പാക്കിസ്ഥാനെ ഇന്ത്യ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി
ന്യൂഡല്‍ഹി ∙ ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഭയസമ്മത പ്രകാരമാണ് വെടിനിർത്തലിലേക്ക് എത്തിച്ചേർന്നതെന്നും ഡല്‍ഹിയിൽ ചേർന്ന എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിൽ അദ്ദേഹം പറഞ്ഞു.
പഹൽഗാം ആക്രമണത്തിന് കാരണമായ വിദ്വേഷ പ്രസംഗങ്ങൾക്കിടയിലും പാക്കിസ്ഥാൻ ആർമി ജനറൽ അസിം മുനീറിന് ഫീൽഡ് മാർഷൽ എന്ന ഉയർന്ന റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ, മുനീറിനെ സ്ഥാനക്കയറ്റം നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്താണ് ഈ
ന്യൂഡല്‍ഹി ∙ ഓപ്പറേഷന് സിന്ദൂറിൽ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചത് പാക്കിസ്ഥാനെ അറിയിച്ചത് ഡിജിഎംഒയെന്ന് (ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്) വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. വിദേശകാര്യ തലത്തിൽ ഒരു ആശയവിനിമയവും നടന്നിട്ടില്ല. സൈനിക സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനായി ആദ്യം മുന്നോട്ടുവന്നത് പാക്കിസ്ഥാനാണെന്നും വിക്രം മിസ്രി പറഞ്ഞു. ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മുൻപാകെയാണ് വിക്രം മിസ്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യൻ സൈന്യം ‘ഓപറേഷൻ സിന്ദൂർ’ നടത്തുമ്പോൾ രക്ഷിതാക്കൾ പാക്ക് അധിനിവേശ കശ്മീരിലുണ്ടായിരുന്നെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയീൻ അലി. രക്ഷിതാക്കൾ ഉണ്ടായിരുന്ന സ്ഥലത്തുനിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താൽ എത്താവുന്ന ഇടങ്ങളിൽ ഇന്ത്യ ആക്രമണം
Results 1-10 of 88