Activate your premium subscription today
ന്യൂഡൽഹി ∙ ചൈന നമ്മുടെ ശത്രുവല്ലെന്ന പരാമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവ് സാം പിത്രോദ. ചൈനയെ ശത്രുവായി കാണുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായ പിത്രോദ പറഞ്ഞു. വിവാദങ്ങളുടെ തോഴനായ പിത്രോദയുടെ പ്രസ്താവന കോൺഗ്രസിനു വീണ്ടും തലവേദനയായിരിക്കുകയാണ്.
ത്രീ ഗോർജിസ് ഡാം– 1994ൽ തുടങ്ങി 12 വർഷമെടുത്തു ചൈനയിലെ യാങ്സി നദിക്ക് കുറുകെയുള്ള ഈ അണക്കെട്ടിന്റെ നിർമാണം പൂർത്തിയാക്കാൻ. പിന്നെയും ആറു വർഷമെടുത്തു ഇവിടെനിന്ന് പൂർണമായ തോതിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ. പൂർണമായും പ്രവർത്തനക്ഷമമായതോടെ ഒരു റെക്കോർഡും ത്രീ ഗോർജിസ് സ്വന്തമാക്കി. ലോകത്തിൽ ഏറ്റവുമധികം വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട്! എന്നാൽ ഈ വമ്പനെയും വെല്ലുന്ന ‘സൂപ്പർ ഡാമി’ന്റെ പണിപ്പുരയിലാണ് ചൈനയിപ്പോൾ. ത്രീ ഗോർജിസിനേക്കാൾ മൂന്നിരട്ടി വൈദ്യുതോൽപാദന ശേഷിയുള്ള ഡാം. ഇതിന് നിർമാണാനുമതി ലഭിച്ചതോടെ പക്ഷേ നെഞ്ചിടിക്കുന്നത് ഇന്ത്യയുടേതാണ്. യാർലുങ് സങ്ബോ നദിക്കു കുറുകെ 13,700 കോടി ഡോളർ മുടക്കിയാണ് (ഏകദേശം 11.7 ലക്ഷം കോടി രൂപ) ചൈന ഈ ജലവൈദ്യുത പദ്ധതിക്ക് രൂപം നൽകുന്നത്. 2020ൽ ചൈനീസ് കമ്യുണിസ്റ്റ് പാർട്ടി അംഗീകരിച്ച പതിനാലാം പഞ്ചവത്സര പദ്ധതിയിൽ (2021–2025) ഉൾപ്പെടുത്തിയ ഇതിന് ചൈനീസ് സർക്കാർ അംഗീകാരം നൽകിയെന്നാണ് ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട്. അതേസമയം, ഇന്ത്യയോടൊപ്പം ബംഗ്ലദേശിന്റെയും നെഞ്ചിടിക്കും ഈ അണക്കെട്ടിന്റെ വിവരങ്ങൾ പുറത്തുവരുമ്പോൾ. ചൈനയുടെ സ്വപ്ന പദ്ധതി എന്തുകൊണ്ടാണ് ഈ രണ്ട് രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്നത്? ഇതിന്റെ ഉത്തരം യാർലുങ് സങ്ബോ എന്ന ടിബറ്റൻ നാമധാരിയായ നദിയുടെ ഇന്ത്യൻ പേരിലുണ്ട്– ബ്രഹ്മപുത്ര. ടിബറ്റിൽ ഇന്ത്യൻ അതിർത്തിക്കു സമീപം ബ്രഹ്മപുത്ര നദിക്കു കുറുകെയാണ് ചൈന പടുകൂറ്റൻ അണക്കെട്ട് കെട്ടിയുയർത്താൻ ഒരുന്നത്. പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ട് എന്ന വിശേഷണവുമായി ചൈന നിർമാണത്തിനൊരുങ്ങുന്ന ഈ ഡാമിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? എന്തെല്ലാം നേട്ടങ്ങളാണ് ഇത് ചൈനയ്ക്കു നൽകുക? എന്തുകൊണ്ടാണ് ഈ ഡാം ഇന്ത്യയ്ക്കും ബംഗ്ലദേശിനും പേടിസ്വപ്നമാകുന്നത്? നിലവിൽ ശാന്തമായ ഇന്ത്യ–ചൈന അതിർത്തി ഒരു ജലയുദ്ധത്തിലൂടെ വീണ്ടും അശാന്തിയുടെ താഴ്വരയാകുമോ? എല്ലാ ചോദ്യങ്ങളുടെയും ഉത്തരം ഒളിപ്പിച്ച് ശാന്തതയോടെ, ചിലപ്പോഴൊക്കെ വല്ലാതെ പേടിപ്പിച്ച് ബ്രഹ്മപുത്രയും ഒഴുകുകയാണ്.
ന്യൂഡൽഹി∙ നിയന്ത്രണ രേഖയിൽ നിന്നുള്ള സൈനിക പിന്മാറ്റത്തിനു ശേഷം ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ഇന്ത്യയും ചൈനയും ചർച്ച നടത്തി. അതിർത്തി പ്രശ്നത്തിൽ പ്രത്യേക പ്രതിനിധികളുടെയും മുതിർന്ന നയതന്ത്രജ്ഞരുടെയും യോഗങ്ങൾ ഉടൻ വിളിക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിലെ ഡെപ്സാങ്, ഡെംചോക് മേഖലകളിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനിക പിന്മാറ്റ നടപടികള്‍ പൂർത്തിയാക്കി അതിർത്തിയിൽ പട്രോളിങ് ആരംഭിച്ചു. സൈനിക പിന്മാറ്റത്തിനൊപ്പം മേഖലയിലെ താൽക്കാലിക നിർമാണങ്ങളും പൊളിച്ചുമാറ്റി. പ്രതിരോധ സാമഗ്രികളും സൈനിക വാഹനങ്ങളും ബേസ് ക്യാംപുകളിലേക്കു തിരികെക്കൊണ്ടുപോയി. മേഖലയിൽ മുഖാമുഖം വരാതെയാണ് ഇരു സേന വിഭാഗങ്ങളുടെയും പട്രോളിങ്.
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിലെ ഡെപ്സാങ്, ഡെംചോക് മേഖലകളിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനിക പിൻമാറ്റ നടപടി പൂർത്തിയായി. മേഖലയിൽ പട്രോളിങ് വൈകാതെ ആരംഭിക്കും. നിയന്ത്രണ രേഖയിൽനിന്ന് പിൻവാങ്ങുന്നതിൽ ധാരണയായതായി കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. തുടർന്ന് ചൈന ഇക്കാര്യം സ്ഥിരീകരിച്ചു.
ന്യൂഡൽഹി ∙ ഇന്ത്യ–ചൈന അതിർത്തിയിലെ പിരിമുറുക്കം അയഞ്ഞുതുടങ്ങിയെന്നും സൈനികനിലപാടിന്റെ കാര്യത്തിൽ താമസിയാതെ ധാരണയുണ്ടായേക്കുമെന്നും 4 ദിവസം മുൻപു നയതന്ത്രതലങ്ങളിൽ നിന്നുവന്ന സൂചന അസ്ഥാനത്താണെന്നു കരസേനാ മേധാവിയുടെ പ്രസ്താവന സൂചിപ്പിക്കുന്നു. അതിർത്തിയിലെ നിലപാടു സംബന്ധിച്ചു തീരുമാനങ്ങളെടുക്കേണ്ടത്
രാജ്യാന്തര സംഭവവികാസങ്ങള്‍ ശ്രദ്ധിക്കുന്ന എല്ലാ നിരീക്ഷകരുടെയും ശ്രദ്ധ യുദ്ധം നടക്കുന്ന ഗാസയിലും, ഒരു പ്രത്യാക്രമണത്തിന് തയാറെടുക്കുന്നു എന്ന് പറയപ്പെടുന്ന ഇറാനിലും, യുക്രെയ്ൻ പുതിയ പോര്‍മുഖം തുറന്ന കർക്സിലും കേന്ദ്രീകരിച്ചിരുന്ന സമയത്ത് അധികമാരും കാണാതെ പോയ ഒരു നാടകം തെക്കന്‍ ചൈന സമുദ്രത്തില്‍ 2024 ഓഗസ്റ്റ് മാസത്തില്‍ അരങ്ങേറി. സബീന ഷോള് എന്ന പേരില്‍ അറിയപ്പെടുന്ന, മനുഷ്യവാസമില്ലാത്ത 14 മൈല്‍ വിസ്തീര്‍ണമുള്ള മണല്‍ത്തിട്ടയുടെ സമീപത്തു വച്ച് ചൈനയുടെയും ഫിലിപ്പീൻസിന്റെയും കോസ്റ്റ് ഗാര്‍ഡ് സേനകൾ തമ്മില്‍ ചെറിയ ഒരു ഏറ്റുമുട്ടല്‍ നടന്നു. തങ്ങളുടെ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളില്‍ ഫിലിപ്പീന്‍സ് സേന പ്രകോപനമില്ലാതെ വന്ന് ഇടിച്ചു എന്നാണ് ചൈന ആരോപിച്ചത്. എന്നാല്‍ സബീന ഷോളിലേക്ക് പോകുന്ന തങ്ങളുടെ ബോട്ടുകളെ ചൈനയുടെ കോസ്റ്റ് ഗാര്‍ഡ് അപകടകരമായ യുദ്ധമുറകള്‍ കാട്ടി കേടു വരുത്തി എന്നാണ് ഫിലിപ്പീൻസ് പ്രതികരിച്ചത്. ഇതിനു ശേഷം പല പ്രാവശ്യം ഇരു രാജ്യങ്ങളുടെയും കോസ്റ്റ് ഗാര്‍ഡ് സേനകള്‍ തമ്മില്‍ ഈ പ്രദേശത്തു നേര്‍ക്കുനേര്‍ വരികയും യാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും ചെയ്തു. ഒരു തവണ നാവികര്‍ തമ്മില്‍ ചെറിയതോതില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ഒരു ഫിലിപ്പീന്‍സ് നാവികന് തള്ളവിരല്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ഫിലിപ്പീന്‍സ് പ്രസിഡന്റ് ‘ഒരു ഫിലിപ്പിനോ പൗരന്റെ ജീവന് നഷ്ടപ്പെട്ടാല്‍ അത് യുദ്ധത്തിന്
അന്താരാഷ്ട്രബന്ധങ്ങള്‍ അവലോകനം ചെയ്യുന്ന പ്രമുഖ നിരീക്ഷകരെല്ലാവരും തന്നെ തങ്ങളുടെ ദൃഷ്ടികള്‍ ഇപ്പോള്‍ യുദ്ധം നടന്നു കൊണ്ടിരിക്കുന്ന യുക്രെയ്നിലും ഗാസയിലും, സംഘര്‍ഷം പൊട്ടിപുറപ്പെടുവാന്‍ സാധ്യതയുള്ള തയ്വാന്, തിരഞ്ഞെടുപ്പ് നടന്ന യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ ഉറപ്പിച്ചുവച്ചിരുന്ന 2024 ജൂണ്‍ മാസത്തില്‍, ഈ ബഹളത്തില്‍ നിന്നൊക്കെ ഒഴിഞ്ഞു മാറി ആളും ആരവവും ഇല്ലാതെ അമേരിക്ക ഒരു പഴയ പോര്മുഖത്തു പുതിയൊരു നീക്കം നടത്തി. എന്തിനും ഏതിനും തമ്മില്‍ പൊരുതുന്ന അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡമോക്രാറ്റിക് പാര്‍ട്ടിയുടെയും അംഗങ്ങള്‍ അടങ്ങുന്ന ഒരു സംഘം ധരംശാലയില്‍ എത്തി ടിബറ്റന്‍ ജനതയുടെ ആത്മീയ ആചാര്യനായ ദലൈ ലാമയെ ജൂണ്‍ 19നു സന്ദര്‍ശിച്ചു. അമേരിക്കയിലെ നിയമ നിര്‍മാണ സഭയായ കോണ്‍ഗ്രസിലെ പ്രതിനിധിസഭയിലെ അംഗങ്ങളായിരുന്നു ഇവര്‍ എന്നത് പ്രത്യകം എടുത്തു പറയേണ്ടതുണ്ട്. പ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവ് മൈക്കിള്‍ മക് കോള്‍ നയിച്ച ഈ സംഘത്തില്‍ മുന്‍ സ്പീക്കറും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രമുഖ മുഖമായ നാന്‍സി പെലോസിയും ഉള്‍പ്പെട്ടിരുന്നു. അടുത്ത കാലത്ത് അമേരിക്കയുടെ നിയമ നിര്‍മാണ സഭകള്‍ പാസാക്കി പ്രസിഡന്റിന്റെ അംഗീകാരത്തിന് അയച്ചിരിക്കുന്ന ‘റിസോള്‍വ് ടിബറ്റ് നിയമ’ത്തിനെ (Resolve Tibet Act) കുറിച്ച് അവര്‍ ദലൈ ലാമയെ ധരിപ്പിച്ചു. ടിബറ്റന്‍ ജനതയുടെ സ്വയംഭരണാവകാശത്തോടുള്ള അമേരിക്കയുടെ പിന്തുണ മാറ്റമില്ലാതെ നില്ക്കുന്നു എന്ന ഉറപ്പും ദലൈ ലാമയ്ക്ക് നല്‍കിയതിന് ശേഷമാണ് ഈ സംഘം മടങ്ങിയത്.
ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ ചൈനയുടെ കടന്നുകയറ്റത്തിന് 5 വർഷം. നിലവിലുള്ള പ്രശ്നങ്ങൾ ചൈനയുമായി ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്നും അതിർത്തിയിൽ പൂർണ സമാധാനം കൊണ്ടുവരാൻ കഴിയുമെന്നും വിദേശകാര്യമന്ത്രി ജയശങ്കർ പറഞ്ഞു. പട്രോളിങ് നടത്താനുള്ള അധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണു നിലവിൽ ശേഷിക്കുന്നതെന്നു മന്ത്രി വ്യക്തമാക്കി.
അയൽ രാജ്യങ്ങൾക്ക് മുൻഗണന നൽകുക എന്നത് ഇന്ത്യയുടെ വിദേശ നയത്തിന്റെ കേന്ദ്ര തത്വമാണ്. ഏഷ്യയിലും രാജ്യാന്തര തലത്തിലും ഇന്ത്യയുടെ സ്വാധീനം വിപുലീകരിക്കുന്നതിന് ഉപഭൂഖണ്ഡത്തിലെ തൊട്ടടുത്ത പ്രദേശങ്ങൾ ഫലപ്രദമായി, തന്ത്രപരമായി കൈകാര്യം ചെയ്യുന്നത് ഇന്ത്യയ്ക്ക് നിർണായവും. അയൽ രാജ്യങ്ങളിലെ പതിവ് രാഷ്ട്രീയമോ സാമ്പത്തികമോ ആയ വെല്ലുവിളികൾ പലപ്പോഴും ഇന്ത്യയുടെ ശ്രദ്ധ ഉപഭൂഖണ്ഡത്തിലേക്ക് തിരിച്ചുവിടുകയും വിശാലമായ പ്രാദേശികവും രാജ്യാന്തരവുമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷി പരിമിതപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ പാക്കിസ്ഥാനെ കൂടാതെ ഭൂട്ടാനുമായും നേപ്പാളുമായും മ്യാൻമറുമായുമുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധങ്ങളിൽ ചെറുതല്ലാത്ത വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയുമായി അകലുംതോറും അവിടങ്ങളിൽ ചൈനീസ് വ്യാളി പിടിമുറുക്കുന്നു. അതിനൊപ്പം അരുണാചൽ പ്രദേശിലും ചൈന പ്രകോപനം ശക്തമാക്കിയിട്ടുമുണ്ട്. അയൽ രാജ്യങ്ങൾക്കിടയിൽ രാജ്യാന്തരവും ആഭ്യന്തരവുമായ രാഷ്ട്രീയ, സാമ്പത്തിക ഭൂപ്രകൃതികളിലെ സമീപകാല മാറ്റങ്ങളോടെ, ഇന്ത്യയ്ക്ക് അയൽപക്ക പ്രഥമ നയം (Neighbourhood First Policy ) ഉത്തേജിപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. കൃത്യമായ നീക്കത്തിലൂടെ അയൽക്കാരെ കൂടെ നിർത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞാൻ ചൈനയ്ക്ക് വൻ തിരിച്ചടി നൽകാനും സാധിക്കും. ഈ മേഖലയിലെ ചൈനയുടെ കുതന്ത്രത്തെ ചെറുക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കിൽ ബംഗ്ലദേശുമായി ബന്ധം നിലനിർത്തുന്നത് പോലെ സൗഹൃദം മറ്റ് അയൽ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. ഇപ്പോൾ ബംഗ്ലദേശ് മാത്രമാണ് ഇന്ത്യയോട് ഏറെ അടുപ്പം കാണിക്കുന്ന അയൽക്കാർ. ശേഷിക്കുന്നവരെയും ഇന്ത്യയ്ക്കൊപ്പം ചേര്‍ത്തുപിടിച്ച് ചൈനയെ നിലയ്ക്കുനിർത്താൻ കഴിയണം.
Results 1-10 of 241