Activate your premium subscription today
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഐതിഹാസിക അധ്യായമാണ് ദണ്ഡി യാത്ര. മഹാത്മാ ഗാന്ധി ആവിഷ്കരിച്ച അഹിംസയിലൂന്നിയ നിയമലംഘനങ്ങളുടെ ഉപ്പായി തീർന്ന ദണ്ഡി യാത്ര, അവശ്യവസ്തുക്കൾക്കു വൻനികുതി ചുമത്തിയ ബ്രിട്ടിഷ് നിയമത്തോടുള്ള പ്രതിഷേധത്തിന്റെ മഹത്തായ യാത്രയാണ്. 1930 മാർച്ച് 12 മുതൽ ഏപ്രിൽ 6വരെ 24 ദിവസം
അനേകം സംഭവങ്ങൾ നിറഞ്ഞ ചരിത്രകാലമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യപൂർവ കാലം. ഇക്കൂട്ടത്തിലെ ഒരു കൗതുകകരമായ സംഭവമാണ് ജോർജ് തോമസിന്റേത്. അയർലൻഡിൽ നിന്നുള്ള ഒരു കൂലിപ്പട്ടാളക്കാരനായിരുന്നു ജോർജ് തോമസ്. അദ്ദേഹം ഇന്ത്യയിലെത്തി ഒരു രാജ്യം സ്ഥാപിച്ചു. ഇന്ത്യൻ ചരിത്രത്തിൽ അധികം അറിയപ്പെടാത്ത ഒരു സംഭവമാണ്
അന്ന് അവിഭക്ത ഇന്ത്യയിലും ഇന്നു പാക്കിസ്ഥാനിലെ പഞ്ചാബ് മേഖലയിലും സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടമാണ് പൂഞ്ച് ഹൗസ്. ഈ കെട്ടിടത്തിനൊരു പ്രത്യേകതയുണ്ട്. ഇന്ത്യൻ ചരിത്രത്തിലെ ധീരരക്തസാക്ഷികളിൽ ഒരാളായ ഭഗത് സിങ്ങിന്റെ വിചാരണ 93 വർഷം മുൻപ് നടത്തിയത് ഇവിടെയാണ്. ഭഗത് സിങ്ങിനായി ഇവിടെയൊരു ഗാലറി
രാഷ്ട്രപിതാവിന്റെ 155-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലും ഇന്ത്യയിൽ ‘ഗാന്ധിനിന്ദ’ അനുസ്യൂതം തുടരുന്നുണ്ട്. ഗാന്ധിജി ഇല്ലായിരുന്നെങ്കിലും ‘നേതാജി എന്ന ആൺകുട്ടി’ ധർമയുദ്ധം ജയിച്ച് സ്വരാജ് നേടിത്തരുമായിരുന്നു എന്ന ആഖ്യാനം പാർലമെന്റ് അംഗങ്ങൾ മുതൽ സമൂഹമാധ്യമ ഭക്തർ വരെ ഇപ്പോഴും ഏറ്റുപാടുന്നുമുണ്ട്. പക്ഷേ, ഹിംസയിലൂടെയും യുദ്ധത്തിലൂടെയും സൃഷ്ടിക്കപ്പെട്ട ദേശരാഷ്ട്രങ്ങളിൽ ഭൂരിപക്ഷവും പിൽക്കാലത്ത് ഏകാധിപത്യത്തിലേക്കും തകർച്ചയിലേക്കും നടന്നുനീങ്ങിയ ചരിത്രം ഇതിനിടയിൽ അവർ സൗകര്യപൂർവം മറക്കുന്നു. ഗാന്ധിജിയുടെ അഹിംസാത്മകസമരം ‘ദുർബലമായിരുന്നു’ എന്നു വർത്തമാനകാലത്ത് ആക്ഷേപിക്കുന്നവരുടെ മുൻഗാമികളാണ് ബ്രിട്ടിഷ് ഭരണകാലത്ത് ഗാന്ധിജിയുടെ ജനകീയസമരങ്ങളെ ‘അപകടകരം, അരാജകത്വം, ഭ്രാന്ത്’ എന്നൊക്കെ ആക്ഷേപിച്ച് സാമ്രാജ്യത്വത്തിനൊപ്പം ചേർന്നുനിന്നത് എന്ന തമാശയും നമുക്കു മുന്നിലുണ്ട്. പക്ഷേ, എല്ലാ അവഹേളനങ്ങൾക്കും അപ്പുറം ദേശീയപ്രസ്ഥാനത്തെ ജനകീയ മുന്നേറ്റമായി മാറ്റിയെടുത്തത് ഗാന്ധിജിയുടെ നേതൃത്വമായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുന്ന അഹിംസയിലും ധാർമികതയിലും ഊന്നിയ ഒരു വിശാലമതനിരപേക്ഷ സഖ്യം ആയിരിക്കണം ദേശീയപ്രസ്ഥാനമെന്ന്
മസ്കത്ത് ∙ ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ അരങ്ങേറി. സീനിയർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ദേശസ്നേഹത്തിന്റെ വിളംബരമായി. ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് വിജയ ശരവണൻ ശങ്കരൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി
വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ 78 –ാമത് സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അസോസിയേഷൻ അംഗങ്ങൾ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചു.
മസ്കത്ത് ∙ ഇബ്രി ഇന്ത്യൻ സ്കൂളിൽ 78ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.
സാൻഫ്രാൻസിസ്കോ ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 78 മത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. ആഗസ്റ്റ് 15 ന് വ്യാഴാഴ്ച രാവിലെ മാന്റിക്ക ഗ്രീൻവാലി ലെയിനിൽ നടന്ന വർണശബളമായ ചടങ്ങിനു മുമ്പ് ജേക്കബ് ജോസഫ് പെരിങ്ങേലിൽ
മസ്കത്ത് ∙ ഒമാനിലെ ഇന്ത്യന്‍ സമൂഹം 78ാം സ്വാതന്ത്ര്യദിനം വര്‍ണാഭമായി ആഘോഷിച്ചു. മസ്കത്തിലെ ഇന്ത്യന്‍ എംബസിയില്‍ രാവിലെ ഏഴ് മണിക്ക് അംബാസഡര്‍ അമിത് നാരംഗ് ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം അംബാസഡര്‍ വായിച്ചു.
Results 1-10 of 32