Activate your premium subscription today
വാഷിങ്ടൻ ∙ ഔദ്യോഗിക സന്ദർശനത്തിനായി വാഷിങ്ടനിൽ എത്തിയ പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ സയ്യിദ് അസിം മുനീറുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തും. യുഎസ് സൈന്യത്തിന്റെ 250-ാം വാർഷികാഘോഷത്തിലേക്ക് അസിം മുനീറിനെ ക്ഷണിച്ചെന്ന വാർത്ത വൈറ്റ് ഹൗസ് നിഷേധിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ചയെ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വാഷിങ്ടൻ സമയം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വൈറ്റ് ഹൗസിലെ കാബിനറ്റ് റൂമിൽ നടക്കുന്ന ഉച്ചഭക്ഷണത്തിനായി പാക്കിസ്ഥാൻ സൈനിക മേധാവിയെ ട്രംപ് ക്ഷണിച്ചെന്നാണ് വിവരം.
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. പാക്കിസ്ഥാൻ അഭ്യർഥിച്ചതോടെയാണ് സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതെന്ന് മോദി ട്രംപിനോട് പറഞ്ഞു. ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടുവെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇരുവരും 35 മിനിറ്റ് ഫോണിൽ സംസാരിച്ചുവെന്നാണ് റിപ്പോർട്ട്.
ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ജമ്മു കശ്മീരിലെ അഖ്നൂരിലെ അതിർത്തി മേഖലയിൽ ആക്രമണം നടത്തിയ പാക്കിസ്ഥാൻ സൈന്യത്തെ തുരത്തിയോടിച്ചത് ബിഎസ്എഫിന്റെ വനിതാ സൈനികർ.
ന്യൂഡൽഹി ∙ വ്യാപാരബന്ധം അവസാനിപ്പിക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയെന്നും ഇതോടെയാണു സൈനിക നടപടികൾ അവസാനിപ്പിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും തയാറായതെന്നും യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക്കിന്റെ വിശദീകരണം. യുഎസിലെ ഇന്റർനാഷനൽ ട്രേഡ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം
പഹൽഗാം ഭീകരാക്രമണത്തിന് വമ്പൻ തിരിച്ചടി നൽകി, ഇന്ത്യൻ സേന പാക്കിസ്ഥാനിലെ നിർണായക ഭാഗങ്ങളിൽ നടത്തിയ നിരവധി ആക്രമണങ്ങളിൽ പ്രധാന വ്യോമതാവളങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായതായി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. റൺവേകളിൽ രൂപപ്പെട്ട ഗർത്തങ്ങളും, തകർന്ന ഹാങ്ങറുകളും, സ്ഫോടനത്തെ തുടർന്നുണ്ടായ
സംഘർഷമുണ്ടായ സാഹചര്യത്തിൽ, ഇന്ത്യ ആക്രമിക്കുമോ എന്ന ഭയത്തിൽ പാക്കിസ്ഥാൻ ഇന്ത്യയുടെ സുപ്രീം കോടതിയിൽ സംരക്ഷണത്തിനായി മുൻകൂർ അപേക്ഷ നൽകി എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫോക്സിയുടെ വാർത്ത രൂപത്തിലാണ് ഈ വിഡിയോ. പാക്കിസ്ഥാനെ ഇന്ത്യ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ പങ്ക് രാജ്യാന്തര സമൂഹത്തിന് മുന്നിൽ എത്തിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി, പാർലമെന്റ് അംഗം ഡോ. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം അമേരിക്ക സന്ദർശിച്ചു.
ന്യൂയോർക്ക്∙ ഇന്ത്യയെ പാക്കിസ്ഥാൻ ഒരു ‘അസ്തിത്വ ഭീഷണി’യായാണ് കാണുന്നതെന്ന് യുഎസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസി. എന്നാൽ ചൈനയെ ഇന്ത്യ ‘ഒന്നാമത്തെ എതിരാളി’യായും പാക്കിസ്ഥാനെ ‘അനുബന്ധ സുരക്ഷാ പ്രശ്നമായും’ ആണ് കാണുന്നതെന്ന് ഏജൻസിയുടെ 2025ലെ ലോകവ്യാപക ഭീഷണി വിലയിരുത്തൽ (വേൾഡ്വൈഡ് ത്രെട്ട് അസസ്മെന്റ്) റിപ്പോർട്ടിൽ പറയുന്നു.
ന്യൂഡൽഹി ∙ പഞ്ചാബിലെ വാഗാ അതിർത്തിയിലെ ഉൾപ്പെടെ റിട്രീറ്റ് സെറിമണികൾ വീണ്ടും ആരംഭിച്ചു. ഇന്ത്യ–പാക്ക് സംഘർഷം രൂക്ഷമായ ഘട്ടത്തിൽ ഈ മാസം 8ന് ആണു ചടങ്ങുകൾ താൽക്കാലികമായി നിർത്തിവച്ചത്. ഇരു രാജ്യങ്ങളും സൈനിക നടപടികൾ അവസാനിപ്പിക്കുകയും അതിർത്തി ശാന്തമാകുകയും ചെയ്തതോടെയാണ് 12 ദിവസത്തിനു ശേഷം ചടങ്ങുകൾ വീണ്ടും ആരംഭിച്ചത്. ഇന്നലെ മാധ്യമങ്ങൾക്കു മാത്രമായിരുന്നു പ്രവേശനം. ഇന്നു മുതൽ പൊതുജനങ്ങൾക്കും പരേഡ് കാണാം.
കേന്ദ്ര സർക്കാരിനെതിരെ കേരളത്തിൽ ആളുകൾ പ്രതിഷേധം നടത്തുന്നുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു കൂട്ടം ആളുകൾ പച്ച ബനിയൻ/ജേഴ്സി ധരിച്ച്, പച്ചക്കൊടിയേന്തി, മലയാളത്തിൽ മുദ്രാവാക്യം വിളിക്കുന്ന സംഭവത്തെ ഒരു യുവതി വിമർശിക്കുന്നതാണ് പ്രചരിക്കുന്ന
Results 1-10 of 202