Activate your premium subscription today
ന്യൂഡൽഹി ∙ ആണവയുദ്ധമായി മാറുമായിരുന്ന സൈനിക സംഘർഷം അവസാനിപ്പിച്ചത് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മിടുക്കരായ 2 നേതാക്കൾ ചേർന്നാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ ഇടപെട്ടതു താനാണെന്ന വാദം അദ്ദേഹം ഉയർത്തിയതുമില്ല. പാക്ക് സൈനിക മേധാവി അസിം മുനീറിനു നൽകിയ ഉച്ചവിരുന്നിനു പിന്നാലെയാണ് ഇക്കാര്യം പറഞ്ഞത്.
വാഷിങ്ടൻ ∙ പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ സയ്യീദ് അസിം മുനീറിനെ കാണാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുമായി യുദ്ധത്തിൽ ഏർപ്പെടാത്തതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞ ട്രംപ് സംഘർഷം ഒഴിവാക്കുന്നതിനു ഇരു രാജ്യങ്ങളും നന്നായി പ്രവർത്തിച്ചുവെന്നും പറഞ്ഞു.
ന്യൂഡൽഹി / വാഷിങ്ടൻ ∙ പാക്കിസ്ഥാൻ സേനാമേധാവി അസിം മുനീറിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസിലെ കാബിനറ്റ് റൂമിൽ വിരുന്നിനു ക്ഷണിച്ചതു പുതിയ വിവാദത്തിനു തുടക്കമിട്ടു. ട്രംപിന്റെ ക്ഷണം നയതന്ത്രവിജയമെന്നു പാക്ക് മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നതിനിടെ, ഇന്ത്യയ്ക്കിത് വൻ നയതന്ത്ര തിരിച്ചടിയാണെന്നു ചൂണ്ടിക്കാട്ടിയും കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചും കോൺഗ്രസ് രംഗത്തെത്തി.
ജനീവ ∙ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പാക്കിസ്ഥാൻ ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതായി യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ ആരോപിച്ചു. ഭീകരതയുടെ പ്രഭവകേന്ദ്രമായിരിക്കുമ്പോഴും ഇരയായി ഭാവിക്കുകയാണ് പാക്കിസ്ഥാനെന്ന് ഇന്ത്യൻ പ്രതിനിധി ക്ഷിതിജ് ത്യാഗി ആഞ്ഞടിച്ചു.
ന്യൂഡൽഹി ∙ ഭീകരരെ പിന്തുണയ്ക്കുന്നത് തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. ഭീകരർ എവിടെയാണെങ്കിലും ഞങ്ങൾക്ക് പ്രശ്നമില്ലെന്നും അവർ പാക്കിസ്ഥാനിൽ ഒളിച്ചാൽ അവിടേക്കു കടന്നുചെന്ന് നേരിടുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു.
ബർലിൻ ∙ ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയും ഐക്യദാർഢ്യവും വീണ്ടും പ്രഖ്യാപിക്കുകയാണെന്ന് ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് ജോഹാൻ വാഡെഫുൾ നിലപാട് വ്യക്തമാക്കിയത്.
ന്യൂഡൽഹി ∙ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിനിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്നുവെന്ന സൂചന നൽകി സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. അതിനു ശേഷം ഇന്ത്യ യുദ്ധതന്ത്രം മാറ്റിയെന്നും ശക്തമായ തിരിച്ചടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ 6 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദം തെറ്റാണെന്നും നാലു ദിവസം നീണ്ട സംഘർഷത്തിൽ ഒരിക്കൽപോലും ആണവയുദ്ധത്തിന്റെ വക്കിൽ എത്തിയിട്ടില്ലെന്നും ജനറൽ അനിൽ ചൗഹാൻ വ്യക്തമാക്കി.
ന്യൂഡൽഹി ∙ എഫ്എടിഎഫ് (ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്) ഉൾപ്പെടെ രാജ്യാന്തര ഫോറങ്ങളിൽ പാക്കിസ്ഥാനെതിരെ നിലപാടു സ്വീകരിക്കാൻ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ തേടി ഇന്ത്യ. യുഎസ് സന്ദർശിക്കുന്ന വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി യുഎസ് ട്രഷറി ഡപ്യൂട്ടി സെക്രട്ടറി മൈക്കൽ ഫോൾകെൻഡറുമായി നടന്ന കൂടിക്കാഴ്ചയിൽ രാജ്യാന്തര ധനകാര്യ ഫോറങ്ങളിലെ സഹകരണം ശക്തമാക്കുന്നതുൾപ്പെടെ കാര്യങ്ങൾ ചർച്ച ചെയ്തെന്നാണു വിദേശകാര്യ മന്ത്രാലയത്തിലെ വൃത്തങ്ങൾ നൽകുന്ന വിവരം. എഫ്എടിഎഫും ഈ ചർച്ചയിൽ വിഷയമായി.
ന്യൂഡല്‍ഹി ∙ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിനു പാക്കിസ്ഥാനെ പ്രേരിപ്പിക്കാന്‍ തുര്‍ക്കി തയാറാകണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഭീകരതയെ ഒരു നയമായി ഉപയോഗിക്കുന്ന പാക്കിസ്ഥാനെ അതില്‍നിന്നു പിന്തിരിപ്പിക്കാനും പാക്കിസ്ഥാനും പാക്ക് സൈന്യവും ഉൾപ്പെടെ സംരക്ഷിക്കുന്ന ഭീകരവാദ സംഘടനകള്‍ക്കെതിരെ വിശ്വസനീയമായ നടപടികളെടുക്കാനും തുര്‍ക്കിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ദീപ് ജയ്സ്വാള്‍ പറഞ്ഞു.
ശ്രീനഗർ ∙ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ 20 പാക്കിസ്ഥാൻ പോസ്റ്റുകൾ ഇന്ത്യൻ കരസേന തകർത്തെന്നു വെളിപ്പെടുത്തൽ. പൂഞ്ചിലേക്ക് നുഴഞ്ഞുകയറ്റത്തിനു സൗകര്യമൊരുക്കുന്നതിനായി സ്ഥാപിച്ചിരുന്ന പോസ്റ്റുകളാണു സേനയുടെ ആർട്ടിലറി വിഭാഗം തകർത്തത്. ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയതിനു പിന്നാലെ പൂഞ്ച് മേഖല പ്രക്ഷുബ്ധമായിരുന്നു. പാക്കിസ്ഥാൻ ഇവിടെ ഷെല്ലിങ് നടത്തി.
Results 1-10 of 74