Activate your premium subscription today
ജറുസലം ∙ ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ആ തീരുമാനത്തിലേക്ക് ഒടുവിൽ ഇസ്രയേൽ എത്തി – ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചു. 15 മാസം നീണ്ട യുദ്ധത്തിനു വിരാമമിടാനുള്ള വ്യവസ്ഥകളാണ് അംഗീകരിച്ചത്. ഇതിനു പൂർണ മന്ത്രിസഭ അന്തിമ അംഗീകാരം നൽകും. കരാറിനു നാളെ മുതലാണു പ്രാബല്യം.
ജറുസലം ∙ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിനു ശേഷവും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഗാസ സിറ്റിയിൽ നടന്ന ആക്രമണത്തിൽ 45 പേരാണ് കൊല്ലപ്പെട്ടത്. വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചു മണിക്കൂറുകൾക്കുള്ളിലായിരുന്നു ആക്രമണം. ശക്തമായ വ്യോമാക്രമണമാണ് ഗാസ സിറ്റിയിൽ നടന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം വെടിനിർത്തൽ കരാറിനെ വിജയം എന്നാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ് വിശേഷിപ്പിച്ചത്. പലസ്തീൻ ജനത നടത്തിയ പ്രതിരോധത്തിന്റെ വിജയം എന്നാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം.
രക്തരൂക്ഷിതങ്ങളായ കലാപവും യുദ്ധവും ഏതൊരു രാജ്യത്തിന്റെയും പുരോഗതിയെ ബാധിക്കും. 2024ൽ ലോകം എഐ സാങ്കേതിക വിദ്യയുടെ അദ്ഭുത ലോകത്ത് അഭിരമിക്കുമ്പോഴും, പരസ്പരമുള്ള കൈയ്യേറ്റത്തിന്റെയും കീഴടക്കലിന്റെയും പിടിച്ചടക്കലിന്റെയും മാനസികാവസ്ഥയിൽനിന്നും മോചനം നേടാന് കഴിഞ്ഞിട്ടില്ല. സാങ്കേതിക വിദ്യകളെയും ഇത്തരം
സിറിയയിലെ വൻ നഗരമായ ആലപ്പോയിൽ വീണ്ടും തീമഴ പെയ്യാൻ തുടങ്ങിയത് ഏതാനും ദിവസം മുൻപാണ്. രാത്രി മുഴുവൻ റഷ്യൻ പോർവിമാനങ്ങളുടെ ഇരമ്പലും വൻ ബോംബ് സ്ഫോടനങ്ങളുടെ കാതടിപ്പിക്കുന്ന ശബ്ദവും. കുറച്ച് വർഷങ്ങളായി സമാധാനമെന്തെന്ന് പോലും അറിഞ്ഞിട്ടില്ലാത്ത സിറിയൻ ജനതയുടെ തലയ്ക്കു മുകളിലേക്ക് റഷ്യയും ഒപ്പം സർക്കാർ സൈന്യവും പോർവിമാനങ്ങളിൽനിന്ന് ബോംബിങ് തുടങ്ങിയപ്പോൾ തെരുവുകളും നഗരങ്ങളും രക്തക്കളമായി, തകർന്നടിഞ്ഞു. പക്ഷേ, റഷ്യയുടെയും ഇറാന്റെയും ലബനനിലെ ഹിസ്ബുല്ല ഗ്രൂപ്പിന്റെയും പിന്തുണയോടെ പ്രവർത്തിച്ചിരുന്ന ബഷാർ അൽ അസദ് ഭരണകൂടത്തിന്റെ പതനത്തിലേക്കായിരുന്നു ഈ ആക്രമണങ്ങളെല്ലാം നയിച്ചത്. ഹയാത്ത് തഹ്രീർ അൽ ശാം (എച്ച്ടിഎസ്) എന്ന വിമതസേന സിറിയൻ തലസ്ഥാനം ഡമാസ്കസ് പിടിച്ചെടുത്തിരിക്കുന്നു. ബഷാർ രാജ്യം വിട്ടതായാണു വിവരം. നവംബർ അവസാനവാരമായിരുന്നു ഇതിലേക്കു നയിച്ച സംഭവവികാസങ്ങളുടെ തുടക്കം. സിറിയൻ സർക്കാരിനെതിരെ വിമത സേന ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ ആക്രമണത്തിനാണ് 2024 നവംബർ 27ന് തുടക്കമിട്ടത്. ആലപ്പോ നഗരം പിടിച്ചെടുത്തവരെ
സാങ്കേതികമായി ഏറെ മുന്നേറിയ ഇസ്രയേലിനെയും യുഎസിനെയും നേരിടാൻ ഇറാന് മുന്നിൽ ഇനി ഒരു വഴിയേ ഉള്ളൂ, റഷ്യ പോലുള്ള രാജ്യങ്ങളെ കൂട്ടുപിടിച്ച് ശക്തമായ മുന്നേറ്റം നടത്തുക. സ്വന്തമായി ചെയ്യാൻ കഴിയാത്ത കാര്യങ്ങളിലെല്ലാം റഷ്യയുടെ സഹായം തേടുക. ഈ കൂട്ടുകെട്ടിന്റെ ഭാഗമായാണ് നവംബർ 5ന് റഷ്യയുടെ സോയുസ് റോക്കറ്റ് ഉപയോഗിച്ച് രണ്ട് ഇറാനിയൻ ഉപഗ്രഹങ്ങള് വിക്ഷേപിച്ചത്. റഷ്യയുടെ റോസ്കോസ്മോസ് ബഹിരാകാശ ഏജൻസി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതും. മോസ്കോയും ടെഹ്റാനും തമ്മിലുള്ള വർധിച്ചുവരുന്ന സഹകരണത്തെ പ്രതിഫലിപ്പിക്കുന്ന നീക്കമാണിത്. യുഎസ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തും ഇസ്രയേലിനെതിരെ സംഘർഷം നടക്കുമ്പോഴുമായിരുന്നു ഈ നീക്കം നടന്നതെന്നതും ശ്രദ്ധേയമാണ്. ഇറാനും ഇസ്രയേലും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടൽ പതിറ്റാണ്ടുകളായി തുടരുന്ന സങ്കീർണമായ രാഷ്ട്രീയവും സൈനികവും സാങ്കേതികവുമായ വിഷയങ്ങൾ ഉൾക്കൊള്ളുന്നതുമായ ഒന്നാണ്. ഉപഗ്രഹ സാങ്കേതികവിദ്യകൾ ഇറാൻ തന്ത്രപരമായി ഉപയോഗിച്ചാൽ അത് ഇസ്രയേലിനെ വെല്ലുവിളിക്കാനുള്ള ദൗത്യത്തിൽ നിർണായക പങ്ക് വഹിക്കാൻ പോന്നതായിരിക്കും. ഇറാന്റെ ഉപഗ്രഹ ശേഷിയും ബഹിരാകാശ സംവിധാനങ്ങളും അവരുടെ പ്രതിരോധ നീക്കങ്ങളെ കാര്യമായി സ്വാധീനിക്കുകയും ചെയ്യും. ആധുനിക പ്രതിരോധ മേഖലയിൽ ബഹിരാകാശ സാങ്കേതികവിദ്യയ്ക്കുള്ള സ്ഥാനം ഏറെ വലുതാണ്. ബഹിരാകാശ യുദ്ധങ്ങൾക്കു പോലും ലോകരാജ്യങ്ങൾ കോപ്പുകൂട്ടുകയാണെന്നത് മറ്റൊരു യാഥാർഥ്യം. ഉപഗ്രഹങ്ങൾ സൈനിക പ്രവർത്തനങ്ങളുടെ നിർണായക ഘടകമായി മാറിയിരിക്കുന്നു. ഇത്തരമൊരു അവസരത്തിലാണ് ഇറാന്റെയും ഉപഗ്രഹങ്ങൾ ലോകത്തിന്റെ ‘തലയ്ക്കു’ മുകളിൽ വിന്യസിച്ചിരിക്കുന്നത്. എന്തായിരിക്കും ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്? പുതിയ ഉപഗ്രഹങ്ങൾ ഏതൊക്കെ തലത്തിലാണ് ഇറാൻ ഉപയോഗിക്കാൻ പോകുന്നത്? ഉപഗ്രഹം വിക്ഷേപിച്ചതിന് പകരം റഷ്യയ്ക്ക് ഇറാന് എന്തു സഹായമായിരിക്കും നൽകുക?
ടെഹ്റാൻ∙ അറസ്റ്റ് വാറന്റിന് പകരം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും നേതാക്കൾക്കും നൽകേണ്ടത് വധശിക്ഷയാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മേധാവിക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ രാജ്യാന്തര ക്രിമിനൽ കോടതി ഉത്തരവിട്ടതിലാണ് ഖമനിയയുടെ പ്രതികരണം.‘‘അവർ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അതു പോരാ, ഈ ക്രിമിനൽ നേതാക്കൾക്ക് വധശിക്ഷ തന്നെ നൽകണം.’’– ഇറാൻ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് ഖമനയി പറഞ്ഞു.
ജറുസലം∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സ്വകാര്യ വസതിയിൽ സ്ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകൾ പൊട്ടിത്തെറിച്ചു. സ്ഫോടനം നടക്കുമ്പോൾ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല. സ്ഫോടനശേഷി കുറഞ്ഞ ബോംബുകൾ വീടിന്റെ മുറ്റത്തായാണ് പതിച്ചത്.
ടെഹ്റാൻ∙ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഹീബ്രു ഭാഷയിൽ തുടങ്ങിയ അക്കൗണ്ട് സമൂഹമാധ്യമമായ എക്സ് സസ്പെൻഡ് ചെയ്തു. 2 ദിവസം മുൻപാണു ഖമനയി തന്റെ പ്രധാന അക്കൗണ്ടിനു പുറമെ എക്സിൽ ഹീബ്രു ഭാഷയിലുള്ള പുതിയ അക്കൗണ്ട് തുടങ്ങിയത്.
തമ്മിൽ അതിർത്തികളില്ല, ആയിരക്കണക്കിനു കിലോമീറ്റർ ആകലെ സ്ഥിതി ചെയ്യുന്ന രണ്ട് രാജ്യങ്ങൾ. പക്ഷേ ഇന്നത്തെ ലോകത്തെ ഏറ്റവും ശക്തമായ സംഘർഷങ്ങളിലൊന്ന് ഇറാനും ഇസ്രയേലും തമ്മിലാണ്. ഇറാൻ– ഇസ്രയേൽ പ്രോക്സി കോൺഫ്ലിക്ട് എന്നറിയപ്പെട്ടിരുന്ന ചെറിയ സംഘർഷങ്ങൾ ഇപ്പോൾ ഒരു നേരിട്ടുള്ള യുദ്ധമായി പരിണമിച്ചിരിക്കുകയാണ്.
വാഷിങ്ടൻ ∙ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമി ആരെന്നതിൽ ഇറാനിൽ ചർച്ചകൾ സജീവമായെന്ന് റിപ്പോർട്ട്. ഇസ്രയേലുമായുള്ള സംഘർഷത്തിനിടെയാണ്, ഖമനയിയുടെ പിൻഗാമിയാരെന്ന ആഭ്യന്തര ചർച്ച ഇറാനിൽ ശക്തമായതെന്നു യുഎസ് മാധ്യമം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
Results 1-10 of 79