Activate your premium subscription today
വടക്കുകിഴക്കൻ സിറിയയിൽ റോജാവയിലെ അൽ ഹാസക്ക പട്ടണത്തിലേക്കുള്ള യാത്ര മുഹമ്മദ് ഹൈദർ സമ്മാറിനെ കാണാനായിരുന്നു. 2001 സെപ്റ്റംബർ 11ലെ ന്യൂയോർക്കിലെ ലോകവ്യാപാരാകേന്ദ്രത്തിന്റെ ടവറുകൾ വിമാനമിടിച്ചു തകർത്ത ഭീകരാക്രമണത്തിൽ ചാവേറുകളായ യുവാക്കളെ അൽഖായിദയിൽ ചേർത്ത ആൾ. കുർദിഷ് സ്വയംഭരണ പ്രവിശ്യയായ അൽ ഹാസക്കയിൽ ഐഎസുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലിലാണ് 64 കാരനായ സമ്മാർ.
ചെന്നൈ ∙ഭീകര സംഘടന ഐഎസിന്റെ തമിഴ്നാട് തലവനെന്ന് കരുതപ്പെടുന്ന തിരുവണ്ണാമലൈ സ്വദേശി അബ്ദുൽ ബാസിത് എൻഐഎയുടെ പിടിയിലായി. സമൂഹമാധ്യമത്തിലൂടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയിരുന്നു. ബാസിതുമായി ബന്ധമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ചെന്നൈയിൽ ഉൾപ്പെടെ സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി.
ന്യൂയോർക്ക്∙ ഐഎസ് നേതാവ് അബു യൂസിഫ് എന്ന മഹ്മൂദിനെ കൊലപ്പെടുത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. കിഴക്കൻ സിറിയയിലെ ദേർ എസ്സർ പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിലാണു അബു യൂസിഫിനെ വധിച്ചത്. ആക്രമണത്തിൽ മറ്റൊരു ഐഎസ് പ്രവർത്തകനും കൂടി കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ അറിയിച്ചു.
ഫ്രാങ്ക്ഫർട്ട് ∙ പടിഞ്ഞാറൻ ജർമനിയിലെ സുലിങ്ങൻ നഗരത്തിൽ സംഗീത പരിപാടിക്കിടെ 3 പേരുടെ മരണത്തിനും 8 പേരുടെ പരുക്കിനും ഇടയാക്കിയ കത്തിയാക്രമണം നടത്തിയത് സിറിയയിൽ നിന്നുള്ള ഇരുപത്താറുകാരനായ അഭയാർഥി ആണെന്ന് ഡസൽഡോർഫ് പൊലീസ് അറിയിച്ചു. ഇയാൾ കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു. സുലിങ്ങൻ നഗരത്തിന്റെ 650–ാം
ലണ്ടൻ∙ ബ്രിട്ടനിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിച്ച ഐ.എസിൽ ചേർന്ന യുവതിയുടെ പൗരത്വം റദ്ദാക്കിയ കേസ് സുപ്രീം കോടതി പരിഗണിക്കില്ല. വിചാരണ കോടതിയും അപ്പീൽ കോടതിയും എടുത്ത തീരുമാനം ശരിവച്ച മൂന്നു മുതിർന്ന ജഡ്ജിമാർ സുപ്രീം കോടതി ഈ കേസ് പരിഗണിക്കേണ്ടതില്ലെന്ന് ഇന്നലെ ഐകകണ്ഠ്യേന തീരുമാനിച്ചു. സർക്കാർ
ഗുവാഹത്തി∙ രാജ്യാന്തര ഭീകരസംഘടനയായ ഐഎസിൽ ചേരാനായി ഇറങ്ങിത്തിരിച്ച ഐഐടി ഗുവാഹത്തിയിലെ വിദ്യാർഥിയെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ച് അറസ്റ്റ് ചെയ്തു. ഗുവാഹത്തിയിലെ ഹജോ പ്രദേശത്തുനിന്നാണ് ഡൽഹിയിൽ സ്വദേശിയായ തസീഫ് അലി ഫാറൂഖി പിടിയിലായത്. ബിടെക് 4–ാം വർഷ വിദ്യാർഥിയാണ്. സംഘടനയിൽ
മോസ്കോ ∙ ക്രസ്നയാർസ്കിലെ ക്രോകസ് സിറ്റി ഹാളിൽ സംഗീതപരിപാടിക്കിടെ വെടിവയ്പു നടത്തുന്നതിന്റെ വിഡിയോ പുറത്തുവിട്ട് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടന. ഐഎസ് അഫ്ഗാൻ ഘടകം റഷ്യൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിനു പിന്നാലെ, യുക്രെയ്ന് സംഭവവുമായി ബന്ധമില്ലെന്ന് യുഎസ് പറഞ്ഞു. മോസ്കോയ്ക്ക്
മോസ്കോയിലെ സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ നടത്തിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് ഐഎസ്ഐഎസ്–കെ (ഐഎസ്–കെ). അഞ്ചു അക്രമികൾ നടത്തിയ വെടിവയ്പ്പിൽ 115 പേരാണു മരിച്ചത്. നൂറ്റമ്പതോളം പരുക്കേറ്റു. വെടിവയ്പിനു പിന്നാലെ 2 തവണ സ്ഫോടനവുമുണ്ടായി. ഇതോടെ വൻ തീപിടിത്തവുമുണ്ടായി. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. ഭീകരാക്രമണമെന്നു റഷ്യന് വിദേശകാര്യ മന്ത്രാലയം സംഭവത്തെ
ദിസ്പുർ∙ ബംഗ്ലദേശിൽനിന്ന് ഇന്ത്യയിലേക്കു കടക്കാൻ ശ്രമിക്കവെ അസമിലെ രാജ്യാന്തര അതിർത്തിയിൽവച്ച് ഇന്ത്യയിലെ ഐഎസ്ഐഎസിന്റെ തലവൻ ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ധുബ്രി സെക്ടറിൽ വച്ചാണ് ഇവരെ എസ്ടിഎഫ് സംഘം പിടികൂടിയത്. എൻഐഎ ഉൾപ്പെടെയുള്ള ഏജൻസികൾ ഇവരെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. ഹരീഷ് അജ്മൽ ഫാറൂഖി,
കൊച്ചി ∙ ഭീകരസംഘടനയായ ഐഎസിനെ മാതൃകയാക്കി കേരളത്തിൽ ചാവേർ ആക്രമണങ്ങൾക്കു ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതി പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് പത്തു വർഷം കഠിന തടവ്. കൊച്ചി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയാണ് ശിക്ഷ വിധിച്ചത്. യുഎപിഎ 38,39 വകുപ്പുകൾ പ്രകാരം പത്തു വർഷം വീതമാണ് തടവുശിക്ഷയും കൂടാതെ 120ബി പ്രകാരം അഞ്ചു വർഷവുമാണ് ശിക്ഷ വിധിച്ചത്.
Results 1-10 of 118