Activate your premium subscription today
ദോഹ/കയ്റോ ∙ യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തുന്ന ജനുവരി 20 അന്തിമ തീയതിയായി കരുതി ഖത്തറിലെ ദോഹയിൽ തിരക്കിട്ട വെടിനിർത്തൽ ചർച്ചകൾ നടക്കുന്നു. ഗാസയിൽ വെടിനിർത്തലിനുള്ള കരാറിന്റെ അവസാന കരട് ഇസ്രയേലിനും ഹമാസിനും കൈമാറിയതായി മധ്യസ്ഥരായ ഖത്തർ അറിയിച്ചു. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് കൂടി പങ്കെടുത്ത ചർച്ചകളിൽ ഞായറാഴ്ച അർധരാത്രിക്കുശേഷമാണ് നിർണായക വഴിത്തിരിവുണ്ടായത്.
ജറുസലം ∙ വെടിനിർത്തൽ കരാറിന്റെ ചർച്ചകൾക്കിടെ ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനെതിരെ ഇസ്രയേലി ബന്ദികളുടെ കുടുംബാംഗങ്ങൾ രംഗത്ത്. യുദ്ധം അവസാനിപ്പിക്കാനും ബന്ധുക്കളെ നാട്ടിലേക്ക് കൊണ്ടുവരാനുമുള്ള കരാറിനെ സ്മോട്രിച്ച് എതിർത്തതിനെതിരെയാണ് പ്രതിഷേധം.
ജറുസലം ∙ ഗാസയിലെ വെടിനിർത്തലും ബന്ദികളുടെ മോചനവും സംബന്ധിച്ച ചർച്ചകൾക്കായി ഇസ്രയേൽ ചാരസംഘടന മൊസാദിന്റെ തലവൻ ഡേവിഡ് ബർണിയ ഉൾപ്പെടുന്ന ഉന്നതതലസംഘം ഖത്തർ തലസ്ഥാനമായ ദോഹയിലെത്തി. പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കുന്ന 20–ാം തീയതിക്കകം സമാധാനക്കരാറിൽ ധാരണയാകണമെന്ന യുഎസിന്റെ സമ്മർദമാണു നീക്കത്തിനു പിന്നിൽ.
ജറുസലം ∙ അവശേഷിക്കുന്ന ബന്ദികളെ വിട്ടയയ്ക്കാൻ ഇസ്രയേൽ ഗാസ ആക്രമണം പൂർണമായി അവസാനിപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് ഹമാസ്. ഗാസയിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രയേലും വ്യക്തമാക്കിയതോടെ ദോഹ സമാധാനചർച്ച വഴിമുട്ടി.
ഗാസ ∙ വെടിനിർത്തൽ ധാരണയ്ക്കായി മധ്യസ്ഥശ്രമം തുടരുന്നതിനിടെ ഗാസയിലെ നൂറോളം കേന്ദ്രങ്ങളിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണങ്ങളിൽ 88 പലസ്തീൻകാർ കൊല്ലപ്പെട്ടു. നുസീറത്ത് അഭയാർഥി ക്യാംപിലെ ഒരു വീടിനു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ചും ജബാലിയയിലെ ഒരു കെട്ടിടത്തിനു നേരെയുണ്ടായ ആക്രമണത്തിൽ നാലും പേരും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേനയുടെ റെയ്ഡിനിടെ ഒരു പലസ്തീൻകാരൻ വെടിയേറ്റു മരിച്ചു.
ജറുസലം ∙ ഗാസയിൽ വിവിധയിടങ്ങളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 3 കുട്ടികൾ അടക്കം 63 പലസ്തീൻകാർ കൊല്ലപ്പെട്ടു. സമാധാന മേഖലയായി ഇസ്രയേൽ പ്രഖ്യാപിച്ച മവാസിയിലെ അഭയാർഥികൂടാരത്തിലെ ബോംബിങ്ങിലാണ് കുട്ടികളും സ്ത്രീകളുമടക്കം 11 പേർ കൊല്ലപ്പെട്ടത്. ഗാസ പൊലീസ് വകുപ്പുമേധാവി മഹ്മൂദ് സലാഹ്, മുതിർന്ന ഉദ്യോഗസ്ഥനായ ഹുസം ഷഹ്വാൻ എന്നിവരും കൊല്ലപ്പെട്ടു. ഗാസയിലേക്ക് എത്തുന്ന സഹായങ്ങൾ വിതരണം ചെയ്യുന്ന പ്രാദേശിക സമിതിയിലെ അംഗങ്ങളായ 8 പേർ മധ്യഗാസയിൽ കൊല്ലപ്പെട്ടു.
ഇസ്രയേല്‍ - പലസ്തീന് സംഘര്‍ഷത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ദിവസം വടക്കൻ ഗാസയിലെ ബെയ്റ്റ് ഹനൂനിൽ ഒമ്പത് പേരും മധ്യ ഗാസയിലെ നുസെറാത്തിൽ ഏഴ് പേരും ഉൾപ്പെടെ ഇസ്രയേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 30 പേരെങ്കിലും കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഇതിനിടയിൽ ഹമാസ് സൈന്യം കീഴടങ്ങുന്ന
ഗാസ ∙ യുദ്ധമൊഴിയാത്ത പുതുവർഷത്തിലേക്ക് പലസ്തീൻകാർ. വെടിനിർത്തൽ ചർച്ചകൾ എങ്ങുമെത്താതെ, ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ, വൻവിമർശനവുമായി യുഎൻ മനുഷ്യാവകാശ ഏജൻസിയുടെ റിപ്പോർട്ട് പുറത്തിറങ്ങി. ആശുപത്രികൾക്കു നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ പലസ്തീൻകാരുടെ ആരോഗ്യസംവിധാനം പാടേ തകർത്തതായി യുഎൻ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. ഇസ്രയേൽ ആക്രമണം രാജ്യാന്തര നിയമങ്ങൾ ലംഘിക്കുന്നതാണെന്നും ആരോപിച്ചു. 2023 ഒക്ടോബറിനും 2024 ജൂണിനും ഇടയിൽ ഗാസയിലെ ആശുപത്രികൾക്കു നേരെ നടന്ന ഇസ്രയേൽ ആക്രമണങ്ങളുടെ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജറുസലം∙ ഗാസയില്‍ പ്രവര്‍ത്തനക്ഷമമായിരുന്ന അവസാനത്തെ ആശുപത്രികളില്‍ ഒന്നായ കമാല്‍ അദ്വാനില് ഇസ്രയേല്‍ സൈന്യം വസ്ത്രങ്ങള്‍ അഴിപ്പിച്ച് പന്ത്രണ്ട് മണിക്കൂറിലധികം തന്നെ തണുപ്പത്ത് നിര്‍ത്തിയെന്ന് നഴ്സ് ഇസ്മായില്‍ അല്‍ ഖൗലത്. പരിശോധനയ്ക്കായി ശിരോവസ്ത്രം അഴിക്കാത്ത സ്ത്രീകളുടെ മുഖത്ത് അടിച്ചു. ശുചിമുറിയിൽ പോലും പോകാന്‍ അനുവദിച്ചില്ല. തങ്ങള്‍ അപമാനിക്കപ്പെട്ടു എന്നും ഇസ്മായില്‍ അല്‍ ഖൗലത് പറഞ്ഞു.
ജറുസലം∙ യെമനിൽനിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിനെ യുഎസിന്റെ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം (താഡ്) ഉപയോഗിച്ച് തകർത്ത് ഇസ്രയേൽ. ഇറാൻ പിന്തുണയുള്ള ഹൂതി വിമതരാണ് മിസൈൽ പ്രയോഗിച്ചതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. യുഎസിന്റെ പ്രധാന മിസൈൽ സംവിധാനമാണ് താഡ്. ആദ്യമായാണ് ഈ മിസൈൽ സംവിധാനം ഇസ്രയേൽ ഉപയോഗിക്കുന്നത്. ഒക്ടോബറിലാണ് മിസൈൽ സംവിധാനം ഇസ്രയേൽ സൈന്യത്തിന്റെ ഭാഗമായത്.
Results 1-10 of 1061