Activate your premium subscription today
വത്തിക്കാൻ സിറ്റി ∙ വാക്കുകൾ ഉപയോഗിക്കേണ്ടത് യുദ്ധത്തെ തള്ളി സമാധാനമെന്ന ലക്ഷ്യത്തിനുവേണ്ടിയാകണമെന്ന് ലിയോ മാർപാപ്പയുടെ ആഹ്വാനം. കോൺക്ലേവ് നടപടിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാനായി റോമിലെത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് നന്മകൾക്കായുള്ള വാക്കിന്റെ കരുത്തിനെക്കുറിച്ച് മാർപാപ്പ പറഞ്ഞത്. മാധ്യമപ്രവർത്തകർ ശബ്ദമില്ലാത്തവരുടെ ശബ്ദമാകണമെന്നും ഓർമിപ്പിച്ചു.
ബ്രസൽസ് ∙ ലോക മാധ്യമസ്വാതന്ത്ര്യ ദിനത്തിൽ ഏറ്റവും വലിയ ചർച്ചയാകുന്നത് മാധ്യമപ്രവർത്തനത്തിൽ നിർമിതബുദ്ധിയുടെ സ്ഥാനം. വസ്തുതാ പരിശോധനയും സമഗ്രമായ വീക്ഷണവും മാധ്യമപ്രവർത്തനത്തിന്റെ അടിത്തറയാണെന്നിരിക്കെ നിർമിതബുദ്ധിക്ക് (എഐ) മനുഷ്യർക്കു പകരമാകാൻ സാധിക്കില്ലെന്ന് ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (ഐഎഫ്ജെ) അഭിപ്രായപ്പെട്ടു. മനുഷ്യരുടെ മേൽനോട്ടവും വസ്തുതാ പരിശോധനയും ഉറപ്പാക്കി മാത്രം എഐയെ പ്രയോജനപ്പെടുത്താം. എഐ വഴിയുള്ള വ്യാജവിവര പ്രചാരണവും ‘ഡീപ് ഫെയ്ക്’ വെല്ലുവിളികളും മാധ്യമപ്രവർത്തകരുടെ പ്രാധാന്യവും പ്രസക്തിയുമാണ് അടിവരയിടുന്നതെന്ന് ഐഎഫ്ജെ ചൂണ്ടിക്കാട്ടി. എഡിറ്റോറിയൽ തീരുമാനങ്ങളെടുക്കുന്ന ഘട്ടത്തിലേക്ക് എഐയുടെ സ്വാധീനം വ്യാപിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും പറഞ്ഞു.
ഇന്ത്യൻ വിദേശ പൗരത്വം ഏകപക്ഷീയമായി റദ്ദാക്കിയതിനെ ചോദ്യം ചെയ്തു ഇന്ത്യൻ സർക്കാരിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു യുഎസ് മാധ്യമപ്രവർത്തകൻ. ഒരു പ്രമുഖ ഇന്ത്യൻ ബിസിനസുകാരനെ വിമർശിച്ച് വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ വിദേശ പൗരത്വം റദ്ദാക്കിയത്.
ഹൈദരാബാദ്∙ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീർത്തിപരമായ പരാമർശം പങ്കുവച്ചെന്ന് ആരോപിച്ച് മുതിർന്ന വനിതാ മാധ്യമപ്രവർത്തക അറസ്റ്റിൽ. ഇന്നു പുലർച്ചെ ഹൈദാരാബാദിലെ വീടു വളഞ്ഞാണ് മാധ്യമപ്രവർത്തക രേവതി പൊഗദാദന്തയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രേവന്ത് റെഡ്ഡിക്കെതിരെ പൾസ് ന്യൂസ് ബ്രേക്ക് എന്ന യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയാണ് വിവാദമായത്.
ന്യൂഡൽഹി ∙ മാധ്യമസ്വാതന്ത്ര്യം ജനാധിപത്യ രാജ്യത്ത് അനിവാര്യമാണെന്ന് സുപ്രീംകോടതി ജഡ്ജി അഭയ് എസ്.ഓക അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തകരുടെ മേലുള്ള ഏതു സമ്മർദവും സമൂഹത്തെ ബാധിക്കുമെന്നും പത്രപ്രവർത്തന മികവിനുള്ള 2024ലെ ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐപിഐ) ഇന്ത്യ ചാപ്റ്ററിന്റെ പുരസ്കാരങ്ങൾ സമ്മാനിച്ച് അദ്ദേഹം പറഞ്ഞു.
ചെന്നൈ ∙ അണ്ണാ സർവകലാശാല ബലാത്സംഗ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മാധ്യമപ്രവർത്തകരിൽ നിന്ന് പിടിച്ചെടുത്ത ഫോൺ അടക്കം എല്ലാ ഉപകരണങ്ങളും തിരിച്ചു നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. എഫ്ഐആർ ചോർച്ചയുടെ മറവിൽ മാധ്യമപ്രവർത്തകരെ വേട്ടയാടിയ പ്രത്യേക അന്വേഷണ സംഘത്തിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധി.
കൊച്ചി ∙ ന്യൂസ് 18 കേരളത്തിലെ ടോം കുര്യാക്കോസ് മീഡിയ എക്സലൻസ് അവാർഡ് 2025 ൽ മികച്ച അന്വേഷണാത്മക മാധ്യമപ്രവർത്തകനുള്ള പുരസ്കാരം നേടി.
കൊച്ചി ∙ ഇന്ത്യൻ റയിൽവേ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡേഴ്സ് അസോസിയേഷൻ റെയിൽവേ വികസന രംഗത്തെ ഏറ്റവും മികച്ച മാധ്യമ പ്രവർത്തകന് ഏർപ്പെടുത്തിയ പുരസ്കാരം മലയാള മനോരമ,തിരുവനന്തപുരം യൂണിറ്റിലെ ചീഫ് റിപ്പോർട്ടർ റോബിൻ ടി. വർഗീസിനു സമ്മാനിക്കും. 50,000 രൂപയും പ്രശംസാ ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഇതോടൊപ്പം ഇന്ത്യയിലെ വിവിധ സോണുകളിൽ നിന്നുള്ള 7 സീനിയർ കരാറുകാരെ ചടങ്ങിൽ ആദരിക്കും.
റോം ∙ ടെഹ്റാനിൽ തടവിലായിരുന്ന ഇറ്റാലിയൻ മാധ്യമപ്രവർത്തക ചെചീലിയ സാലയെ (29) ഇറാൻ മോചിപ്പിച്ചു. സാല നാട്ടിലേക്കു പുറപ്പെട്ടതായി ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനിയുടെ ഓഫിസ് അറിയിച്ചു. യുഎസ് വാറന്റ് പ്രകാരം ഇറാൻകാരനായ വ്യാപാരി മുഹമ്മദ് അബേദീനി മിലാനിൽ അറസ്റ്റിലായതിനു പിന്നാലെ ഡിസംബർ 19 ന് ആണു ടെഹ്റാനിൽ ജേണലിസ്റ്റ് വീസയിൽ ജോലിയെടുത്തിരുന്ന സാലയെ ചാരവൃത്തിക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
കൊച്ചി ∙ നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
Results 1-10 of 164