Activate your premium subscription today
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിനു ഏപ്രിൽ 13നു 37 വയസ്സ് തികയും. 1988 ഏപ്രിൽ 13നു വിഷു ദിനത്തിലായിരുന്നു കരിപ്പൂരിൽ വിമാനത്താവളത്തിന്റെ ഉദ്ഘാടനം. ആഭ്യന്തര സർവീസുമായി തുടങ്ങിയ വിമാനത്താവളത്തിന് 2006 ഫെബ്രുവരി 2ന് രാജ്യാന്തര പദവി ലഭിച്ചു. അതിനു മുൻപുതന്നെ 2002 ജനുവരിയിൽ കരിപ്പൂരിൽനിന്ന് ഹജ് സർവീസ് ആരംഭിച്ചിരുന്നു. 410 പേർക്കു സഞ്ചരിക്കാവുന്ന വലിയ വിമാനമാണ് എയർ ഇന്ത്യ ഹജ് സർവീസിന് എത്തിച്ചത്.
ഇത്തവണത്തെ ഹജ് തീർഥാടനനിരക്ക് കേന്ദ്ര ഹജ് കമ്മിറ്റി പുറത്തുവിട്ടതോടെ കേരളത്തിലെ ഏക പൊതുമേഖലാ വിമാനത്താവളമായ കോഴിക്കോടിനുമേൽ ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരിക്കുന്നു. കേരളത്തിൽ കോഴിക്കോടിനുപുറമേ, കണ്ണൂരും കൊച്ചിയുമാണു ഹജ് എംബാർക്കേഷൻ പോയിന്റുകൾ (പുറപ്പെടൽ കേന്ദ്രങ്ങൾ).
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിലെ കൂടിയ വിമാന ടിക്കറ്റ് നിരക്കുമൂലം ഹജ് യാത്ര കരിപ്പൂരിൽനിന്നു കണ്ണൂരിലേക്ക് മാറ്റാൻ അപേക്ഷ നൽകിയത് ആയിരത്തിലേറെ പേർ. നൂറുകണക്കിനു തീർഥാടകർ കരിപ്പൂരിൽനിന്നു കൊച്ചിയിലേക്കും മാറാൻ അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷിച്ചവർക്കെല്ലാം വിമാനത്താവളം മാറാൻ അനുമതി
പാന്റ്സിനുള്ളിൽ സ്വർണമിശ്രിതം ഒളിപ്പിച്ചെത്തിയ യാത്രക്കാരനെ കരിപ്പൂർ പൊലീസ് പിടികൂടി.
കരിപ്പൂർ ∙ ഒമാൻ വഴി കേരളത്തിൽ എംഡിഎംഎ എത്തിക്കുന്നതിൽ ഒമാൻ പൗരന്മാർക്കും ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. പിടിയിലായ ആഷിഖ് നാട്ടിലെത്തിയ ശേഷമാണ് ആഷിഖിന്റെ വിലാസത്തിലുള്ള കാർഗോ വീട്ടിലെത്തിയത്. ഇതിനകം ആഷിഖ് പിടിയിലാകുകയും ചെയ്തു. ആഷിഖ് ഒമാനിൽനിന്നു നാട്ടിലേക്കു മടങ്ങുന്നതിനു മുൻപ് കാർഗോ
കരിപ്പൂർ ∙ ഒമാൻ എയറിന്റെ ജിദ്ദ–മസ്കത്ത്–കോഴിക്കോട് വിമാനം മസ്കത്തിൽ കേടായി. കോഴിക്കോട്ടേക്കുള്ള യാത്രക്കാരും കോഴിക്കോട്ടുനിന്ന് വിമാനത്തിൽ മസ്കത്തിലേക്കുള്ള യാത്രക്കാരും ഇരു വിമാനത്താവളങ്ങളിലും മണിക്കൂറുകളോളം പ്രയാസത്തിലായി. ഇന്നലെ രാത്രി 8.15ന് കരിപ്പൂരിൽ എത്തേണ്ടതായിരുന്നു വിമാനം. പകരം വിമാനത്തിൽ
ന്യൂഡൽഹി ∙ കോഴിക്കോട് നിന്നുള്ള ഉയർന്ന ഹജ് വിമാനയാത്രാനിരക്കിൽ മാറ്റമുണ്ടാകില്ലെന്ന സൂചന നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം. യാത്രാക്കൂലി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹാരിസ് ബീരാൻ എംപി നൽകിയ നിവേദനത്തിനായിരുന്നു വ്യോമയാന മന്ത്രാലയ സെക്രട്ടറിയുടെ മറുപടി. കേരളത്തിലെ മറ്റ് എംബാർക്കേഷൻ പോയിന്റുകളെ
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അടുത്ത മാസം കൂടുതൽ വിമാന സർവീസുകളുമായി ഇൻഡിഗോ വിമാനക്കമ്പനി. മാർച്ച് 1 മുതലാണ് സർവീസുകൾ കൂട്ടുന്നത്. നിലവിലുള്ള കോഴിക്കോട് –ജിദ്ദ സെക്ടറിലെ സർവീസുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം റാസൽഖൈമയിലേക്കു പുതിയ സർവീസ് ആരംഭിക്കും. കോഴിക്കോട് –ഫുജൈറ സെക്ടറിലും സർവീസ്
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) ദീർഘിപ്പിക്കുന്ന ജോലി പുരോഗമിക്കുന്നു. റൺവേയുടെ രണ്ടറ്റങ്ങളിലും മണ്ണിട്ട് റെസ നീളം കൂട്ടുന്ന ജോലിയാണു നടക്കുന്നത്.വിവിധ പാളികളായാണ് മണ്ണിട്ട് ഉയർത്തുന്നത്. 25 സെന്റീമീറ്റർ കനത്തിൽ മണ്ണിട്ട് യന്ത്രസംവിധാനത്തോടെ അമർത്തി 20
മുക്കം∙ ഹജ്ജിനു പോവുന്നവർക്ക് മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ചു കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നത് കുറയ്ക്കുകയോ എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജുവിന് പ്രിയങ്ക ഗാന്ധി എംപി യുടെ കത്ത്. തീർഥാടനത്തിന് കോഴിക്കോട് നിന്ന് പോവുന്ന തീർഥാടകർ പ്രിയങ്ക ഗാന്ധിക്ക് നൽകിയ നിവേദനം കൂടി ഉൾപ്പെടുത്തിയാണ് പ്രിയങ്കയുടെ കത്ത്. ഈ വർഷത്തെ ഹജ്ജിനായി അപേക്ഷ നൽകുമ്പോൾ വിമാന നിരക്കുകൾ സംബന്ധിച്ച് സൗദി എയർലൈൻസുമായി ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ നിരക്കുകൾ മറ്റു വിമാനത്താവളങ്ങൾക്കു സമാനമാവുമെന്ന പ്രതീക്ഷയിലാണ് കരിപ്പൂർ വിമാനത്താവളം മുൻഗണനയായി നൽകിയത് എന്ന് തീർഥാടകർ പ്രിയങ്കയ്ക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. എന്നാൽ, മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഏകദേശം നാല്പത്തിനായിരത്തോളം രൂപ അധിക നിരക്ക് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഈടാക്കുമെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ മറ്റ് വിമാനത്താവളത്തിലേക്ക് എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കുകയോ കോഴിക്കോട് നിന്നുള്ള നിരക്ക് കുറയ്ക്കുകയോ ചെയ്യണമെന്നാണ് തീർഥാടകരുടെ ആവശ്യം.
Results 1-10 of 427