Activate your premium subscription today
കാസർകോട് ∙ ജില്ലയുടെ വികസനക്കുതിപ്പിലേക്കു ചിറകുവിരിച്ചു പറക്കാൻ വെമ്പുന്ന ദേശീയപാതയിലെ ഒറ്റത്തൂൺ പാലം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും.ഫെബ്രുവരി 15ന് അകം നിർമാണം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണു നിർമാണ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി. ദക്ഷിണേന്ത്യയിലെ ഏറ്റവും
പൈതൃക തനിമയുള്ള നഗരത്തിന് ആധുനിക മുഖം നൽകിയ വികസനത്തിനു വഴിയായത് കഴക്കൂട്ടം ബൈപാസ് . കഴക്കൂട്ടത്തെ ടെക്നോപാർക്ക് കേന്ദ്രീകരിച്ചുള്ള വികസനത്തിന്റെ തുടർച്ചയായിട്ടാണ്, പാടശേഖരത്തിന് നടുവിലൂടെ ചെറിയൊരു പാത മാത്രമായിരുന്ന ഇടത്താണ് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ വലിയ പാത വരുന്നത്. ആക്കുളം കായലിൽ പാലം നിർമിച്ചാണ് ബൈപാസിന് തുടക്കം കുറിച്ചത്. ആദ്യം കഴക്കൂട്ടം–നെയ്യാറ്റിൻകര സംസ്ഥാന പാതയായിരുന്നത് പിന്നീട് ദേശീയപാതയുടെ ഭാഗമായതോടെയാണ് വൻ വികസനത്തിന് വഴി തുറന്നത്. ദേശീയപാത 47ന്റെ ഭാഗമായ കഴക്കൂട്ടം– ഈഞ്ചയ്ക്കൽ – കിള്ളിപ്പാലം ബൈപാസ് പുതിയ ദേശീയപാത 66ന്റെ പ്രധാന പാതയായി ജില്ലയുടെ അതിർത്തിയായ കാരോട് വരെ നീളുന്നു. വൻ വ്യാപാര– പാർപ്പിട കേന്ദ്രമായി മാറിയതോടെ തിരക്കുമേറി. തുടർന്ന് പുതിയ മേൽപാലങ്ങളുമായി വീണ്ടും വികസന കുതിപ്പിലാണ് ഈ ബൈപാസ്.
കോഴിക്കോട്∙ പുതുവർഷം പിറക്കുമ്പോൾ കോഴിക്കോട് ജില്ല പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വൻവികസന പദ്ധതികളാണ്. ഗതാഗതക്കുരുക്ക് അഴിക്കലാണ് ഇതിൽ പ്രധാനം. അടുത്ത കാൽ നൂറ്റാണ്ടിന്റെ ഗതി നിർണയിക്കുന്ന താണ് പല പദ്ധതികളും. അതിൽ ചിലതിലേക്ക്: ദേശീയപാത 6 വരി- ജില്ല പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ വികസന പദ്ധതിയാണിത്. 6 വരി പാത പൂർത്തിയായാൽ കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് 8 മണിക്കൂർ കൊണ്ട് എത്താമെന്നാണ് പ്രതീക്ഷ. വിമാനത്താവളത്തിൽനിന്ന് 20 മിനിറ്റു കൊണ്ട് കോഴിക്കോട് നഗരത്തിൽ എത്താനാകുമെന്നു കരുതുന്നു. 2025 ഡിസംബറോടെ ജില്ലയിൽ ദേശീയപാത നവീകരണം പൂർത്തിയായേക്കും.
കുറ്റിപ്പുറം ∙ മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ആറുവരിപ്പാതയുടെ നിർമാണം 2025 മാർച്ച് 31ന് അകം പൂർത്തിയായേക്കും. ദേശീയപാത അതോറിറ്റി നിർദേശിച്ച ഈ സമയത്തിനകം ജോലികൾ പൂർത്തിയാക്കിയില്ലെങ്കിൽ കരാർ ഏറ്റെടുത്ത കെഎൻആർസിഎൽ കമ്പനിക്കു കനത്ത പിഴ അടയ്ക്കേണ്ടിവരും. ഇതുകൊണ്ടുതന്നെ നിശ്ചിത സമയത്തിനുള്ളിൽ പാതയുടെ നിർമാണം പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎൻആർസിഎൽ. കരാർ പ്രകാരം 2024 ഓഗസ്റ്റിൽ നിർമാണം പൂർത്തിയാക്കേണ്ട പദ്ധതിയാണ് 7 മാസം നീട്ടിയത്.
തളിപ്പറമ്പ്∙ ‘വയൽക്കിളി’ സമരം നടന്ന കീഴാറ്റൂരിലുടെയുള്ള ദേശീയപാത ബൈപാസ് നിർമാണത്തിന്റെ ഭാഗമായുള്ള ആകാശപാതയുടെ ആദ്യഘട്ടം പൂർത്തിയായി. മാന്ധംകുണ്ടിൽ നിന്ന് കീഴാറ്റൂർ തിട്ടയിൽപാലം വരെയുള്ള 600 മീറ്റർ ദൂരത്തേക്കുള്ള മേൽപാലത്തിന്റെ നിർമാണമാണ് ആദ്യഘട്ടം പൂർത്തിയായത്. 19 തൂണുകളിലായാണ് മേൽപാലം. 20 മീറ്റർ വീതം നീളത്തിൽ ഇതിനായി നിർമിച്ച കൂറ്റൻ കോൺക്രീറ്റ് സ്പാനുകൾ തൂണുകളുടെ മുകളിൽ കയറ്റി ഉറപ്പിക്കുന്ന ജോലിയാണ് പൂർത്തിയായത്. പുളിമ്പറമ്പിൽ പട്ടുവം റോഡിൽ കുന്നിടിച്ച് നിർമാണം നടത്തുന്ന സ്ഥലത്തുനിന്ന് മാന്ധംകുണ്ടിലെ മേൽപാലത്തിലേക്ക് മണ്ണുനിറച്ച് ബൈപാസ് റോഡ് ഉയർത്തുകയാണ് ചെയ്യുന്നത്.
കരുനാഗപ്പള്ളി ∙ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നില്ലെന്നു സി.ആർ.മഹേഷ് എംഎൽഎ താലൂക്ക് വികസന സമിതി യോഗത്തിൽ കുറ്റപ്പെടുത്തി. ദേശീയപാതയിൽ ചവറ മുതൽ ഇടപ്പള്ളികോട്ട വരെ പല ഭാഗത്തും ടാറിങ് നടത്താതെ മെറ്റലും കല്ലും ഇട്ടതിനാൽ പൊടിശല്യം മൂലം പൊതുജനങ്ങൾ ബുദ്ധിമുട്ടുന്നു. ഇത് നിരവധി തവണ നിർമാണ കമ്പനിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയും ഉണ്ടാകുന്നില്ല. സിവിൽ സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ കിഴക്കു വശം ചെളിയായി കിടക്കുന്നതിനാൽ പൊതുജനങ്ങൾക്ക് ഓഫിസിലേക്ക് വരുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഈ ഭാഗത്ത് ദേശീയപാതയുടെ നിർമാണം വൈകുകയാണ്.
രാമനാട്ടുകര ∙ അഴിഞ്ഞിലത്ത് ആറുവരിപ്പാത സർവീസ് റോഡിന്റെ കിഴക്കു ഭാഗത്ത് പാർശ്വ സുരക്ഷാ ഭിത്തി നിർമിക്കാത്തത് അപകട ഭീഷണി. അഴിഞ്ഞിലം മേൽപാലം മുതൽ ഭാരത് ബെൻസ് ഷോറൂം വരെയുള്ള ഭാഗത്ത് ഭിത്തിയില്ല. വാഹനങ്ങൾ നിയന്ത്രണം വിട്ടാൽ താഴ്ചയിലേക്ക് പതിക്കും. അഴിഞ്ഞിലത്ത് ചാലി വയൽ പ്രദേശത്തു കൂടിയാണ് ആറുവരിപ്പാത കടന്നുപോകുന്നത്. റോഡിനു ഇരുവശത്തും വെള്ളക്കെട്ട് നിറഞ്ഞ ചതുപ്പ് പ്രദേശമാണ്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി അന്നപൂർണ ഹോട്ടൽ മുതൽ അഴിഞ്ഞിലം ജംക്ഷൻ വരെ റോഡിനു പടിഞ്ഞാറു ഭാഗത്ത് 3 അടി ഉയരത്തിൽ കോൺക്രീറ്റ് ഭിത്തി നിർമിച്ചിട്ടുണ്ട്.
പൊന്നാനി ∙ ചമ്രവട്ടം ജംക്ഷനിലെ മേൽപാലം താൽക്കാലികമായ തുറന്നു. കുറ്റിപ്പുറം മുതൽ ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് വരെ ഇനി വാഹനങ്ങൾക്ക് ആറുവരിപ്പാതയിലൂടെ യാത്ര ചെയ്യാം. പ്രധാന പണികളെല്ലാം പൂർത്തിയായി. പെയ്ന്റിങ്, സ്ട്രീറ്റ് ലൈറ്റ്, നിരീക്ഷണ ക്യാമറകൾ തുടങ്ങി അവസാനവട്ട ഒരുക്കങ്ങൾ മാത്രമാണു ബാക്കിയുള്ളത്. വെളിയങ്കോട് മേഖലയിൽ പെയ്ന്റിങ് നടന്നു വരികയാണ്. മാർച്ചോടെ പണികൾ തീരുമെന്ന പ്രതീക്ഷയിലാണ് ദേശീയപാത ഉദ്യോഗസ്ഥരും കരാറുകാരും.
പൊന്നാനി ∙ കുറ്റിപ്പുറം മുതൽ മലപ്പുറം ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് വരെയുള്ള ഭാഗങ്ങളിൽ അടുത്തയാഴ്ചയോടെ ആറുവരിപ്പാത ഗതാഗതത്തിനായി തുറന്നു കൊടുക്കും. ഇൗ ഭാഗങ്ങളിൽ ഇനി സർവീസ് റോഡിനെ ആശ്രയിക്കാതെ ആറുവരിപ്പാതയിലൂടെ യാത്ര ചെയ്യാൻ കഴിയും. ചമ്രവട്ടം ജംക്ഷനിലെ മേൽപാലത്തിന്റെ നിർമാണമാണ് ഇൗ ഭാഗത്ത് പ്രധാനമായും ബാക്കിയുണ്ടായിരുന്നത്. പള്ളപ്രം മേൽപാലവും പുതുപൊന്നാനി മേൽപാലവും ചമ്രവട്ടം ജംക്ഷനിലെ മേൽപാലവുമെല്ലാം ദിവസങ്ങൾക്കകം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുക്കാനുള്ള ശ്രമത്തിലാണ് കരാറുകാരും ഉദ്യോഗസ്ഥരും.വെളിയങ്കോട് മേഖലയിൽ പെയ്ന്റിങ് തുടങ്ങിക്കഴിഞ്ഞു. സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പണികളും അവസാന ഘട്ടത്തിലാണ്.
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസ് ഭാഗത്തും ദേശീയപാത 66ലെ ആറുവരി പാതയിൽ കോഴിക്കോട് ദിശയിലേക്കുള്ള 3 ട്രാക്കുകളും തുറന്നു. പാണമ്പ്ര – കോഹിനൂർ – യൂണിവേഴ്സിറ്റി – ചെട്യാർമാട് 3 കിലോമീറ്ററാണു പുതുതായി തുറന്നത്. മേലെ ചേളാരിയൽ മുതൽ പാലക്കലിനടുത്ത പരപ്പിലാക്കൽ വരെ നേരത്തെ തന്നെ ആറുവരി പാത തുറന്നിട്ടുണ്ട്. ചെട്യാർമാട് മുതൽ കാക്കഞ്ചേരി വളവ് വരെയും ആറുവരിപ്പാതയിൽ വാഹന ഗതാഗതം ദിവസങ്ങളായി നിലവിലുണ്ട്. കാക്കഞ്ചേരി വളവിൽ 600 മീറ്ററിൽ പണി തീരാത്തതിനാൽ ബദൽ റോഡ് വഴിയാണു ഗതാഗതം.
Results 1-10 of 68