Activate your premium subscription today
പാലക്കാട് ∙എലപ്പുള്ളിയിലെ സ്വകാര്യ മദ്യനിർമാണശാലയ്ക്കായി തിരക്കിട്ട് അനുമതി നൽകിയത് സർക്കാർ കമ്പനിയായ മലബാർ ഡിസ്റ്റിലറീസിൽ മദ്യനിർമാണം തുടങ്ങാനുള്ള നീക്കങ്ങൾ മരവിപ്പിച്ച്. മലബാർ ഡിസ്റ്റിലറീസിന്റെ മേനോൻപാറയിലെ ഭൂമിയിൽ മദ്യനിർമാണ കമ്പനിക്കായി 2022 ജൂണിൽ സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും ഇതുവരെ സാങ്കേതികാനുമതി കിട്ടിയിട്ടില്ല
തിരുവനന്തപുരം ∙ സിനിമ മേഖലയിലെ പരാതികൾ കേൾക്കാനും പരിഹാരം കാണാനുമായി പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കണമെന്ന ഹേമ കമ്മിറ്റിയുടെ നിർദേശം നടപ്പാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി സാംസ്കാരിക ഡയറക്ടർ, ഡപ്യൂട്ടി സെക്രട്ടറി, ലേബർ കമ്മിഷണർ, വനിതാ ശിശു വികസന ഡയറക്ടർ എന്നിവരെയും ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ എടുത്ത പൊലീസ് കേസുകൾക്ക് മേൽനോട്ടം വഹിക്കുന്ന ഡിഐജി അജിത ബീഗത്തെയും ഉൾപ്പെടുത്തി വർക്കിങ് കമ്മിറ്റി രൂപീകരിച്ചു.
കൊച്ചി ∙ മുനമ്പം വഖഫ് വിഷയത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാൻ നിയമപരമായ അവകാശം സർക്കാരിനുണ്ടോയെന്നു വ്യക്തമാക്കണമെന്നു ഹൈക്കോടതി നിർദേശം നൽകി. മുനമ്പം ഭൂമി പ്രശ്നത്തിൽ സർക്കാർ കമ്മിഷനെ നിയോഗിച്ചതിനെതിരെ കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയിലാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാരിനോട് ഇക്കാര്യം ആരാഞ്ഞത്. ഹർജി 29നു പരിഗണിക്കാൻ മാറ്റി.
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാർക്കുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ പുതിയ സോഫ്റ്റ്വെയർ ഇന്നു മുതൽ. നേരിട്ടും ഇമെയിൽ വഴിയും ഫോൺ വഴിയും ലഭിക്കുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് സോഫ്റ്റ്വെയർ വികസിപ്പിച്ചത്.
പത്തനംതിട്ട ∙ ചലനശേഷിയില്ലാത്തവരും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരുമായ കിടപ്പു രോഗികൾക്കുള്ള സാമൂഹിക നീതി വകുപ്പിന്റെ ആശ്വാസ കിരണം പദ്ധതിയിൽ വിവേചനമെന്ന് ആക്ഷേപം. 2018 മാർച്ചിനു ശേഷം അപേക്ഷ നൽകിയവർക്ക് ധനസഹായം നൽകാനായി ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് അപേക്ഷകൾ പരിഗണിക്കാത്തതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. 600 രൂപ മാത്രമാണ് ആശ്വാസ കിരണത്തിലെ അംഗങ്ങൾക്കു ലഭിക്കുന്നത്. ഡിസംബറിൽ ഈ തുക തന്നെ 2 വർഷത്തോളം കുടിശിക വന്നിരുന്നു.
തിരുവനന്തപുരം ∙ തിങ്കളാഴ്ച മുതൽ കടയടച്ചുള്ള സമരവുമായി മുന്നോട്ടു പോകാൻ റേഷൻ വ്യാപാരികളുടെ തീരുമാനം. കട ഉടമകളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടതിനു പിന്നാലെയാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പള പരിഷ്കരണ പാക്കേജ് നടപ്പാക്കാനില്ലെന്ന് സർക്കാർ വ്യാപാരികളെ അറിയിച്ചു.
പിണറായി വിജയൻ വികസന നായകനും പ്രതിപക്ഷം വികസന വിരുദ്ധരുമാണെന്ന് വരുത്താൻ സഭയിൽ ഭരണപക്ഷം നടത്തുന്ന ശ്രമം ചില്ലറയല്ല. അപ്പോൾ പിന്നെ മണ്ഡലത്തിലെ ഒരു വൻ വികസന ആശയത്തെ മുഖ്യമന്ത്രി പിന്തുണയ്ക്കുമെന്ന് ഉറപ്പിച്ചാണ് കുറുക്കോളി മൊയ്തീൻ ആ ‘ശ്രദ്ധ ക്ഷണിക്കലുമായി’ വന്നത്. തിരൂരിനെയും നിലമ്പൂരിനെയും ബന്ധിപ്പിക്കുന്ന മെട്രോ ലൈൻ ആയിരുന്നു കുറുക്കോളിയുടെ ആവശ്യം. തിരുവനന്തപുരം– കാസർകോട് കെ റെയിലുമായി താരതമ്യപ്പെടുത്തുമ്പോൾ എത്രയോ പരിമിതം! കെ റെയിൽ ഉപേക്ഷിക്കാൻ ഈ സർക്കാരിനെ കിട്ടില്ലെന്ന് ആവർത്തിക്കുന്ന പിണറായി ഈ നിർദേശത്തിനു മുന്നിൽ പ്രസാദിക്കുമെന്നു കുറുക്കോളി കരുതി. അങ്ങനെ ചെയ്തില്ലെന്നു മാത്രമല്ല, പിണറായി പ്രകോപിതനുമായി.
തിരുവനന്തപുരം∙ മൂലധനച്ചെലവുകൾക്കെന്ന പേരിൽ സംസ്ഥാന സർക്കാർ കടമെടുക്കുന്ന തുകയുടെ 87 ശതമാനവും ചെലവിടുന്നത് ശമ്പളവും പെൻഷനും അടക്കമുള്ള മറ്റു ചെലവുകൾക്കാണെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കഴിഞ്ഞ വർഷത്തെ (2023–24) ഓഡിറ്റ് റിപ്പോർട്ട്. കഴിഞ്ഞ 5 വർഷമായി ഇൗ പ്രവണത കൂടിവരികയാണ്. കടമെടുക്കുന്ന തുക കൊണ്ടു മൂലധനച്ചെലവുകളാണു നടത്തേണ്ടത്. കെട്ടിനിർമാണം,
കണ്ണൂർ ∙ സർക്കാർ ഉത്തരവു വൈകുന്നതിനാൽ സംസ്ഥാനത്തെ അങ്കണവാടികളിൽ പാൽ, മുട്ട വിതരണം മുടങ്ങി. സംസ്ഥാന സർക്കാർ 2022 ൽ തുടങ്ങിയ ‘പോഷകബാല്യം’ പദ്ധതി വഴിയാണ് ആഴ്ചയിൽ 2 ദിവസം അങ്കണവാടികളിൽ പാലും മുട്ടയും നൽകിയിരുന്നത്. ബജറ്റിൽ തുക വകയിരുത്തി ഡിസംബർവരെ കൃത്യമായി ഇതിന്റെ വിതരണം നടന്നിരുന്നു.
കൊച്ചി ∙ ആന എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങളിൽ ഹൈക്കോടതിയിൽ നിലപാടറിയിച്ച് സംസ്ഥാന സർക്കാർ. അകലം പൊതുവായി നിശ്ചയിക്കുന്നത് അപ്രായോഗികമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ജില്ലാതല നിരീക്ഷക സമിതി തീരുമാനമെടുക്കുന്നതാണ് ഉചിതം. സ്ഥലലഭ്യത, ആനകളുടെ എണ്ണം ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിക്കപ്പെടണം. വെടിക്കെട്ട് സ്ഥലവും ആനകളും തമ്മിലുള്ള അകലവും ജില്ലാ തല സമിതിയുടെ തീരുമാനത്തിനനുസൃതമാകണം. പ്രാദേശിക സാഹചര്യമടക്കം ഇക്കാര്യത്തിൽ കണക്കിലെടുക്കേണ്ടി വരുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
Results 1-10 of 7179