Activate your premium subscription today
∙ബജറ്റ് സമ്മേളനം തുടങ്ങും മുൻപു തന്നെ പി.വി.അൻവർ രാജിവച്ചെന്നു കരുതി ഭരണപക്ഷം അദ്ദേഹത്തോട് ക്ഷമിച്ചെന്ന് കരുതരുത്. ഉരഗവർഗത്തിൽ പെട്ടയാളാണ് അൻവർ എന്നു ‘സംസ്കൃത’ത്തിലായി അധിക്ഷേപം. മനസ്സിലാകാതെ വന്നെങ്കിലോ എന്നു കരുതി കെ.യു.ജനീഷ്കുമാർ വിശദീകരിച്ചു: ‘ഓന്ത് നിറം മാറുന്നതു പോലെയാണ് അൻവർ നിലപാടും അഭിപ്രായവും മാറ്റുന്നത്’.
കൂറുമാറ്റത്തോടുള്ള പ്രതിരോധമാണ് കൂത്താട്ടുകുളം നഗരസഭയിൽ നടന്നതെന്നാണു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ, സംസ്ഥാനത്തെ ഇരുപതിലേറെ തദ്ദേശസ്ഥാപനങ്ങളിൽ കൂറുമാറി വന്നവരെ ഉപയോഗിച്ചാണ് എൽഡിഎഫ് ഭരണം പിടിച്ചെടുത്തത്.
മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന അധികം രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിലുണ്ടെന്നു ഞാൻ കരുതുന്നില്ല. കേരളത്തിൽ മതനിരപേക്ഷത നിലനിൽക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ മിടുക്കു കൊണ്ടല്ല. ഇവിടുത്തെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളുടെ പരസ്പര സൗമനസ്യവും സഹജീവിതത്തിലുള്ള ആഗ്രഹവും കൊണ്ടാണ്. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥിയെ നിർത്തുന്നത് മതവും ജാതിയുമൊക്കെ നോക്കിയിട്ടാണ്. പക്ഷേ, ജനം വോട്ട് ചെയ്യുന്നത് അതു നോക്കിയല്ല. അങ്ങനെ വോട്ട് ചെയ്യുന്ന ചില മണ്ഡലങ്ങൾ ഉണ്ടോയെന്ന് എനിക്കറിഞ്ഞുകൂടാ. ഒരു ഹിന്ദുവിനെ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന 5 ലക്ഷം വോട്ടർമാരിൽ രണ്ടോ മൂന്നോ ലക്ഷം മുസ്ലിംകളോ ക്രിസ്ത്യാനികളോ ആയിരിക്കും. അല്ലാതെ അതു മുഴുവൻ ഹിന്ദുക്കളാവില്ല. ഇങ്ങനെയൊരു സംസ്ഥാനത്താണ് നമ്മൾ ജീവിക്കുന്നത്. പക്ഷേ, മതനിരപേക്ഷതയെ ഒരു പ്രധാനപ്പെട്ട മൂല്യമായി കാണാനോ അത് ഇന്ത്യയുടെ നിലനിൽപിന്റെയും സ്വത്വത്തിന്റെയും അടിക്കല്ലാണെന്നു പറയാനോ ഉള്ള ധൈര്യമോ ഉത്സാഹമോ ഒരു രാഷ്ട്രീയപാർട്ടിക്കും ഇല്ല. എന്റെ ഓർമ ശരിയാണെങ്കിൽ, ഇപ്പോൾ ഇംഗ്ലിഷ് പത്രങ്ങളിൽ
തിരുവനന്തപുരം ∙ എംഎൽഎ സ്ഥാനത്തുനിന്നു പി.വി.അൻവർ രാജിവച്ചതോടെ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിനു കേരളത്തിൽ കളമൊരുങ്ങുന്നു. ഈ വർഷാവസാനത്തെ തദ്ദേശ തിരഞ്ഞെടുപ്പും അടുത്തവർഷത്തെ നിയമസഭാ പോരാട്ടവും ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളുമായി മുന്നണികൾ നീങ്ങവേയാണ്, നിലമ്പൂരിൽ അപ്രതീക്ഷിത പോരാട്ടത്തിനു വേദിയൊരുങ്ങുന്നത്.
തിരുവനന്തപുരം ∙ ഇന്നലെ രാവിലെ സ്പീക്കറെയും അതിനുശേഷം മാധ്യമങ്ങളെയും കാണുമെന്ന് ഞായറാഴ്ച വൈകിട്ട് പി.വി.അൻവറിന്റെ ഓഫിസിൽനിന്ന് അറിയിപ്പ് എത്തിയപ്പോൾത്തന്നെ എംഎൽഎ സ്ഥാനത്തുനിന്നുള്ള രാജി പ്രതീക്ഷിക്കപ്പെട്ടതാണ്. എന്നാൽ, നിലമ്പൂരിൽ സ്ഥാനാർഥിയാകാനില്ലെന്ന പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു.
പി.വി. അന്‍വറിന്റെ അടുത്ത നീക്കം എന്തായിരിക്കും? രാഷ്ട്രീയം ചർച്ച ചെയ്യാൻ ഇഷ്ടപ്പെടുന്ന മലയാളികൾ ബാർബർ ഷോപ്പിലാണെങ്കിലും ബാർ ഹോട്ടലിലാണെങ്കിലും അടുത്തകാലത്ത് ചർച്ച ചെയ്യുന്നത് ഇങ്ങനെയൊരു ചോദ്യമാണ്. ചർച്ചകളിൽ പല നിർദേശം ഉയരും. പക്ഷേ, പിറ്റേന്ന് അന്‍വർ അടുത്ത കരു നീക്കും. അതുവരെയുള്ള ചർച്ചകളിൽ ആരും കാണാത്തതാകും ആ നീക്കം. ചേരാൻ സാധ്യതയുള്ള ഒരു ഡസൻ പാർട്ടികളുടെ പേരുമായി ബന്ധപ്പെട്ട് കേരളത്തിൽ ചർച്ച നടക്കുമ്പോൾ അൻവർ ഡൽഹിയിൽ തൃണമൂലുമായി ചർച്ച നടത്തുകയായിരുന്നു. തൃണമൂലിൽ ചേർന്നാലുള്ള ഗുണവും ദോഷവും കേരളത്തിലുള്ളവർ ചർച്ച ചെയ്യുമ്പോൾ അതാ വരുന്നു, സമാജ്വാദി പാർട്ടിയുമായി അൻവർ നടത്തിയ ചർച്ചകളുടെ വിവരങ്ങൾ! കേരളത്തിലെ വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് തൃണമൂൽ കോൺഗ്രസിൽ ചേരുന്നതെന്നാണ് കഴിഞ്ഞ ദിവസം അൻവർ വെളിപ്പെടുത്തിയത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ജനങ്ങളുടെ മനസ്സ് കീഴടക്കിയ നേതാവല്ല. ബംഗാളിൽ രൂക്ഷമായ വന്യജീവി ആക്രമണം ഇല്ലെന്നുതന്നെ പറയാം. പ്രധാനമായും കാട്ടാനയുടെ ആക്രമണത്തിൽ അടുത്തിടെ പല സംഭവങ്ങളിലായി 11 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നു മാത്രം. ശല്യം കൂടിയപ്പോൾ കാട്ടാനകൾക്ക് റേഡിയോ കോളർ ഇടാൻ മമത ബാനര്‍ജി നിർദേശം നൽകി. വന്യജീവി പ്രശ്നത്തേക്കാൾ സിപിഎം വെല്ലുവിളി നേരിടാൻ മമതയുടെ സഹായം തേടിയാണ് അൻവർ പോകുന്നതെന്ന് രാഷ്ട്രീയം പറയുന്നവർ ചിന്തിച്ചാൽ തെറ്റു പറയാൻ പറ്റുമോ.
സിപിഎമ്മിന്റെ പ്രസാദാത്മകമായ മുഖമാണ് കെ.സുരേഷ് കുറുപ്പ്. മുൻ എംപിയും മുൻ എംഎൽഎയുമായ ഈ നേതാവ് പാർട്ടി പദവികളിൽ നിന്നു പടിയിറങ്ങാനുള്ള തീരുമാനം കഴിഞ്ഞ ദിവസം എടുത്തു. ആ താൽപര്യം അറിയിച്ച് പാർട്ടിയെ അദ്ദേഹം തന്നെ സമീപിക്കുകയായിരുന്നു. പ്രതിഷേധവും അമർഷവും വേദനയും ആ തീരുമാനത്തിനു പിന്നിൽ ദർശിക്കുന്നവരുണ്ട്. മധ്യതിരുവിതാംകൂറിലെ സിപിഎമ്മിന്റെ ഏറ്റവും സുപരിചിതനായ നേതാവായിട്ടും സുരേഷ് കുറുപ്പ് ഒരിക്കൽ പോലും മന്ത്രിയായില്ല. 30 വർഷത്തോളം ജില്ലാ കമ്മിറ്റി അംഗമായിട്ടും തൊട്ടു മുകളിലുള്ള ഘടകമായ സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെട്ടുമില്ല. പാർലമെന്ററി–സംഘടനാ മേഖലകളിൽ അവസരം കിട്ടി എന്നതു ശരിയാണെങ്കിലും രണ്ടു രംഗത്തും ഉദ്ദേശിച്ച ഉയരങ്ങളിലേക്ക് കുറുപ്പ് എത്തുന്നത് തടയപ്പെട്ടോ? അദ്ദേഹത്തിന്റെ വൃത്തിയും വെടിപ്പും തെറ്റിദ്ധരിക്കപ്പെട്ടോ? വിഎസ് പക്ഷക്കാരനായി മുദ്രകുത്തപ്പെട്ടോ? കോട്ടയം ജില്ലാ കമ്മിറ്റി എന്ന സ്വന്തം ഘടകത്തിൽ നിന്നു മാറി സിപിഎമ്മിന്റെ ഒരു സാധാരണ അംഗമായി മാത്രം തുടരാനുള്ള തീരുമാനത്തിലേക്ക് തന്നെ നയിച്ചതിന്റെ കാരണങ്ങൾ ഈ അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറയുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ കെ.സുരേഷ് കുറുപ്പ് സംസാരിക്കുന്നു.
എൻ.എം.വിജയന്റെ മകനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ നിർദേശം നൽകിയിട്ടില്ലെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ. വിഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താൻ ഡിസിസി പ്രസിഡന്റ് ആയിരുന്ന സമയത്ത് നൂൽപ്പുഴ മണ്ഡലം പ്രസിഡന്റായിരുന്ന കെ.വി. ബാലകൃഷ്ണന്റെ മകൾക്ക് അർബൻ ബാങ്കിൽ ജോലി നൽകണമെന്നറിയിച്ച് കത്തു നൽകി.
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ പോരാടാന്‍ യുഡിഎഫിന്റെ സംരക്ഷണം തേടുന്ന നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനു കെണിയാകുന്നതു മുന്‍പ് രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പറഞ്ഞ വാവിട്ട വാക്കുകള്‍. നിലമ്പൂര്‍ വനംവകുപ്പ് ഓഫിസ് ആക്രമണക്കേസില്‍ രാത്രി വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച അന്‍വര്‍ ജാമ്യം നേടി പുറത്തുവന്നതിനു പിന്നാലെയാണു യുഡിഎഫിനൊപ്പം നില്‍ക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചത്.
കോട്ടയം ∙ കേരള കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്ററായി പി.ജെ.ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ തിരഞ്ഞെടുത്തു. ഇതോടെ പാർട്ടിയിൽ സംഘടനാ ഭാരവാഹികളിൽ അപു ആറാം സ്ഥാനത്തായി. കോട്ടയത്തുചേർന്ന പാർട്ടി ഉന്നതാധികാര സമിതി യോഗത്തിലാണു തീരുമാനം. പാർട്ടിയുടെ പ്രഫഷനൽ ആൻഡ് ഐടി വിങ്ങിന്റെ ചെയർമാനായിരുന്നു.
Results 1-10 of 274