Activate your premium subscription today
സ്വന്തം കാലിൽ നിന്നശേഷം മതി വിവാഹം എന്ന തീരുമാനത്തിലായിരുന്നു കോട്ടയം സ്വദേശി ആർ.രേവതി. എച്ച്എസ്ടി (ഇംഗ്ലിഷ്) തസ്തികയുടെ രണ്ടു റാങ്ക് പട്ടികകളിൽ മികച്ച സ്ഥാനം നേടി. എന്നാൽ, 35 വയസ്സ് പിന്നിടുമ്പോഴും രേവതിയുടെ ജീവിതസ്വപ്നങ്ങളിൽ കണ്ണീർ മാത്രമാണ് ബാക്കി. രേവതി ഉൾപ്പെട്ട ആദ്യ റാങ്ക് പട്ടിക
സി.നീനു, ജി.എസ്.സരസ്വതി നായർ
തിരുവനന്തപുരം∙ പീഡാനുഭവത്തിനും ഉയര്പ്പിനും ഇടയിലുള്ള ദിവസം നിര്‍ണായകമാണ് വനിത സിവില്‍ പൊലീസ് ഓഫിസേഴ്സ് റാങ്ക് പട്ടികയിലുളളവര്‍ക്ക്. ഒന്നുകില്‍ ഇന്നവസാനിക്കുന്ന റാങ്ക് പട്ടികയുടെ കാലാവധി നീട്ടണം. അല്ലെങ്കില്‍ ഇന്ന് അര്‍ധരാത്രിക്കു മുന്‍പ് ഒഴിവുകള്‍ നികത്തണം. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കു മുന്നില്‍
തിരുവനന്തപുരം ∙ വനിത സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ രണ്ടുദിവസം ബാക്കി നിൽക്കെ സമരം ചെയ്ത 3 പേർക്ക് ഉൾപ്പെടെ 45 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. സമരം ചെയ്ത 3 പേർക്ക് ഉൾപ്പെടെയാണ് അഡ്വൈസ് മെമ്മോ. പ്രിയ, അരുണ, അഞ്ജലി എന്നിവർക്കാണ് സമരം ചെയ്തതിൽ അഡ്വൈസ് മെമ്മോ ലഭിച്ചത്. പോക്സോ വിഭാഗത്തിൽ
തിരുവനന്തപുരം ∙ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ നാലു ദിവസം മാത്രം ശേഷിക്കെ , ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയുമായി വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ഹോൾഡർമാർ. ഒഴിവുകൾ ഒട്ടേറെയുള്ളതിനാൽ അനുകൂല തീരുമാനമുണ്ടായാൽ നൂറു കണക്കിന് യുവതികൾക്ക് തൊഴിലെന്ന സ്വപ്നം യാഥാർഥ്യമാകും.
തിരുവനന്തപുരം ∙ മുഖത്തു ചായം തേച്ച് അവർ സ്വന്തം ജീവിതം ജനങ്ങൾക്കും അധികാരികൾക്കും മുന്നിൽ നിശ്ശബ്ദമായി അവതരിപ്പിച്ചു. ഗർഭകാലത്തും കുട്ടികളെ നോക്കുമ്പോഴും വീട്ടുജോലികൾ ചെയ്യുമ്പോഴും കഠിനമായി പഠിച്ചവർ, പരീക്ഷയിൽ മുന്നിലെത്തി ശാരീരിക ബുദ്ധിമുട്ടുകൾ മറികടന്ന് കായിക പരീക്ഷയിൽ വിജയിച്ചവർ, കഷ്ടപ്പാടുകൾക്കപ്പുറം റാങ്ക് ലിസ്റ്റിൽ ഇടം നേടിയവർ... എന്നിട്ടും ജോലി ലഭിക്കാതെ കോമാളികളായി മാറിയവർ!
റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം ആവശ്യപ്പെട്ട് വനിതാ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. 14 ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർഥികൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. മെയിൻ ലിസ്റ്റിൽ 674, സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേരാണു റാങ്ക്
ആശാ വർക്കർമാർക്കു പിന്നാലെ കൂടുതൽ വനിതാ പ്രതിഷേധങ്ങൾക്കു വേദിയായി സെക്രട്ടേറിയറ്റ്. നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് വനിതാ സിവിൽ പൊലീസ് ഓഫിസേഴ്സ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ സെക്രട്ടേറിയറ്റ് പടിക്കൽ മുട്ടുകുത്തി സമരം ചെയ്തു. കുഴഞ്ഞുവീണ രണ്ട് പേരെ ആശുപത്രിയിലേക്കു മാറ്റി.
തിരുവനന്തപുരം ∙ 7 ബറ്റാലിയനുകളിലേക്കു തയ്യാറാക്കിയ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ എണ്ണം പിഎസ്സി പകുതിയോളമായി വെട്ടിക്കുറച്ചു. വമ്പൻ ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം അതിലെ ഭൂരിപക്ഷം പേർക്കും ജോലി കിട്ടാതെ വരുന്നത് ഒഴിവാക്കാനാണിത്.
കത്തുന്ന വെയിലിൽ പുറത്തിറങ്ങുന്നതെങ്ങനെ എന്നു നാം ആലോചിക്കുമ്പോൾ 60 ദിവസമായി രാപകൽ ചൂടും മഞ്ഞും വകവയ്ക്കാതെ ആയിരക്കണക്കിന് യുവാക്കൾ പിടയുന്ന മനസ്സുമായി കഴിയുകയാണ്. വിദേശത്തേക്ക് എങ്ങനെ ‘രക്ഷപ്പെടാം’ എന്നു യുവത്വം ചിന്തിക്കുമ്പോൾ അർഹതപ്പെട്ട സർക്കാർ ജോലിക്കായി നാട്ടിൽ ജീവിതം തുടരാനാണ് അവർ ആഗ്രഹിക്കുന്നത്. പറഞ്ഞുവരുന്നത് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ കുറിച്ചാണ്. അവരുടെ സമരവീര്യം മാധ്യമങ്ങളിൽ പലവട്ടം വാർത്തയായിട്ടും, സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായിട്ടും ഒരുതവണ പോലും മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള അവസരം ലഭിച്ചില്ല. നാളെ( എപ്രിൽ 12) പിഎസ്സി ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ, ഉദ്യോഗാർഥികളുടെ ഏക പ്രതീക്ഷ ‘മുഖ്യമന്ത്രി ഇടപെടും’ എന്നതു മാത്രമാണ്. റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ഒരു ദിവസം മാത്രം ശേഷിക്കെ, കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി കെ.വി. മനുറാം സമരക്കാരുടെ ആശങ്കകളും കഴിഞ്ഞ 60 ദിവസത്തെ സമരാനുഭവങ്ങളും മനോരമ ഓൺലൈൻ പ്രീമിയത്തിലെ ‘ഇഷ്യു ഒപീനിയനി’ലൂടെ പങ്കുവയ്ക്കുന്നു. ഭരണനേതൃത്വം കേട്ടില്ലെന്നു നടിക്കുകയാണോ ഇവരുടെ ശബ്ദം? ‘‘ഇനി ഒരു ദിവസം കൂടി മാത്രമാണുള്ളത്. കഴിഞ്ഞ 60 ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ രാപകൽ സമരം നടത്തിയിട്ടും അനുകൂലമായ ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. പിഎസ്സിയുടെ റാങ്ക് ലിസ്റ്റിൽ 13,975 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽനിന്ന് കേവലം 24 ശതമാനം പേർക്ക് മാത്രമാണ് നിയമന ശുപാർശ അയച്ചിട്ടുള്ളത്. മുൻ ലിസ്റ്റിൽ 51 ശതമാനം പേർക്ക് നിയമനം നൽകിയ സ്ഥാനത്താണ് അതിന്റെ പകുതിയിൽ താഴെ നിയമനം ഇക്കുറി നടന്നത്.
Results 1-10 of 218